ഷാര്‍ജ ∙ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി എമിറേറ്റുകളിലെ സ്വകാര്യ വിദ്യാലയങ്ങളിൽ കുടിവെള്ളം സൗജന്യമായി നൽകാൻ ഉത്തരവിട്ടു. ഷാർജ വൈദ്യുതി–ജല അതോറിറ്റി(സേവ)യാണ് സുലാൽ ബോട്ടിൽ വെള്ള വിതരണ പദ്ധതി നടപ്പിലാക്കുക. മലയാളികളുടേതടക്കം ഇന്ത്യക്കാരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാര്‍ജ ∙ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി എമിറേറ്റുകളിലെ സ്വകാര്യ വിദ്യാലയങ്ങളിൽ കുടിവെള്ളം സൗജന്യമായി നൽകാൻ ഉത്തരവിട്ടു. ഷാർജ വൈദ്യുതി–ജല അതോറിറ്റി(സേവ)യാണ് സുലാൽ ബോട്ടിൽ വെള്ള വിതരണ പദ്ധതി നടപ്പിലാക്കുക.  മലയാളികളുടേതടക്കം ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള ഒട്ടേറെ സ്കൂളുകൾ ഇതിന്റെ ഗുണഭോക്താക്കളാകും. എമിറേറ്റുകളിൽ ആകെ 116 സ്കൂളുകളിൽ രണ്ടു ലക്ഷം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. കൂടാതെ, 135 നഴ്സറികളിൽ 6,500 കുട്ടികളും വിദ്യ അഭ്യസിക്കുന്നു. 

ADVERTISEMENT

സമൂഹത്തിന്റെ എല്ലാ മേഖലകളിലും മികച്ച ജീവിതം സമ്മാനിക്കുക എന്ന ഷെയ്ഖ് ഡോ. സുൽത്താന്റെ നന്മയുടെ ഭാഗമായാണ് ഇൗ പദ്ധതി ആരംഭിച്ചതെന്ന് സേവ ചെയർമാൻ ഡോ.റാഷിദ് അൽ ലീം പറഞ്ഞു. കഴിഞ്ഞ വർഷം അധ്യയനാരംഭത്തിൽ 114 സർക്കാർ വിദ്യാലയങ്ങളിലും 27 നഴ്സറികളിലും സുലാൽ ബോട്ടിൽ വെള്ളം വിതരണം ചെയ്തിരുന്നതിൻ്റെ തുടർച്ചയാണിത്.  ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റിയുടെ സഹകരണത്തോട പദ്ധതി എത്രയും പെട്ടെന്ന് നടപ്പിലാക്കും. ഏറെ സുരക്ഷിതത്വത്തോടെയും ഗുണമേന്മയോടെയുമാണ് സേവയുടെ കീഴിൽ സുലാൽ കുടിവെള്ള ഫാക്ടറി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.