ദുബായ് ∙ കൊച്ചി രാജ്യാന്തര വിമാനത്താവളം നാളെ (ഞായർ) വരെ അടച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായ യുഎഇയിലെ യാത്രക്കാരെ സഹായിക്കാൻ എയർ ഇന്ത്യാ ഒാഫിസുകൾ ശനിയാഴ്ചയും പ്രവർത്തിക്കുന്നു. അബുദാബി, ദുബായ്, ഷാർജ ഒാഫിസുകളിൽ ശനി രാവിലെയും നൂറിലേറെ യാത്രക്കാർ എത്തി. കൂടുതൽ പേർ എത്തിക്കൊണ്ടിരിക്കുന്നതായും എയർ ഇന്ത്യാ

ദുബായ് ∙ കൊച്ചി രാജ്യാന്തര വിമാനത്താവളം നാളെ (ഞായർ) വരെ അടച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായ യുഎഇയിലെ യാത്രക്കാരെ സഹായിക്കാൻ എയർ ഇന്ത്യാ ഒാഫിസുകൾ ശനിയാഴ്ചയും പ്രവർത്തിക്കുന്നു. അബുദാബി, ദുബായ്, ഷാർജ ഒാഫിസുകളിൽ ശനി രാവിലെയും നൂറിലേറെ യാത്രക്കാർ എത്തി. കൂടുതൽ പേർ എത്തിക്കൊണ്ടിരിക്കുന്നതായും എയർ ഇന്ത്യാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ കൊച്ചി രാജ്യാന്തര വിമാനത്താവളം നാളെ (ഞായർ) വരെ അടച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായ യുഎഇയിലെ യാത്രക്കാരെ സഹായിക്കാൻ എയർ ഇന്ത്യാ ഒാഫിസുകൾ ശനിയാഴ്ചയും പ്രവർത്തിക്കുന്നു. അബുദാബി, ദുബായ്, ഷാർജ ഒാഫിസുകളിൽ ശനി രാവിലെയും നൂറിലേറെ യാത്രക്കാർ എത്തി. കൂടുതൽ പേർ എത്തിക്കൊണ്ടിരിക്കുന്നതായും എയർ ഇന്ത്യാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ കൊച്ചി രാജ്യാന്തര വിമാനത്താവളം നാളെ (ഞായർ) വരെ അടച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായ യുഎഇയിലെ യാത്രക്കാരെ സഹായിക്കാൻ എയർ ഇന്ത്യാ ഒാഫിസുകൾ ശനിയാഴ്ചയും പ്രവർത്തിക്കുന്നു. അബുദാബി, ദുബായ്, ഷാർജ ഒാഫിസുകളിൽ ശനി രാവിലെയും നൂറിലേറെ യാത്രക്കാർ എത്തി. കൂടുതൽ പേർ എത്തിക്കൊണ്ടിരിക്കുന്നതായും എയർ ഇന്ത്യാ പ്രതിനിധി മനോരമ ഒാൺലൈനിനോട് പറഞ്ഞു. ഇന്നലെ വൈകിട്ടുവരെ ദുബായ് ഒാഫിസിനെ മാത്രം മുന്നൂറോളം യാത്രക്കാർ സമീപിച്ചു. ഇവരിൽ പലർക്കും മറ്റു വിമാനത്താവളങ്ങളിലേയ്ക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ചെയ്തുകൊടുത്തു. 

മറ്റു വിമാനങ്ങളിൽ യാത്ര ചെയ്യാൻ തീരുമാനിച്ചവർക്കും യാത്ര ഉപേക്ഷിക്കുന്നവർക്കും ടിക്കറ്റിന്റെ പണം തിരിച്ചു നൽകുകയും ചെയ്യുന്നു. അബുദാബിയിൽ നിന്ന് നിത്യേന ഒരു വിമാനം മാത്രമാണ് കൊച്ചിയിലേയ്ക്ക് സർവീസ് നടത്തുന്നത് എന്നതിനാൽ അബുദാബി ഒാഫിസിൽ ശനിയാഴ്ച അത്ര തിരക്ക് അനുഭവപ്പെടുന്നില്ല. മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും കൊച്ചിയിലേയ്ക്ക് നിത്യേന എയർ ഇന്ത്യാ സർവീസ് കുറവാണെന്നതിനാൽ അവിടെയും യാത്രക്കാർ കുറവാണ്. എന്നാൽ ദുബായ്, ഷാർജ ഒാഫിസുകളിൽ രാവിലെ തന്നെ ഒട്ടേറെ പേരെത്തി. മലപ്പുറം, പാലക്കാട്, തൃശൂർ, വയനാട് തുടങ്ങിയ ജില്ലകളിലേയ്ക്ക് പോകേണ്ടവർ കോഴിക്കേട്ടേയ്ക്കും ആലപ്പുഴ, കോട്ടയം, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് പോകേണ്ടവർക്ക് കോഴിക്കോട്ടേയ്ക്കുമുള്ള വിമാനങ്ങളിലാണ് യാത്രാ സൗകര്യമൊരുക്കുന്നത്. 

