കുവൈത്ത് സിറ്റി ∙ സ്വകാര്യമേഖലയിൽ തൊഴിലെടുക്കുന്ന വിദേശികളുടെ എണ്ണം കുറയുന്നു. 2016ൽ 7 ശതമാനവും 2017ൽ 5.7 ശതമാനവും 2018ൽ 2 ശതമാനവും കുറഞ്ഞതായി സാമ്പത്തിക മന്ത്രാലയം പാർലമെന്റിന് സമർപ്പിച്ച കണക്ക് വ്യക്തമാക്കുന്നു. സാമ്പത്തികമായ കാരണങ്ങളാലുള്ള നടപടികളുടെ ഭാഗമായാണ് വിേദശികളുടെ എണ്ണം കുറഞ്ഞത് എന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ സ്വകാര്യമേഖലയിൽ തൊഴിലെടുക്കുന്ന വിദേശികളുടെ എണ്ണം കുറയുന്നു. 2016ൽ 7 ശതമാനവും 2017ൽ 5.7 ശതമാനവും 2018ൽ 2 ശതമാനവും കുറഞ്ഞതായി സാമ്പത്തിക മന്ത്രാലയം പാർലമെന്റിന് സമർപ്പിച്ച കണക്ക് വ്യക്തമാക്കുന്നു. 

സാമ്പത്തികമായ കാരണങ്ങളാലുള്ള നടപടികളുടെ ഭാഗമായാണ് വിേദശികളുടെ എണ്ണം കുറഞ്ഞത് എന്നാണ് അനുമാനം. എണ്ണവിലയുടെ വ്യതിയാനം കാരണം സാമ്പത്തിക വളർച്ചയിലുണ്ടായ പ്രശ്നമാണ് കാരണങ്ങളിൽ ഒന്ന്. ചെലവിനത്തിൽ ഉണ്ടായ വർധന കുടുംബാംഗങ്ങളെ സ്വദേശങ്ങളിലേക്ക് തിരിച്ചയച്ചവരും ഒട്ടേറെയാണ്. 

ADVERTISEMENT

സ്വദേശിവൽക്കരണം ഊർജിതമാക്കാനുള്ള നടപടികൾ പൊതുമേഖലയിൽ വിദേശികൾക്ക് കാര്യമായ തോതിൽ അവസരങ്ങൾ നഷ്ടമാക്കിയെങ്കിലും സ്വകാര്യമേഖലിലെ സ്വദേശിവത്കരണം വിദേശികളെ അത്രകണ്ട് ബാധിച്ചിട്ടില്ലെന്നാണ് അധികൃതർ കണക്കാക്കുന്നത്. സ്വകാര്യമേഖലയിൽ തൊഴിൽ നേടിയ സ്വദേശികൾ സ്വമേധയാ ഒഴിഞ്ഞുപോകുന്ന അവസ്ഥയാണ് ഉള്ളത്. 

നിയമവിഭാഗത്തിലെ വിദേശികളെ പിരിച്ചുവിടണം

ADVERTISEMENT

നിയമവിഭാഗത്തിൽ ജോലി ചെയ്യുന്ന മുഴുവൻ വിദേശികളെയും പിരിച്ചുവിടാൻ സിവിൽ സർവീസ് കമ്മിഷന് നിർദേശം നൽകണമെന്ന ആവശ്യവുമായി അഭിഭാഷകൻ അബ്ദുല്ല അൽ റാഷിദി കോടതിയിൽ ഹർജി നൽകി. നിയമബിരുദധാരികളായ ആയിരക്കണക്കിന് സ്വദേശികൾ തൊഴിൽ‌ രഹിതരായിരിക്കെ വിദേശികളെ ജോലിയിൽ തുടരാൻ അനുവദിക്കുന്നത് യുക്തിരഹിതമാണെന്ന് ഹർജിയിൽ പറഞ്ഞു. നിയമകാര്യങ്ങളിൽ സ്വദേശികളിൽ പലരും സ്വദേശികളെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും ആ അവസ്ഥ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.