അബുദാബി ∙ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ, ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഒാടിച്ച കാറിടിച്ച് മരിക്കാൻ ഇടയായ സംഭവത്തിൽ ഉൾപ്പെട്ട വഫാ ഫിറോസ് സമൂഹമാധ്യമത്തിലൂടെ രംഗത്ത് വന്നു. സംഭവത്തിന് ശേഷം ഭർത്താവ് ഫിറോസ് വിവാഹമോചനം ആവശ്യപ്പെട്ടു വഫയ്ക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ

അബുദാബി ∙ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ, ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഒാടിച്ച കാറിടിച്ച് മരിക്കാൻ ഇടയായ സംഭവത്തിൽ ഉൾപ്പെട്ട വഫാ ഫിറോസ് സമൂഹമാധ്യമത്തിലൂടെ രംഗത്ത് വന്നു. സംഭവത്തിന് ശേഷം ഭർത്താവ് ഫിറോസ് വിവാഹമോചനം ആവശ്യപ്പെട്ടു വഫയ്ക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ, ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഒാടിച്ച കാറിടിച്ച് മരിക്കാൻ ഇടയായ സംഭവത്തിൽ ഉൾപ്പെട്ട വഫാ ഫിറോസ് സമൂഹമാധ്യമത്തിലൂടെ രംഗത്ത് വന്നു. സംഭവത്തിന് ശേഷം ഭർത്താവ് ഫിറോസ് വിവാഹമോചനം ആവശ്യപ്പെട്ടു വഫയ്ക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ, ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഒാടിച്ച കാറിടിച്ച് മരിക്കാൻ ഇടയായ സംഭവത്തിൽ ഉൾപ്പെട്ട വഫാ ഫിറോസ് സമൂഹമാധ്യമത്തിലൂടെ രംഗത്ത് വന്നു. സംഭവത്തിന് ശേഷം ഭർത്താവ് ഫിറോസ് വിവാഹമോചനം ആവശ്യപ്പെട്ടു വഫയ്ക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ കോപ്പി അവരുടെ മാതാപിതാക്കൾക്കും സ്വദേശമായ വെള്ളൂർക്കോണം മുസ്‌ലിം ജമാഅത്തിന് വയ്ക്കുകയും ചെയ്തു. എന്നാൽ, ഇൗ നോട്ടീസിലെ ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞാണ് നേരത്തെ അബുദാബിയിൽ പ്രവാസിയായിരുന്ന ഇൗ യുവതി എത്തിയിട്ടുള്ളത്. ഫിറോസിന്റെ ആരോപണങ്ങൾ മുഴുവൻ തെറ്റാണെന്നും തന്നെ വിശ്വസിക്കണമെന്നും അവർ ടിക് ടോക്കിലൂടെ പുറത്തുവിട്ട ആറു വിഡിയോകളിലൂടെ അഭ്യർഥിക്കുന്നു. കൂടാതെ, ഫിറോസ് വഫയുടെ പേരിൽ ബാങ്കുവായ്പയെടുത്തു വാങ്ങിയ കാറിനെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. 

വഫയുടെ വിഡിയോകളിലെ വിശദാംശങ്ങൾ ഇങ്ങനെ:

ADVERTISEMENT

‘ഇൗ വിഡിയോ എന്നെയും ഫിറോസിനെയും അറിയാത്തവർക്ക് വേണ്ടിയുള്ളതാണ്. നിങ്ങൾ കരുതുന്നതു പോലെ ഫിറോസ് എന്ന വ്യക്തി എന്നെ കല്യാണം കഴിച്ചതിന് ശേഷം മാത്രം ഒരു ഭർത്താവെന്ന നിലയിൽ മനസിലാക്കിയ ആളല്ല. എന്റെ കുഞ്ഞിലേ, അതായത് മൂന്നോ നാലോ വയസു മുതലേ  എന്നെ കാണുന്ന വ്യക്തിയാണ്. ഞാൻ കുഞ്ഞായിരുന്നപ്പോൾ അദ്ദേഹത്തെ അങ്കിൾ എന്ന് വിളിക്കുമായിരുന്നു. ഞങ്ങൾ തമ്മിൽ 13 വർഷത്തെ പ്രായവ്യത്യാസമുണ്ട്. അദ്ദേഹം എന്റെ അയൽക്കാരനാണ്. നാലു വീട് അപ്പുറം. മാത്രമല്ല, അദ്ദേഹം എന്റെ അകന്ന ബന്ധുവുമാണ്. അങ്ങനെയാണ് ഇങ്ങനെയൊരു വിവാഹാലോചന വരുന്നതും വയസ് പോലും നോക്കാതെ പപ്പയും മമ്മിയും വിവാഹം നടത്തുന്നതും. നിങ്ങൾക്കറിയാത്ത പലകാര്യവുമുണ്ട്. എന്റെയും ഫിറോസിന്റെയും മഹല്ല് ഒന്നാണ് എന്നത് അതിലൊന്നാണ്. 

