ദുബായ്∙ വീട്ടമ്മമാർ അടക്കം വീട്ടിലിരുന്ന് സ്വാദിഷ്ടവും ആകർഷകവുമായ കേക്ക് ഉണ്ടാക്കുന്നവർക്ക് വൻ തുക സമ്മാനവുമായി ദുബായില്‍ മല്‍സരത്തിന് വേദിയൊരുങ്ങുന്നു. ആകെ 30,000 ദിര്‍ഹമാണ് സമ്മാനം. ഒന്നാം സ്ഥാനക്കാര്‍ക്ക് 15,000 ദിർഹം, രണ്ടാം സ്ഥാനത്തിന് 10,000, മൂന്നാം സ്ഥാനക്കാര്‍ക്ക് 5000 ദിര്‍ഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙  വീട്ടമ്മമാർ അടക്കം വീട്ടിലിരുന്ന് സ്വാദിഷ്ടവും ആകർഷകവുമായ കേക്ക് ഉണ്ടാക്കുന്നവർക്ക് വൻ തുക സമ്മാനവുമായി ദുബായില്‍ മല്‍സരത്തിന് വേദിയൊരുങ്ങുന്നു.  ആകെ 30,000 ദിര്‍ഹമാണ് സമ്മാനം. ഒന്നാം സ്ഥാനക്കാര്‍ക്ക് 15,000 ദിർഹം, രണ്ടാം സ്ഥാനത്തിന് 10,000, മൂന്നാം സ്ഥാനക്കാര്‍ക്ക് 5000  ദിര്‍ഹം വീതമായിരിക്കും സമ്മാനമെന്ന് സംഘാടകരായ വേള്‍ഡ് ഓഫ് സ്റ്റാര്‍സ് അഡ്‍വര്‍ടൈസിങ് സിഇഒ ഫൈസല്‍ അബ്ദുൽ കരീം പറഞ്ഞു. 250 ദിര്‍ഹമാണ് റജ്‌സ്‌ട്രേഷന്‍ ഫീസ്.

കേക്ക് നിര്‍മ്മാണത്തില്‍ പ്രഫഷനലുകളുടെ സഹായം സ്വീകരിക്കാതെ സ്വയം ഉണ്ടാക്കുന്നവയായിരിക്കണം മല്‍സരത്തിനെത്തുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. പങ്കെടുക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ വഴി പേര് റജിസ്റ്റര്‍ ചെയ്യാം. ഈ മാസം 26 ആണ് അവസാന  തിയതി. www.uaesbest.com എന്ന വെബ്‌സൈറ്റില്‍ മല്‍സരത്തിന്റെ വിശദവിവരങ്ങള്‍ ലഭിക്കും. 

ADVERTISEMENT

നിബന്ധനകള്‍ക്ക് വിധേയമായി കേക്ക് ഉണ്ടാക്കുന്നവര്‍ 28 ന് ഒരേ വേദിയില്‍ കേക്കുകള്‍ പ്രദർശിപ്പിക്കും. പ്രമുഖ ഷെഫുകള്‍ ഉള്‍പ്പെടുന്ന വിദഗ്ധ സമിതി ഇതിൽ നിന്ന് 20 പേരെ കണ്ടെത്തും. ഒക്ടോബര്‍ നാലിന് നടക്കുന്ന മെഗാ ഫിനാലെയിലായിരിക്കും ജേതാക്കളെ നിശ്ചയിക്കുന്നത്.  ഡോ.കരീം വെങ്കിടങ്ങ്, ഷിഹാബ് ഷംസുദ്ദീന്‍,  ആര്‍.കെ. പള്‍സസ് പ്രതിനിധി പുരുഷോത്തമന്‍, ജിജോ ജലാല്‍ എന്നിവരും വാർത്താ സമ്മേളനത്തിൽ  സംബന്ധിച്ചു.