അബുദാബി ∙ ജമ്മു കശ്മീരിൽ മുതൽമുടക്കാൻ യുഎഇയിലെ ഇന്ത്യൻ വ്യവസായികളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎഇയിൽ റുപേ കാർഡ് പുറത്തിറക്കിയ ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപ അവസരമുള്ള രാജ്യമായി ഇന്ത്യ മാറുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലും ലഡാക്കിലും ജനങ്ങളുടെ ആത്മവിശ്വാസം വർധിച്ചു. കശ്മീരിലെ ജനങ്ങൾക്ക് ഡൽഹിയെ ആശ്രയിക്കേണ്ട അവസ്ഥ മാറുകയാണ്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ജമ്മു കശ്മീരിൽ മുതൽമുടക്കാൻ യുഎഇയിലെ ഇന്ത്യൻ വ്യവസായികളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎഇയിൽ റുപേ കാർഡ് പുറത്തിറക്കിയ ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപ അവസരമുള്ള രാജ്യമായി ഇന്ത്യ മാറുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലും ലഡാക്കിലും ജനങ്ങളുടെ ആത്മവിശ്വാസം വർധിച്ചു. കശ്മീരിലെ ജനങ്ങൾക്ക് ഡൽഹിയെ ആശ്രയിക്കേണ്ട അവസ്ഥ മാറുകയാണ്.

പഴം – പച്ചക്കറി ശേഖരണത്തിന് വിപുലമായ സംവിധാനങ്ങൾ ഒരുക്കുമെന്നും നൂറോളം കശ്മീരി യുവാക്കൾക്കു ജോലി നൽകുമെന്നും പ്രഖ്യാപിച്ച വ്യവസായി എം.എ. യൂസഫലിയെ പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ലുലുവിന്റെ എല്ലാ ഹൈപ്പർ - സൂപ്പർ മാർക്കറ്റുകളിലും റുപേ കാർഡ് ഇന്നു മുതൽ സ്വീകരിക്കുമെന്നു യൂസഫലി അറിയിച്ചു.

നാട്ടിലെ  അക്കൗണ്ടുമായി ബന്ധിപ്പിച്ച് റുപേ

വീസ, മാസ്റ്റർ കാർഡുകൾ പോലെ റുപേ ഇനി യുഎഇയിൽ എവി‍ടെയും ഉപയോഗിക്കാം. പ്രവാസികൾക്കു നാട്ടിലെ അക്കൗണ്ടിലെ പണം റുപേ വഴി യുഎഇയിൽ ചെലവാക്കാം. ഇന്ത്യയിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികൾക്കും സഹായകരം. മെയ്ക് ഇൻ ഇന്ത്യ ഡെബിറ്റ് – ക്രെഡിറ്റ് കാർഡ് ആണു ‘റുപേ’.