ദോഹ∙ വിസ്മയ കാഴ്ചകൾ ഒരുക്കിയ 'സമ്മർ ഇൻ ഖത്തർ' വേനലാഘോഷം വെള്ളിയാഴ്ച സമാപിക്കും. ഖത്തർ ദേശീയ ടൂറിസം കൗൺസിലാണ് വേനലാഘോഷത്തിന് ചുക്കാൻ പിടിക്കുന്നത്. ജൂൺ 4ന് തുടക്കമിട്ട രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ വിനോദ, ഷോപ്പിങ് മേളയാണിത്. ഷോപ്പിങ് മാളുകൾ മുതൽ റസ്റ്ററന്റുകൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ വരെ വേനലാഘോഷത്തിൽ പങ്കെടുക്കുന്നുണ്ട്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ വിസ്മയ കാഴ്ചകൾ ഒരുക്കിയ 'സമ്മർ ഇൻ ഖത്തർ' വേനലാഘോഷം വെള്ളിയാഴ്ച സമാപിക്കും. ഖത്തർ ദേശീയ ടൂറിസം കൗൺസിലാണ് വേനലാഘോഷത്തിന് ചുക്കാൻ പിടിക്കുന്നത്.  ജൂൺ 4ന് തുടക്കമിട്ട രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ വിനോദ, ഷോപ്പിങ് മേളയാണിത്. ഷോപ്പിങ് മാളുകൾ മുതൽ റസ്റ്ററന്റുകൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ വരെ വേനലാഘോഷത്തിൽ പങ്കെടുക്കുന്നുണ്ട്.

ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷെൻ സെന്ററിലെ വിനോദ നഗരിയാണ്  ആഘോഷങ്ങളുടെ പ്രധാന കേന്ദ്രം. ജൂലൈ പകുതിയിൽ നഗരി അടച്ചെങ്കിലും ചെറിയ ഇടവേളയ്ക്ക് ശേഷം കൂടുതൽ കാഴ്ചകളുമായി ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീണ്ടും തുറന്നത്. വെർച്വൽ റിയാലിറ്റി ഗെയിം സോണുകൾ മുതൽ ഫാഷൻ വിപണിയിൽ വരെ വലിയ സന്ദർശന തിരക്കാണ്. വേനലാഘോഷം വെള്ളിയാഴ്ച സമാപിക്കുമെങ്കിലും വിനോദ നഗരി 23 വരെ  പ്രവർത്തിക്കും.
 
മാളുകളും സജീവം

ദോഹ ഫെസ്റ്റിവൽ സിറ്റി, മാൾ ഓഫ് ഖത്തർ, ഹയാത്ത് പ്ലാസ തുടങ്ങി 9 ഷോപ്പിങ് മാളുകളാണ് വേനലാഘോഷത്തിൽ പങ്കെടുക്കുന്നത്. 50 ശതമാനം വരെയാണ് മാളുകളിലെ ഷോപ്പിങ് ഓഫർ. ഓരോ 200 റിയാലിന്റെ പർച്ചേസ് നടത്തുന്നവർക്ക് റാഫിൾ കൂപ്പൺ നറുക്കെടുപ്പിൽ പങ്കെടുക്കാം. ഇത്തവണ 4 ലക്ഷം റിയാലിന്റെ ക്യാഷ് പ്രൈസുകളാണ് നൽകി വരുന്നത്. 2018 മോഡൽ മാക്‌ലാറൻ സ്‌പൈഡർ 570 എസ് ആഡംബര കാറും സമ്മാനമായി ലഭിക്കും. സമാപന ദിനമായ 16ന് മാൾ ഓഫ് ഖത്തറിലാണ് അവസാന നറുക്കെടുപ്പ്. കൂടാതെ രാജ്യത്തെ അമ്പതോളം ചതുർ, പഞ്ചനക്ഷത്ര ഹോട്ടലുകളിലും പ്രത്യേക ഓഫറുകളുണ്ട്.

വിനോദം മുതൽ ക്രിക്കറ്റ് വരെ

വിനോദ, കലാ, സാംസ്‌കാരിക പരിപാടികൾ, ഷോപ്പിങ് മേള, വേനൽ ക്യാംപുകൾ, സംഗീത വിരുന്നുകൾ, ദോഹ കോമഡി ഫെസ്റ്റിവൽ, സൗത്ത് ഇന്ത്യൻ രാജ്യാന്തര ചലച്ചിത്ര പുരസ്‌കാര (സൈമ) വിതരണം, ദോഹ വർക്കേഴ്‌സ് ക്രിക്കറ്റ് കപ്പ് ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവൽ തുടങ്ങി ഒട്ടേറെ പരിപാടികളാണ് ഇത്തവണത്തെ വേനലാഘോഷത്തിൽ നിറഞ്ഞു നിന്നത്. സൈമ പുരസ്‌കാര വിതരണം 15,16 തീയതികളിലായി ലുസൈൽ അരീനയിലാണ് നടക്കുന്നത്. ദോഹ കോമഡി ഫെസ്റ്റിവൽ ഖത്തർ നാഷനൽ കൺവൻഷൻ സെന്ററിൽ വ്യാഴാഴ്ച നടക്കും.

സന്ദർശക പങ്കാളിത്തം
   
രാജ്യത്തിന്റെ ആഭ്യന്തര വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവേകിയാണ് വേനലാഘോഷം അവസാനിക്കുന്നത്. വിദേശ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് വേനലാഘോഷം. ഇത്തവണ ഇന്ത്യ, കുവൈത്ത്, ലബനൻ, ഒമാൻ, ഇറാഖ്, ഇറാൻ, പാക്കിസ്ഥാൻ തുടങ്ങിയ വിദേശ വിനോദസഞ്ചാര വിപണികളെയാണ് ലക്ഷ്യമിട്ടത്. വെള്ളിയാഴ്ച വരെ  ദോഹയിൽ നിന്നും 160 കേന്ദ്രങ്ങളിലേക്ക് ഖത്തർ എയർവേയ്‌സ് യാത്രക്കാർക്ക് 25 % ഇളവും പ്രഖ്യാപിച്ചിരുന്നു. സന്ദർശക പങ്കാളിത്തം വർധിക്കുന്നത് റീട്ടെയ്ൽ വ്യാപാരികൾക്കും ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കുമെല്ലാം ഗുണകരമായിട്ടുണ്ട്.

വീസ ആനുകൂല്യങ്ങളും
   
സൗഹൃദ സന്ദർശകർക്കും വിനോദസഞ്ചാരികൾക്കുമെല്ലാം ദോഹയിലേക്ക് സ്വാഗതമേകിയാണ് ഇത്തവണത്തെ ആഘോഷം. വിദേശസഞ്ചാരികൾക്കും ഖത്തർ പ്രവാസികളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഖത്തർ സന്ദർശിക്കാനായി ഓൺ അറൈവൽ വീസയ്ക്ക് ഇ-നോട്ടിഫിക്കേഷൻ സംവിധാനവും ഏർപ്പെടുത്തിയിരുന്നു. യാത്രയ്ക്ക് മുമ്പ് ഓൺലൈൻ അനുമതി തേടുന്നതിനാണിത്. സൗജന്യ ഓൺ അറൈവൽ വീസ അനുവദിക്കാത്ത രാജ്യങ്ങൾക്ക് ഇത് ഏറെ ഗുണകരമായി.