ദോഹ ∙ ഖത്തറിന്റെ ഹൈജംപ് താരം മുതാസ് ബർഷിം ലണ്ടനിൽ നടന്ന ഐഎഎഫ് ഡയമണ്ട് ലീഗിൽ രണ്ടാം സ്ഥാനം നേടി. ഒരിടവേളയ്ക്കു ശേഷം മികച്ച പ്രകടനം കാഴ്ചവച്ചാണു ബർഷിമിന്റെ മടങ്ങി വരവ്. ലണ്ടനിലെ ഒളിംപിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 2.27 മീറ്റർ ഉയരത്തിൽ ചാടിയാണു രണ്ടാമതെത്തിയത്. സിറിയയുടെ മജീദെദിൻ ഘാസലാണ് ഒന്നാം സ്ഥാനത്ത് (2.30 മീറ്റർ). ബർഷിമിന്റെ ഈ വർഷത്തെ മികച്ച വ്യക്തിഗത പ്രകടനമാണിത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഖത്തറിന്റെ ഹൈജംപ്  താരം മുതാസ് ബർഷിം ലണ്ടനിൽ നടന്ന ഐഎഎഫ് ഡയമണ്ട് ലീഗിൽ രണ്ടാം സ്ഥാനം നേടി. ഒരിടവേളയ്ക്കു ശേഷം മികച്ച പ്രകടനം കാഴ്ചവച്ചാണു ബർഷിമിന്റെ മടങ്ങി വരവ്.  ലണ്ടനിലെ ഒളിംപിക്  സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 2.27 മീറ്റർ ഉയരത്തിൽ ചാടിയാണു രണ്ടാമതെത്തിയത്. സിറിയയുടെ മജീദെദിൻ ഘാസലാണ് ഒന്നാം സ്ഥാനത്ത് (2.30 മീറ്റർ). ബർഷിമിന്റെ ഈ വർഷത്തെ മികച്ച വ്യക്തിഗത പ്രകടനമാണിത്.

2018 ജൂലൈയിൽ കാലിന് ഏറ്റ പരിക്കിനെ തുടർന്നു വിശ്രമത്തിലായിരുന്ന ബർഷിം രണ്ടു മാസങ്ങൾക്കു മുൻപാണു മൈതാനത്തേക്കു  മടങ്ങിയത്. സെപ്റ്റംബർ 27 മുതൽ ഒക്‌ടോബർ 6 വരെ ദോഹയിൽ നടക്കുന്ന അത്‌ലറ്റിക് ലോക ചാംപ്യൻഷിപ്പിൽ പുതിയ റിക്കോർഡിനുള്ള തയാറെടുപ്പിലാണു ബർഷിം.  2017 ൽ ലണ്ടൻ സ്റ്റേഡിയത്തിൽ നടന്ന ഐഎഎഫ് ലോക ചാംപ്യൻഷിപ്പിൽ  ബർഷിം സ്വർണം കരസ്ഥമാക്കിയിരുന്നു. 2016 റിയോ ഒളിംപിക്സിൽ  വെള്ളിയും 2012 ലെ ലണ്ടൻ ഒളിംപ്ക്സിലും വെങ്കലവും കരസ്ഥമാക്കി.