ദോഹ∙ വിദ്യാർഥികളുടെ ആരോഗ്യം സംരക്ഷിക്കാൻ സ്‌കൂൾ ബാഗുകൾ കൃത്യഅളവിലുള്ളതാകണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) നിർദേശം...

ദോഹ∙ വിദ്യാർഥികളുടെ ആരോഗ്യം സംരക്ഷിക്കാൻ സ്‌കൂൾ ബാഗുകൾ കൃത്യഅളവിലുള്ളതാകണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) നിർദേശം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ വിദ്യാർഥികളുടെ ആരോഗ്യം സംരക്ഷിക്കാൻ സ്‌കൂൾ ബാഗുകൾ കൃത്യഅളവിലുള്ളതാകണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) നിർദേശം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess
ദോഹ∙  വിദ്യാർഥികളുടെ ആരോഗ്യം സംരക്ഷിക്കാൻ സ്‌കൂൾ ബാഗുകൾ കൃത്യഅളവിലുള്ളതാകണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) നിർദേശം.

∙ കുട്ടികളുടെ മുതുകിന് സംരക്ഷണം നൽകാൻ സ്‌കൂൾ ബാഗിന്റെ പിന്നിലായി പഞ്ഞികൊണ്ടുള്ള ഒതുങ്ങിയ ചെറുമെത്ത ഉണ്ടായിരിക്കണം.

∙ തോളിലെ സ്ട്രാപ്പും അരക്കെട്ടിൽ ചുറ്റുന്ന സ്ട്രാപ്പും തമ്മിൽ ബന്ധിപ്പിച്ചിരിക്കണം.

∙ ബാഗ് വാട്ടർ പ്രൂഫ് ആയിരിക്കണം. എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയുന്നതും ദീർഘകാലം ഉപയോഗിക്കാവുന്നതുമായ ഉയർന്ന ഗുണനിലവാരത്തിലുള്ളതായിരിക്കണം ബാഗുകൾ.

∙  ബാഗുകൾക്ക് ഒന്നിലധികം പോക്കറ്റുകളും വേണം. ഇത് ബാഗ് ഒരുവശത്തേക്കു മാത്രം തൂങ്ങാതെ ഭാരം തുല്യമാക്കാൻ സഹായിക്കും.

∙ തോൾ സ്ട്രാപ്പും പഞ്ഞികൊണ്ടുള്ളതാകണം. കമ്പിളി പോലുള്ള ഭാരം കുറഞ്ഞവ കൊണ്ട് നിർമിച്ചതാകണം ബാഗുകൾ.  ബാഗിന്റെ ഹാൻഡിൽ കുട്ടിയുടെ പൊക്കത്തിന് അനുസരിച്ച് ക്രമീകരിക്കാൻ കഴിയുന്നതാകണം.

∙ വീലുകളുള്ള സ്‌കൂൾ ബാഗുകൾ ആണെങ്കിൽ വലിയ വീലുകൾ ഉള്ളവ തിരഞ്ഞെടുക്കണം. ബാഗ് ഒരു വശത്ത് മാത്രമായി ഇടാതെ ഇരുവശങ്ങളിലേക്കും ഇടുന്നതാണു നല്ലത്.


∙ അമിതഭാരം വിദ്യാർഥികളിൽ കഴുത്ത് വേദന, നട്ടെല്ലിന് വളവ് ഉൾപ്പെടെയുള്ള ദീർഘകാല ആരോഗ്യ പ്രശ്‌നങ്ങൾക്ക്  ഇടയാക്കും.

ബാഗിന്റെ ഭാരം കൂടല്ലേ

∙ ബാഗിന്റെ ഭാരം കുട്ടിയുടെ മൊത്തം ശരീരഭാരത്തെക്കാൾ 10–15 ശതമാനത്തിൽ കൂടാൻ പാടില്ല.

