ദോഹ ∙ അടുത്തവർഷം പ്രാദേശിക നിർമാണ മേഖലയ്ക്ക് പ്രതീക്ഷകളുടെ വർഷമെന്ന് റിപ്പോർട്ട്. റിയൽ എസ്റ്റേറ്റ് മേഖലയിലെ ഇടപാടുകൾ, വാടക എന്നിവയിലെല്ലാം അടുത്തകൊല്ലം പുരോഗതി ഉണ്ടാകുമെന്നാണ് നിലവിലെ സൂചികകൾ വ്യക്തമാക്കുന്നത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ അടുത്തവർഷം പ്രാദേശിക നിർമാണ മേഖലയ്ക്ക് പ്രതീക്ഷകളുടെ വർഷമെന്ന് റിപ്പോർട്ട്. റിയൽ എസ്റ്റേറ്റ് മേഖലയിലെ ഇടപാടുകൾ, വാടക എന്നിവയിലെല്ലാം അടുത്തകൊല്ലം പുരോഗതി ഉണ്ടാകുമെന്നാണ് നിലവിലെ സൂചികകൾ വ്യക്തമാക്കുന്നത്. പാർപ്പിട, വാണിജ്യ രംഗങ്ങളിൽ വ്യാപാരം മെച്ചപ്പെടുത്തുന്നതിലും നിക്ഷേപ അവസരങ്ങൾ വർധിപ്പിക്കുന്നതിലും ഈ പ്രതീക്ഷകൾ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ രാജ്യത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങൾ മെച്ചപ്പെട്ട നിലയിലാണ്. എണ്ണ ഇതര വരുമാനം കൂട്ടുന്നതിനൊപ്പം നിർണായക മേഖലയിലെ വൻകിട പദ്ധതികൾ പൂർത്തീകരിക്കുന്നതിലാണ് രാജ്യത്തിന്റെ പൊതു ചെലവുകൾ  ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ അൽ അസ്മാകിന്റെ പുതിയ റിപ്പോർട്ടിൽ പറയുന്നു.

പൗരന്മാർക്കുള്ള ഭവന നിർമാണ പദ്ധതി, ഭക്ഷ്യസുരക്ഷാ പദ്ധതികൾ, ചെറിയ, ഇടത്തരം വ്യവസായങ്ങൾ, വിനോദസഞ്ചാരം, സാമ്പത്തിക, സ്വതന്ത്ര മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനങ്ങൾ തുടങ്ങിയ പദ്ധതികളിൽ നിക്ഷേപം നടത്തുന്നതിന് സർക്കാർ  ശ്രദ്ധ നൽകുന്നുണ്ട്. ഈ പദ്ധതികളിലേക്ക് പണം നിക്ഷേപിക്കുന്നത് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് നേട്ടമുണ്ടാക്കുകയും വളർച്ചയ്ക്ക് കരുത്തേകുകയും ചെയ്യും. നിലവിൽ റിയൽ എസ്റ്റേറ്റ് പദ്ധതികൾ മികച്ച നിരക്കിൽ പുതിയ ആഡംബര പാർപ്പിട യൂണിറ്റും   എല്ലാ വിഭാഗങ്ങൾക്കും ഉചിതമായ തരത്തിലുള്ള പാർപ്പിട പദ്ധതികളുമാണ് നിർമിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 8 മുതൽ 12 വരെ നീതിന്യായ മന്ത്രാലയത്തിന്റെ റിയൽ എസ്റ്റേറ്റ് റജിസ്‌ട്രേഷൻ വകുപ്പിൽ റജിസ്റ്റർ ചെയ്തത് 309,820,993 റിയാലിന്റെ ഇടപാടുകളാണ്. ഒഴിഞ്ഞ ഭൂമി, പാർപ്പിട യൂണിറ്റുകൾ, പാർപ്പിട കെട്ടിടങ്ങൾ തുടങ്ങിയവയുടെ വ്യാപാര മൂല്യമാണിത്. വകുപ്പിന്റെ വാരാന്ത്യ റിപ്പോർട്ടുകളിലെ ഇടപാടുകളുടെ മൂല്യം സൂചിപ്പിക്കുന്നതും റിയൽ എസ്റ്റേറ്റ് വ്യാപാരങ്ങളിലെ വളർച്ചാ സ്ഥിരതയാണ്.