ദുബായ് ∙ ലോകത്തെ ഏറ്റവും വലിയ വിസ്മയക്കാഴ്ചയാകാനൊരുങ്ങുന്ന ദുബായ് 2020 വേൾഡ് എക്സ്പോ നിർമാണം കാണാൻ സന്ദർശക പ്രവാഹം.....

ദുബായ് ∙ ലോകത്തെ ഏറ്റവും വലിയ വിസ്മയക്കാഴ്ചയാകാനൊരുങ്ങുന്ന ദുബായ് 2020 വേൾഡ് എക്സ്പോ നിർമാണം കാണാൻ സന്ദർശക പ്രവാഹം.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ലോകത്തെ ഏറ്റവും വലിയ വിസ്മയക്കാഴ്ചയാകാനൊരുങ്ങുന്ന ദുബായ് 2020 വേൾഡ് എക്സ്പോ നിർമാണം കാണാൻ സന്ദർശക പ്രവാഹം.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ലോകത്തെ ഏറ്റവും വലിയ വിസ്മയക്കാഴ്ചയാകാനൊരുങ്ങുന്ന ദുബായ് 2020 വേൾഡ് എക്സ്പോ നിർമാണം കാണാൻ സന്ദർശക പ്രവാഹം. ലോകത്തെ അതിശയം കൊള്ളിക്കുന്ന പലതും ഇവിടെ ഉയരുമെന്ന് എക്സ്പോ വക്താവ് മിനാൽ പറഞ്ഞു. കഴിഞ്ഞയാഴ്ച മുതൽ ഇവിടേക്ക് സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തിയിരുന്നു. 7 എമിറേറ്റുകളിൽ നിന്നും ബസ് ഉണ്ട്. ഓഗസ്റ്റ് 31 വരെയാണ് അവസരം.

രാജ്യങ്ങളെ വരവേറ്റ് പവലിയനുകൾ

മൊബിലിറ്റി പവിലിയൻ, സസ്റ്റെയിനബിലിറ്റി പവിലിയൻ, ഓപ്പർച്യൂണിറ്റി പവിലിയൻ എന്നിങ്ങനെ മൂന്ന് വമ്പൻ സൗധങ്ങൾ എക്സ്പോ വേദിയിൽ  നിർമിക്കുന്നുണ്ട്. ഇവയ്ക്കുള്ളിലാകും വിവിധ രാജ്യങ്ങളുടെ പവിലിയനുകൾ. ഓപ്പർച്യൂണിറ്റി പവിലിയൻ ഒഴികയുള്ള നിർമിതകൾ നിലനിർത്തും. പുനരുപയോഗിക്കാവുന്ന തടി ഉപയോഗിച്ചാവും ഇത് നിർമിക്കുന്നത്. മൊബിലിറ്റി പവിലിയനു ചുറ്റും ഹൈസ്പീഡ് ട്രാക്ക് ഒരുങ്ങുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ എലവേറ്റർ ഇതിനുള്ളിൽ സ്ഥാപിക്കും. 200 പേർക്ക് ഒരേ സമയം പോകാം. സസ്റ്റെയിനബിലിറ്റി പവിലിയൻ വൈദ്യുതിയുടെയും ജലത്തിന്റെയും കാര്യത്തിൽ സ്വയംപര്യാപ്തമായിരിക്കും. സോളർ വൈദ്യുതി ഉൾപ്പടെയുള്ളവയാണ് ഇതിനായി ഉപയോഗിക്കുക. എക്സ്പോയ്ക്കു ശേഷം ഇത് ഏറ്റവും വലിയ സയൻസ് സെന്ററായി ഉപയോഗിക്കും.



ഏറ്റവും വലിയ മെട്രോ സ്റ്റേഷൻ

യുഎഇയിലെ ഏറ്റവും വലിയ മെട്രോ സ്റ്റേഷനാണ് എക്സ്പോ പട്ടണത്തിൽ ഒരുങ്ങുന്നത്. മണിക്കൂറിൽ 46,000 പേർ ഇവിടെ വന്നുപോകും. ജുമൈറ മെട്രോ സ്റ്റേഷനിൽ നിന്ന് ഇവിടേക്ക് എത്താൻ പതിനഞ്ചു മിനിറ്റ് മതിയാകും .

പച്ചപ്പ് നിറച്ച് ജൂബിലി പാർക്ക്

എക്സ്പോയിലെ ഹരിത സാന്നിധ്യമാണ് ജൂബിലി പാർക്ക്. നിറയെ മരങ്ങളും പുൽത്തകിടികളും ഇവിടെയുണ്ടാകും. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള സംഗീതം കേൾക്കാനും അവസരമുണ്ടാകും. തുറന്ന സ്ഥലങ്ങളിലിരുന്ന് ആളുകൾക്ക് ഇത് ആസ്വദിക്കാം. ചുറ്റും കൃത്രിമ അരുവിയും നിർമിക്കുന്നുണ്ട്. 200 ഭക്ഷണ ഔട് ലെറ്റുകൾ ഇതിനുള്ളിലൊരുക്കും. 10 കിലോമീറ്റർ ചുറ്റളവിൽ സൈക്കിളിങ് പാതയും ഒരുങ്ങുന്നുണ്ട്. 22,450 ചതുരശ്രമീറ്റർ വലുപ്പമുള്ള രണ്ട് വമ്പൻ പാർക്കുകളും ഒരുങ്ങുന്നു. 15 എന്റർടെയ്ൻമെന്റ് സോണുകളുണ്ട്. ഇവിടെ കലാപരിപാടികൾ അരങ്ങേറും. ഒരു ദിവസം കുറഞ്ഞ് 60 പരിപാടികളെങ്കിലും നടക്കും. 55 മീറ്റർ ഉയരത്തിൽ ഇവിടെ നിരീക്ഷണ ടവർ സ്ഥാപിക്കും. 360 ഡിഗ്രിയിൽ കാഴ്ചകൾ കാണാൻ സൗകര്യത്തിനാണ് ഇത് നിർമിക്കുക.

വിസ്തീർണം 4.38

4.38 ചതുരശ്ര കിലോമീറ്ററിൽ (ഏതാണ്ട് 600 ഫുട്ബോൾ ഗ്രൗണ്ടുകളുടെ വലുപ്പം) ഒരുങ്ങുന്ന പ്രദർശന സ്ഥലത്താണ് എക്സ്പോ നടക്കുക. 192 രാജ്യങ്ങളിൽ നിന്നുള്ള പവിലിയനുകൾ ഇതിലുണ്ടാകും.

താമസത്തിന് 20,000 അപാട്മെന്റുകൾ

എക്സ്പോ പട്ടണത്തോടനുബന്ധിച്ച് 20000 അപാട്മെന്റുകൾ നിർമിക്കുന്നുണ്ട്. ഇവ എക്സ്പോയ്ക്കു ശേഷം താമസത്തിനായി നൽകും.

ലോകത്തെ ഏറ്റവും വലിയ അദ്ഭുത കാഴ്ചകളാണ് എക്സ്പോയിൽ ഒരുങ്ങുന്നത്. തദ്ദേശീയർ ഉൾപ്പടെയുള്ളവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിർമാണപ്രവർത്തനങ്ങളുടെ 80% എക്സപോയ്ക്കു ശേഷവും നിലനിർത്തും. ആധുനിക സൗകര്യങ്ങളെല്ലാമുള്ള എക്സ്പോ 2020 എന്ന വലിയ പട്ടണമായി ഇതു നിലനിൽക്കും.-മിനാൽ എക്സ്പോ വക്താവ്