റെഡിയാകുന്നു, റോഡുകളെല്ലാം

ദോഹ∙  സ്‌കൂൾ മേഖലാ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇതുവരെ 375 സ്‌കൂൾ പരിസരങ്ങളിലെ റോഡുകൾ മെച്ചപ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് (അഷ്ഗാൽ).   മൊത്തം സ്‌കൂളുകളുടെ എണ്ണത്തിൽ 74.4 ശതമാനവും പൂർത്തിയാക്കി. 504 സ്‌കൂളുകളാണ് പദ്ധതിയിലുള്ളത്. സ്‌കൂൾ പരിസരങ്ങളിലെ റോഡുകൾ നവീകരിച്ച് സുരക്ഷ വർധിപ്പിക്കുകയാണ് ലക്ഷ്യം. സ്‌കൂളുകളിലേക്ക് വരികയും പോകുകയും ചെയ്യുന്ന വിദ്യാർഥികൾ, രക്ഷിതാക്കൾ, സ്‌കൂൾ ജീവനക്കാർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കാനാണു നവീകരണം. ഗതാഗതക്കുരുക്ക് ഒഴിവാക്കും.

വേഗപരിധി 30 കിലോമീറ്റർ

∙ സ്‌കൂൾ മേഖലയിൽ  വേഗ പരിധി മണിക്കൂറിൽ 30 കിലോമീറ്റർ.

∙ ഭിന്നശേഷിയുളളവർക്കും കാൽനടയാത്രക്കാർക്കും സുരക്ഷിത പാതകൾ, നടപ്പാതകൾ

∙ പ്രധാന റോഡുകൾക്ക് അഭിമുഖമായുള്ള സ്‌കൂളുകളിലെ പ്രവേശന കവാടങ്ങളുടെ സുരക്ഷ ഉറപ്പാക്കും.
 
∙ സ്‌കൂളിലേക്കുള്ള റോഡുകളിൽ മുന്നറിയിപ്പ് അടയാളങ്ങൾ

മാതൃകാ സ്കൂൾ ബാഗ് ഇങ്ങനെ

∙ പ്രാഥമിക സ്‌കൂൾ തലം വരെ -ഉയരം 40 സെ.മീറ്റർ, വീതി 28 സെ.മീറ്റർ, ആഴം 12 സെ.മീറ്റർ

∙ ഹൈസ്‌കൂൾ തലം വരെ -ഉയരം 45 സെ.മീറ്റർ, വീതി 30 സെ.മീറ്റർ, ആഴം 12 സെ.മീറ്റർ

സ്കൂളുകൾ ഇന്നു തുറക്കും

ദോഹ∙ മധ്യ വേനൽ അവധിക്കു ശേഷം രാജ്യത്തെ മുഴുവൻ സ്‌കൂളുകളും ഇന്നു പുനരാരംഭിക്കും. സർക്കാർ, സ്വകാര്യ മേഖലകളിലായി ഏകദേശം 3,00,000 വിദ്യാർഥികളാണ് പഠനം തുടരുന്നത്. എംഇഎസ്, ശാന്തിനികേതൻ, ബിർള പബ്ലിക് സ്‌കൂൾ, ഡിപിഎസ് മോഡേൺ ഇന്ത്യൻ സ്‌കൂൾ തുടങ്ങിയ ഇന്ത്യൻ സ്‌കൂളുകളും പുതിയ ഇന്ത്യൻ സ്‌കൂളായ ഗലീലിയോ ഇന്റർനാഷനലും ഇന്നു തുറക്കും. മൊനാർക്ക് ഇന്റർനാഷനൽ സെപ്റ്റംബർ ആദ്യവാരമാണ് ആരംഭിക്കുക.

ഗതാഗത ബോധവൽകരണം ഇന്നുമുതൽ

∙ സ്‌കൂളുകളിൽ ഗതാഗത സുരക്ഷാ ബോധവൽകരണത്തിനു ഗതാഗത വകുപ്പ് ഇന്നു തുടക്കമിടും.

∙ സ്‌കൂൾ പരിസരങ്ങളിൽ ഇന്നു മുതൽ ഗതാഗത പട്രോളിങ്, പൊലീസ് സേനകളും കൂടുതൽ സജീവമാകും. സ്‌കൂൾ ബസ് ഡ്രൈവർമാരും ഉത്തരവാദിത്തബോധത്തോടെയാകണം വാഹനം ഓടിക്കാൻ.