ദോഹ ∙ സർക്കാർ, സ്വകാര്യ സ്‌കൂളുകൾ നാളെ തുറക്കും; സുരക്ഷിത യാത്രയ്ക്ക് ശ്രദ്ധ ചെലുത്തണമെന്ന് അധികൃതർ....

ദോഹ ∙ സർക്കാർ, സ്വകാര്യ സ്‌കൂളുകൾ നാളെ തുറക്കും; സുരക്ഷിത യാത്രയ്ക്ക് ശ്രദ്ധ ചെലുത്തണമെന്ന് അധികൃതർ....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ സർക്കാർ, സ്വകാര്യ സ്‌കൂളുകൾ നാളെ തുറക്കും; സുരക്ഷിത യാത്രയ്ക്ക് ശ്രദ്ധ ചെലുത്തണമെന്ന് അധികൃതർ....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess
ദോഹ ∙ സർക്കാർ, സ്വകാര്യ സ്‌കൂളുകൾ നാളെ തുറക്കും; സുരക്ഷിത യാത്രയ്ക്ക് ശ്രദ്ധ ചെലുത്തണമെന്ന് അധികൃതർ. ബസ് ഡ്രൈവർമാരും സ്‌കൂൾ അധികൃതരും രക്ഷിതാക്കളും ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണം. സ്‌കൂളുകൾ ബസ് ഡ്രൈവർമാർക്ക് കൃത്യമായ പരിശീലനവും ആവശ്യമായ സുരക്ഷാ നിർദേശങ്ങളും നൽകിയിരിക്കണം. ‌

∙ ഉത്തരവാദിത്തത്തോടെ, ഗതാഗത നിയമങ്ങൾ പാലിച്ചുള്ള സുരക്ഷിത യാത്ര സ്‌കൂൾ അധികൃതർ ഉറപ്പാക്കണം.

∙ സുരക്ഷ സംബന്ധിച്ച് നിശ്ചിത ഇടവേളകളിൽ ജീവനക്കാർക്ക് പരിശീലനം നൽകണം.

∙ യാത്രയിൽ ഡ്രൈവർമാർ  പ്രത്യേക ജാഗ്രത പുലർത്തണം.

ജീവനക്കാർക്കും ശ്രദ്ധ വേണം

ഓരോ യാത്രയ്ക്ക് മുൻപും ബസിന് മെക്കാനിക്കൽ തകരാറുകൾ ഉണ്ടോയെന്ന് ഡ്രൈവർമാർ പരിശോധിക്കണം. ഉണ്ടെങ്കിൽ അവ പരിഹരിച്ച ശേഷമേ ബസ് ഓടിക്കാവൂ. ബസിലെ വാതിലുകൾ കൃത്യമായി അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. നിന്നുകൊണ്ട് യാത്ര ചെയ്യാൻ വിദ്യാർഥികളെ അനുവദിക്കരുത്. വിദ്യാർഥികളുമായി രാവിലെ സ്‌കൂളിൽ എത്തുമ്പോഴും ഉച്ചയ്ക്ക് തിരികെ വീട്ടിലാക്കി അവസാന ട്രിപ്പ് കഴിയുമ്പോഴും മുഴുവൻ വിദ്യാർഥികളും ബസിൽ നിന്നും സുരക്ഷിതമായി പുറത്തിറങ്ങിയെന്ന് ഉറപ്പാക്കണം. ബസ് പൂർണമായും നിൽക്കാതെ ചാടിയിറങ്ങാൻ വിദ്യാർഥികളെ അനുവദിക്കരുത്.

ബസ് സ്റ്റോപ്പിൽ രക്ഷിതാക്കളും

ബസ് സ്‌റ്റോപ്പിൽ വിദ്യാർഥിക്കൊപ്പം രക്ഷിതാക്കളുടെ സാന്നിധ്യം സുരക്ഷ ഉറപ്പാക്കും. ബസ് സ്റ്റോപ്പിൽ സ്‌കൂൾ ബസിനായി കാത്തു നിൽക്കുമ്പോൾ വിദ്യാർഥികൾ അച്ചടക്കം പാലിക്കണം. ബസിൽ നിന്നും ഇറങ്ങി നടക്കുമ്പോഴും വിദ്യാർഥികൾക്ക് ശ്രദ്ധ വേണം. ബസിന്റെ മുമ്പിൽ ഡ്രൈവർക്കു കാണാൻ ബുദ്ധിമുട്ടുള്ള വശങ്ങളിലൂടെ നടക്കരുത്. ബസിന്റെ മുൻവശത്ത് നിന്ന് മാറി 10 അടി അകലെ വേണം നടക്കാൻ.


വിദ്യാർഥികളോട്

∙ ബസ് നിർത്തിയ ശേഷമേ കയറാവൂ.

∙ ഡ്രൈവറുടെ ഏകാഗ്രത നഷ്ടപ്പെടുത്തുന്ന തരത്തിൽ ശബ്ദമുണ്ടാക്കരുത്.

∙ സീറ്റിൽ ഇരിക്കണം; യാത്രയ്ക്കിടയിൽ കയ്യും തലയും പുറത്തിടരുത്.

∙ ബസ് നിർത്താതെ സീറ്റിൽ നിന്നും എഴുന്നേൽക്കരുത്.

∙ ബസിൽ കയറാൻ തിക്കും തിരക്കും ഉണ്ടാക്കരുത്.