ADVERTISEMENT

അതേസമയം, കേരളത്തിലെ വിമാനത്താവളങ്ങളിൽ ഇറങ്ങാൻ ബുദ്ധിമുട്ട് കാരണം യാത്രകൾ പലതും വൈകുന്നുണ്ട്. എങ്കിലും ഇന്ന് രാവിലെ കോഴിക്കോട്ടേയ്ക്കുള്ള എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങളും കൃത്യ സമയത്ത് തന്നെ പുറപ്പെട്ടു. യുഎഇ സമയം ഇന്ന് ഉച്ചയ്ക്ക് 1.35ന് ദുബായിൽ നിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യാ ഡ്രീം ലൈനറിന്റെ ചെക്ക് ഇൻ ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. വിമാനം കൃത്യ സമയത്ത് തന്നെ പറക്കുമെന്നാണ് പ്രതീക്ഷയെന്നും എയർ ഇന്ത്യാ പ്രതിനിധി പറഞ്ഞു.

പെരുന്നാൾ ഇവിടെ തന്നെ; യാത്ര റദ്ദാക്കുന്നവർ ഏറെ

യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് നാല് ദിവസമാണ് ബലി പെരുന്നാൾ അവധി. ഇത്രയും ദിവസത്തേയ്ക്ക് നാട്ടിലേയ്ക്ക് പോയി വരാൻ ഒരുങ്ങിയവർ കൊച്ചി വിമാനങ്ങൾ റദ്ദാക്കിയതോടെ തങ്ങളുടെ യാത്ര തന്നെ ഉപേക്ഷിച്ചു. നാട്ടിൽ പ്രളയ ദുരിതം അനുഭവിക്കുന്നതിനാൽ എന്തു ആഘോഷമാണെന്നാണ് പലരും ചോദിക്കുന്നത്. പെരുന്നാളിന് കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള ആഗ്രഹം ഉപേക്ഷിച്ചതായും എന്നാൽ, പ്രളയ ബാധിതർക്ക് വേണ്ടി സഹായം നൽകാൻ നാട്ടിലെത്താനുള്ള ശ്രമം നടന്നില്ലെന്നും കൽപറ്റ സ്വദേശിയായ സുഹൈൽ മുഹമ്മദ് പറഞ്ഞു. യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും നാട്ടിലെ ദുരിതാവസ്ഥ പെരുന്നാൾ ആഘോഷത്തെ ബാധിക്കും. പ്രവാസികൾ വലിയ ആഘോഷമില്ലാതെയായിരിക്കും നാളെ ഗൾഫിൽ പെരുന്നാൾ കഴിച്ചുകൂട്ടുക. 

യുഎഇയില്‍ നിന്ന് കൊച്ചിയിലേയ്ക്ക് നിത്യേന 10ലേറെ വിമാനങ്ങൾ

ADVERTISEMENT

യുഎഇയിൽ നിന്ന് നിത്യേന കൊച്ചിയിലേയ്ക്ക് 10 ലേറെ വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നിവയാണ് ഇന്ത്യൻ വിമാനങ്ങൾ. എമിറേറ്റ്സ്, എത്തിഹാദ്, എയർ അറേബ്യ എന്നീ യുഎഇ വിമാനങ്ങളും കൊച്ചിയിലേയ്ക്ക് പറക്കുന്നു. എയർ ഇന്ത്യയെ പോലെ ഇൗ വിമാന കമ്പനികളും യാത്രക്കാർക്ക് ടിക്കറ്റ് മാറ്റി നൽകുന്നതടക്കമുള്ള സഹായം ചെയ്തുകൊണ്ടിരിക്കുന്നു.

എയർ ഇന്ത്യാ ഒാഫിസുകളെ നേരിട്ട് സമീപിക്കണം

ദുബായ്, ഷാർജ എന്നിവിടങ്ങളിലെ എയർ ഇന്ത്യാ ഒാഫീസുകളെ ഇന്നും ഒട്ടേറെ പേർ  സമീപിച്ചുകൊണ്ടിരിക്കുന്നു. ഇതിനിടെ പലരും ഫോൺ വിളിക്കുന്നുമുണ്ട്. എന്നാൽ എല്ലാ ഫോണുകളും സ്വീകരിക്കാൻ ജീവനക്കാർക്ക് സാധിക്കുന്നില്ല. അതിനാൽ, ഒാഫിസുകളിൽ നേരിട്ടെത്തി സേവനം തേടുന്നതായിരിക്കും നല്ലതെന്ന് അധികൃതർ നിർദേശിച്ചു. എയർ ഇന്ത്യയുടെയും എക്സ്പ്രസിന്റെയും ടിക്കറ്റുകൾ ഒാൺലൈനിലൂടെ എടുത്തവർക്കും ഒാഫിസിൽ നിന്ന് നേരിട്ടു വാങ്ങിയവരുമാണ് എയർ ഇന്ത്യാ ഒാഫീസുകളെ സമീപിക്കേണ്ടത്. മറ്റു ചില ഒാൺലൈൻ സൈറ്റുകളിൽ നിന്ന് വാങ്ങിയവർക്കും സമീപിക്കാം. എന്നാൽ ട്രാവൽ ഏജൻസികളിൽ നിന്ന് വാങ്ങിയവർ അവരെ തന്നെയാണ് സമീപിക്കേണ്ടത്. 

ഒാഫിസിലെത്താൻ...

ADVERTISEMENT

ദുബായ് ഓഫിസ്: ഗ്രൗണ്ട് ഫ്ലോർ, ദാർസലാം ബിൽഡിങ്, സലാലുദ്ധീൻ റോഡ്, നിയർ ഫിഷ് റൗണ്ടബൗട്ട്, ദെയ്റ–ദുബായ്

ഫോൺ: 04 207 9400, 2079444

ഷാർജ: ജി ഫ്ലോർ, അറേബ്യൻ ട്രാവൽ ഏജൻസി ബിൽഡിങ്,  ഉം അൽ താരിഫ, ഷാർജ

ഫോൺ: 06 597 0444