ദുബായ് ∙ തിരുവനന്തപുരം സ്വദേശി ആർ.ശശികുമാർ നായർ 42 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുമ്പോൾ ഇല്ലാതാകുന്നത് കലാസാംസ്കാരിക സാമൂഹിക രംഗങ്ങളിലെ സൗമ്യസാന്നിധ്യം. ഔദ്യോഗിക ജീവിതത്തിൽ ഉയർച്ചയുടെ പടവുകൾ കയറിയപ്പോഴും ദുബായിലെ സാമൂഹിക രംഗങ്ങളിലും വിവിധ സംഘടനകളുടെ തലപ്പത്തും ശശികുമാർ നായർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ തിരുവനന്തപുരം സ്വദേശി ആർ.ശശികുമാർ നായർ 42 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുമ്പോൾ ഇല്ലാതാകുന്നത് കലാസാംസ്കാരിക സാമൂഹിക രംഗങ്ങളിലെ സൗമ്യസാന്നിധ്യം. ഔദ്യോഗിക ജീവിതത്തിൽ ഉയർച്ചയുടെ പടവുകൾ കയറിയപ്പോഴും ദുബായിലെ സാമൂഹിക രംഗങ്ങളിലും വിവിധ സംഘടനകളുടെ തലപ്പത്തും ശശികുമാർ നായർ സജീവമായിരുന്നു. 

വിപുലമായ സൗഹൃദ വലയവും അദ്ദേഹത്തിന് സ്വന്തമായി. ഇന്ത്യൻ കോൺസുലേറ്റിലെ ഐസിഡബ്യുസി എക്സിക്യുട്ടീവ് കമ്മിറ്റിയംഗമായിരുന്നു. യുണൈറ്റഡ് മലയാളി അസോസിയേഷൻ കൺവീനർ സ്ഥാനവും വഹിച്ചിട്ടുണ്ട്. അക്കാഫ്, ഇന്ത്യൻ ആർട്സ് സൊസൈറ്റി, ടെക്സാസ് യുഎഇ സെൻട്രൽ കമ്മിറ്റി,വേൾഡ് മലയാളി കൌൺസിൽ ദുബായ്, ചങ്ങനാശ്ശേരി കോളജ് പൂർവവിദ്യാർഥി സംഘടന, എൻഎസ്എസ് ദുബായ്, ലയൺസ് ക്ലബ് ഓഫ് ട്രിവാൻഡ്രം ഒയാസിസ് തുടങ്ങിയവയുടെ അധ്യക്ഷ സ്ഥാനവും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. 

ADVERTISEMENT

സാംസ്കാരിക സംഘടനയായ ശ്രുതിലയ, വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജൻ, ഇൻഡോ ഗൾഫ് തീയറ്റർ എന്നിവുടെ ഉപാധ്യക്ഷ സ്ഥാനത്തും അദ്ദേഹം പ്രവർത്തിച്ചു. ഷാർജ ഇന്ത്യ അസോസിയേഷനിലും അംഗമായിരുന്നു. മുംബൈയിൽ സിഎയ്ക്കു പഠിക്കുമ്പോൾത്തന്നെ 1978 മേയിൽ ദുബായിൽ എത്തിയ ശശികുമാർ നായർക്ക് ജബൽ അലിയിലെ ആദ്യ കമ്പനികളിൽ ഒന്നായ ക്ലീവ്് ലാൻഡ് എൻജിനിയറിങ് എംഇ ലിമിറ്റഡിൽ ജോലി ചെയ്യാൻ അവസരം കിട്ടി. 1980ൽ ജബൽ അലി പോർടിൽ ജോലിയിൽ പ്രവേശിച്ചു. ഇതുവരെ സർക്കാരിന്റെ വിവിധ വകുപ്പുകളിൽ സേവനം ചെയ്തു. 

ഏറ്റവും ഒടുവിൽ നഖീലിലും ജോലി ചെയ്തു. നിരവിധി അംഗീകാരം പുരസ്കാരം നേടിയിട്ടുള്ള ശശികുമാർ നായർക്ക് തൊഴിൽ രംഗത്തും ആദരം ലഭിച്ചു. ദുബായ് സർക്കാർ മികച്ച ധനകാര്യ ഉദ്യോഗസ്ഥനായി തിരഞ്ഞെടുത്ത ശശികുമാർ നായരെ 2003ൽ ദുബായിലെ മികച്ച സർക്കാർ ഉദ്യോഗസ്ഥരുടെ പട്ടികയിലേക്ക് നാമനിർദ്ദേശവും ലഭിച്ചു. യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പക്കൽ നിന്ന് സാക്ഷ്യപത്രവും നേടിയത് ഔദ്യോഗിക ജീവിതത്തിലെ തിളക്കമുള്ള അധ്യായം. ഇനി നാട്ടിലെ സാമൂഹിക രംഗങ്ങളിൽ സജീവമാകുന്ന ശശികുമാറിനെ കാത്തിരിക്കുകയാണ് കേരളത്തിലെ സുഹൃത്ത് വലയം.