മസ്‌കത്ത് ∙ ഇന്ത്യൻ സോഷ്യൽ ക്ലബ്‌ കേരള വിഭാഗം ഈ വർഷത്തെ ഓണം-ഈദ് ആഘോഷങ്ങളുടെ ഭാഗമായുള്ള ഓണസദ്യയും കലാപരിപാടികളും 13ന് അൽഫലാജ് ഹോട്ടലിൽ സംഘടിപ്പിച്ചു. നാട്ടിൽ നിന്നെത്തിയ പാചക വിദഗ്ദ്ധൻ ദേവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഇത്തവണ ഒരുക്കിയ ഓണസദ്യയിൽ 2500 ലേറെ ആളുകൾ പങ്കെടുത്തു. ഇന്ത്യൻ അംബാസിഡർ മുനുമഹാവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ ഇന്ത്യൻ സോഷ്യൽ ക്ലബ്‌ കേരള വിഭാഗം ഈ വർഷത്തെ ഓണം-ഈദ് ആഘോഷങ്ങളുടെ ഭാഗമായുള്ള ഓണസദ്യയും കലാപരിപാടികളും 13ന് അൽഫലാജ് ഹോട്ടലിൽ സംഘടിപ്പിച്ചു. നാട്ടിൽ നിന്നെത്തിയ പാചക വിദഗ്ദ്ധൻ ദേവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഇത്തവണ ഒരുക്കിയ ഓണസദ്യയിൽ 2500 ലേറെ ആളുകൾ പങ്കെടുത്തു. ഇന്ത്യൻ അംബാസിഡർ മുനുമഹാവർ മുഖ്യാതിഥിയായിരുന്നു. കേരള വിഭാഗം ഓണാഘോഷ പരിപാടിയിൽ പങ്കുചേരുന്നതിൽ അതിയായ സന്തോഷം പങ്കുവെച്ച അദ്ദേഹം, ഓണം ഈദ് പരിപാടി ഒന്നിച്ചാഘോഷിക്കുന്നതിലൂടെ മതസൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശമാണ് മലയാളികൾ സമൂഹത്തിനു നൽകുന്നതെന്നും കൂട്ടിചേർത്തു.

വൈകിട്ട് ആറു മണിക്ക് പഞ്ചവാദ്യത്തോടെ ആരംഭിച്ച കലാസന്ധ്യ എംബസി കൗൺസിലർ പി.കെ.പ്രകാശ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രശസ്ത പിന്നണി ഗായകൻ കല്ലറ ഗോപനും മകൾ നാരായണി ഗോപനും ചേർന്നൊരുക്കിയ ഗാനമേള അവിസ്മരണീയ അനുഭവമായി. തുടർന്ന് കേരള വിഭാഗം പ്രവർത്തകരുടെ നേതൃത്വത്തിൽ അരങ്ങേറിയ ‘മനസ്സിനുള്ളിലോരോണം’ എന്ന ദൃശ്യവിരുന്നു സദസ്സിനു വേറിട്ടൊരു അനുഭവമായി. ഏപ്രിലിൽ കേരള വിഭാഗം സംഘടിപ്പിച്ച യുവജനോത്സവ വിജയികൾക്കുള്ള സമ്മാനദാനവും പരിപാടിയിൽ വച്ചു നൽകി.