ദോഹ∙ കത്താറ പൈതൃക കേന്ദ്രത്തിലെ ഈദ് ആഘോഷത്തിനു വൻ ജനപങ്കാളിത്തം. അൽ ഖ്വാസർ മുതൽ അൽ വക്ര വരെ നീളുന്ന ദോഹ മെട്രോയുടെ റെഡ് ലൈനിന്റെ പ്രവർത്തനം കത്താറയിലേക്കുള്ള വരവ് എളുപ്പമാക്കിയിട്ടുണ്ട്....

ദോഹ∙ കത്താറ പൈതൃക കേന്ദ്രത്തിലെ ഈദ് ആഘോഷത്തിനു വൻ ജനപങ്കാളിത്തം. അൽ ഖ്വാസർ മുതൽ അൽ വക്ര വരെ നീളുന്ന ദോഹ മെട്രോയുടെ റെഡ് ലൈനിന്റെ പ്രവർത്തനം കത്താറയിലേക്കുള്ള വരവ് എളുപ്പമാക്കിയിട്ടുണ്ട്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙  കത്താറ പൈതൃക കേന്ദ്രത്തിലെ ഈദ് ആഘോഷത്തിനു വൻ ജനപങ്കാളിത്തം. അൽ ഖ്വാസർ മുതൽ അൽ വക്ര വരെ നീളുന്ന ദോഹ മെട്രോയുടെ റെഡ് ലൈനിന്റെ പ്രവർത്തനം കത്താറയിലേക്കുള്ള വരവ് എളുപ്പമാക്കിയിട്ടുണ്ട്. അൽ വക്രയിൽ ഉള്ളവരും ദോഹ മെട്രോയിലാണ് അൽ ഖ്വാസറിലേക്ക് എത്തുന്നത്. അവിടെ നിന്ന് മെട്രോ ലിങ്ക് കർവ ബസുകളിൽ കത്താറയിലേക്ക് എത്താം. 2 റിയാലിന് വാഹനങ്ങളുടെ കുരുക്കിൽപ്പെടാതെ കത്താറയിലേക്ക് വേഗത്തിൽ എത്താമെന്നത് ഇത്തവണ സന്ദർശകരുടെ എണ്ണം കൂട്ടി. ഈദ് അവധിയെ തുടർന്നുള്ള തിരക്ക് കണക്കിലെടുത്ത് ദോഹ മെട്രോ വെള്ളിയാഴ്ചയും സർവിസ് നടത്തിയിരുന്നു. വൈകിട്ട് 5 മുതൽ രാത്രി 10 വരെയാണ് ആഘോഷ പരിപാടികൾ.

കുട്ടികൾക്കായി ഗെയിമുകളും വിനോദ പരിപാടികളുമൊക്കെയുണ്ട്. കടൽതീരത്തും ഒട്ടേറെ വിനോദ പരിപാടികൾ നടക്കുന്നു.  ഈദ് വിഭവങ്ങളുടെ രുചിയറിയാൻ കത്താറയിലെ റസ്റ്ററന്റുകളിലും നല്ല തിരക്ക് തന്നെ. അൽ തുരായ പ്ലാനറ്റേറിയത്തിൽ അറബിക്, ഇംഗ്ലിഷ് ഭാഷകളിൽ ത്രിഡി ഷോകളുമുണ്ട്. കുട്ടികൾക്കായി ഈദ് സമ്മാന വിതരണം, സൈനിക ബാൻഡ് പരേഡുകൾ, വർണാഭമായ വെടിക്കെട്ട് പ്രദർശനം എന്നിവയെല്ലാമാണ് നടക്കുന്നത്. കത്താറ ബീച്ചിന് മുകളിൽ വർണം നിറച്ചുള്ള വെടിക്കെട്ട് പ്രദർശനം കാണാനാണ് കൂടുതൽ തിരക്ക്. 4 ദിവസത്തെ ഈദ് ആഘോഷം നാളെ സമാപിക്കും.