കുവൈത്ത് സിറ്റി ∙ കുവൈത്തിൽ നിന്ന് വിദേശികൾ നാട്ടിലേക്കു പണമയക്കുന്നതിൽ വർധന. ഈ വർഷം 6 മാസത്തിനിടെ 8.6 ബില്യൻ ഡോളർ അയച്ചതായാണു കണക്ക്. കഴിഞ്ഞ വർഷം ആദ്യപകുതിയിൽ അയച്ച 7 ബില്യൻ ഡോളറിനെക്കാൾ 23% അധികമാണ് അത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ നിന്ന് വിദേശികൾ നാട്ടിലേക്കു പണമയക്കുന്നതിൽ വർധന. ഈ വർഷം 6 മാസത്തിനിടെ 8.6 ബില്യൻ ഡോളർ അയച്ചതായാണു കണക്ക്. കഴിഞ്ഞ വർഷം ആദ്യപകുതിയിൽ അയച്ച 7 ബില്യൻ ഡോളറിനെക്കാൾ 23% അധികമാണ് അത്. ഈ വർഷം ആദ്യപാദത്തിൽ അയച്ച 4 ബില്യൻ ഡോളറിനെക്കാൾ 15% വർധന രണ്ടാം പാദത്തിലുണ്ടായിട്ടുണെന്നും സെൻ‌ട്രൽ ബാങ്കിന്റെ കണക്ക് വ്യക്തമാക്കുന്നു. രണ്ടാം പാദം 4.6 ബില്യൻ ഡോളറാണ് അയച്ചത്. 34 ലക്ഷം വിദേശികളാണ് കുവൈത്തിലുള്ളത്. മൊത്തം ജനസംഖ്യയുടെ 70.5% ആണ് അത്. ഇന്ത്യ, ബംഗ്ലദേശ്, ഫിലിപ്പീൻസ് തുടങ്ങി ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കൂടുതൽ പണം അയച്ചിട്ടുള്ളത്. അറബ് രാജ്യങ്ങളിൽ ഈജിപ്ത്, ലബനൻ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ പണം അയച്ചിട്ടുള്ളത്.

വർക് പെർമിറ്റ് റദ്ദാക്കി

കുവൈത്ത് സിറ്റി ∙ മാൻപവർ പബ്ലിക് അതോറിറ്റി 56,000 പേരുടെ വർക്ക് പെർമിറ്റ് റദ്ദാക്കി. നിയമാനുസൃതമുള്ള സ്വാഭാവിക നടപടി മാത്രമാണിതെന്ന് അതോറിറ്റിയിലെ പി‌ആർ വിഭാഗം ഡയറക്ടർ അസീൽ അൽ മസ്‌യാദ് പറഞ്ഞു. താമസാനുമതികാര്യ വകുപ്പിന്റെ പ്രത്യേക അനുമതി കൂടാതെ രാജ്യത്തിന് പുറത്ത് 6 മാസത്തിൽ കൂടുതൽ ചെലവഴിച്ചവർ, നാടുകടത്തപ്പെട്ടവർ തുടങ്ങിയവരുടെ വർക്ക് പെർമിറ്റുകളാണ് റദ്ദാക്കിയത്. ആഭ്യന്തര മന്ത്രാലയത്തിൽനിന്നു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു നടപടി.