കുറഞ്ഞ നിരക്കിൽ ടിക്കറ്റ് എടുക്കാമെന്ന പരസ്യത്തോടെയാണ് പല ഓൺലൈൻ സ്ഥാപനങ്ങളും യാത്രക്കാരെ ആകർഷിക്കുന്നത്. ചിലർ ഹോട്ടലിൽ സൗജന്യമായി താമസിക്കാമെന്നും മറ്റുമുള്ള ഓഫറുകളും മുന്നോട്ടുവയ്ക്കുന്നു. ഇവർക്കു ക്രെഡിറ്റ് കാർഡ് വിവരങ്ങൾ കൈമാറുന്നത് സുരക്ഷിതമല്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ അവധി യാത്രയ്ക്കൊരുങ്ങുന്നവർ അംഗീകൃത ഏജൻസികളിൽ നിന്നു വിമാന ടിക്കറ്റ് എടുക്കണമെന്ന് പൊലീസ്. വിമാനക്കമ്പനികളിൽ നിന്നോ ലൈസൻസുള്ള ഏജൻസികളിൽ നിന്നോ ടിക്കറ്റ് എടുത്തില്ലെങ്കിൽ പണം നഷ്ടപ്പെടാം. ഓൺലൈനിൽ കാണുന്ന ചില സ്ഥാപനങ്ങൾക്ക് യുഎഇയിൽ ഓഫിസ് പോലുമില്ലെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. വ്യാജ ഏജൻസികൾ വഴി ടിക്കറ്റ് എടുത്ത പലർക്കും പണം നഷ്ടമായതിനെ തുടർന്നാണു മുന്നറിയിപ്പ്.

കുറഞ്ഞ നിരക്കിൽ ടിക്കറ്റ് എടുക്കാമെന്ന പരസ്യത്തോടെയാണ് പല ഓൺലൈൻ സ്ഥാപനങ്ങളും യാത്രക്കാരെ ആകർഷിക്കുന്നത്. ചിലർ ഹോട്ടലിൽ സൗജന്യമായി താമസിക്കാമെന്നും മറ്റുമുള്ള ഓഫറുകളും മുന്നോട്ടുവയ്ക്കുന്നു. ഇവർക്കു ക്രെഡിറ്റ് കാർഡ് വിവരങ്ങൾ കൈമാറുന്നത് സുരക്ഷിതമല്ല. ഇത്തരം സ്ഥാപനങ്ങളുടെ ഓൺലൈൻ വഴി വളരെ നേരത്തേ ടിക്കറ്റ് എടുക്കുന്നവർ യാത്രയ്ക്കായി വിമാനത്താവളത്തിൽ  ചെല്ലുമ്പോഴാണ് തട്ടിപ്പു ബോധ്യമാകുകയെന്ന് അംഗീകൃത ട്രാവൽ ഏജൻസികളും ചൂണ്ടിക്കാട്ടുന്നു.

സമൂഹമാധ്യമങ്ങളിൽ ‘വലവീശൽ’

സ്വന്തമായി ഓഫിസ് പോലുമില്ലാത്ത ചില ഏജൻസികൾ സമൂഹ മാധ്യമങ്ങളിലൂടെയാണ് യാത്രക്കാരെ വലയിലാക്കുന്നത്. കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്തശേഷം വീണ്ടും പണം ചോദിക്കുന്നവരുമുണ്ട്. കഴുത്തറുപ്പൻ യാത്രാനിരക്ക് ഉള്ളപ്പോഴാണു പലരും ആകർഷക ഓഫറുകൾ മുന്നോട്ടു വയ്ക്കുന്ന വ്യാജ ഏജൻസികളുടെ കെണിയിൽ പെടുന്നത്. തട്ടിപ്പിനിരയായാൽ ഉടൻ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.

തട്ടിപ്പ് പലവിധം

യാത്രക്കാരിൽ  നിന്നു പണം ഈടാക്കി പ്രധാന ഏജൻസികൾ വഴി ടിക്കറ്റ് എടുക്കുന്ന സബ് ഏജൻസികളുണ്ട്. ഇവർ പ്രധാന ഏജൻസിക്ക് പണം നൽകാതിരിക്കുമ്പോൾ അവർ ടിക്കറ്റ് റദ്ദാക്കുന്നു. യാത്രക്കാർക്ക്  പണം തിരികെക്കിട്ടണമെന്നുമില്ല ടിക്കറ്റ് കാൻസൽ ചെയ്ത് പണം തട്ടിയ  സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ രംഗത്ത് വിശ്വാസ്യതയുള്ള സ്ഥാപനങ്ങളെ ആശ്രയിക്കുന്നതാണ് സുരക്ഷിതം.