അപകടത്തിന് ശേഷം ഫിറോസ് മൂന്ന് ദിവസത്തേയ്ക്ക് നാട്ടിൽ വന്നു. എന്നാൽ പുള്ളിക്കാരൻ എന്നെയും മോളെയും വന്നു കാണാൻ കൂട്ടാക്കിയില്ല. അദ്ദേഹത്തിന്റെ കസിൻസായ സവാൻ, നാസിർ എന്നിവരോടൊപ്പമായിരുന്നു തിരുവനന്തപുരത്ത് താമസിച്ചത്. എന്നാൽ നേരത്തെ ഫിറോസാണ് എന്റെ കസിൻസിനെയെല്ലാം വിളിച്ചിട്ട് വഫയുടെ അടുത്തുപോകണം, സപ്പോർട്ട് ചെയ്യണം, വഫയെ എത്രയും പെട്ടെന്ന് പൊലീസ് സ്റ്റേഷനിൽ നിന്നിറക്കണം, എല്ലാ നിലയിലും വഫയുടെ കൂടെ നിൽക്കണമെന്നൊക്കെ പറഞ്ഞത്. എന്നാൽ നാട്ടിൽ വന്ന ശേഷം പുള്ളിക്കാരന് എന്തു സംഭവിച്ചു എന്നറിയില്ല. ആരെങ്കിലും അവിഹിത സ്വാധീനം ചെലുത്തിയോ എന്നുമറിയില്ല. മീഡിയയ്ക്ക് ഇതിനകത്ത് ഒത്തിരി പങ്കുണ്ട്. അവര് പറഞ്ഞതെല്ലാം ഒരു സാധാരണക്കാരന് ഉൾക്കൊള്ളാൻ പറ്റുന്ന കാര്യങ്ങളൊന്നും ആയിരുന്നില്ല. കുറേ സ്റ്റോറീസ് ഇറങ്ങിയിട്ടുണ്ടായിരുന്നു. അദ്ദേഹവും അത് വിശ്വിസിച്ചു. 19 വർഷം അദ്ദേഹം കണ്ട വഫയല്ല. ഒരാഴ്ച യു ട്യൂബിലും അതിലുമിതിലും കാണിച്ച വഫയാണ് യഥാർഥമെന്ന് അദ്ദേഹവും വിശ്വസിച്ചു. 

എനിക്കെതിരെ കുറേ ആരോപണങ്ങൾ ഉണ്ടായിരുന്നു. ആദ്യം പറയാനുള്ളത് ഗർഭഛിദ്രം നടത്തിയതിനെക്കുറിച്ചാണ്. എന്റെ മകൾക്ക് ഇപ്പോൾ 16 വയസ്സായി. അവൾക്ക് രണ്ടു വയസ്സുള്ളപ്പോള്‍ അവൾ കുഞ്ഞാണെന്ന് കരുതി അദ്ദേഹം തന്നെയാണ് എനിക്ക് നാട്ടിലേയ്ക്ക് പോകാൻ വിമാന ടിക്കറ്റെടുത്ത് തന്നത്. അദ്ദേഹം എനിക്കയച്ച വക്കീൽ നോട്ടീസിൽ എഴുതിയിട്ടുണ്ട്, വഫ ഒന്നും സമ്പാദിക്കുന്നില്ല, ഞാനാണ് എല്ലാം വഫയ്ക്ക് കൊടുക്കുന്നതെന്ന്. പിന്നെങ്ങനെ ഞാൻ ടിക്കറ്റെടുക്കും? അദ്ദേഹം അന്ന് നാട്ടിൽ പഠിക്കുകയായിരുന്ന എന്റെ ബ്രദറിനെ വിളിച്ച് അവനാണ് അന്ന് എന്നെ കൊണ്ടുപോകുന്നത്. ഫിറോസ് അയച്ച വക്കീൽ നോട്ടീസ് കണ്ടിട്ട്  എനിക്ക് ഒന്നും മനസിലായില്ല. അത് കണ്ടിരിക്കുക മാത്രമാണ് ഞാൻ ചെയ്തത്. ഞാൻ മഹല്ലിനോട് പോലും പ്രതികരിച്ചില്ല. കാരണം അദ്ദേഹം നാട്ടിൽ വിട്ട ഒരു കാര്യം അദ്ദേഹം ഇങ്ങനെ തിരിച്ചടിക്കുമെന്ന് ഞാൻ കരുതിയില്ല. 

ഇന്നേവരെ ബാറിൽ പോയിട്ടില്ല; ഒരിക്കൽ ‍ഡാൻസ് പാർട്ടി കണ്ടു

ADVERTISEMENT

പിന്നെ പറയുന്ന ആരോപണം, ഞാൻ ബാറിൽ പോകുമെന്നും കുടിക്കുമെന്നുമൊക്കെ. അഞ്ച് വർഷമായി അബുദാബിയിൽ. ഇന്നേവരെ ഒരു ബാറിലോ മദ്യം കൊടുക്കുന്ന സാധാരണ ഒരു സ്ഥലത്ത് പോലും ഞാൻ പോയിട്ടില്ല. നിങ്ങളാരെങ്കിലും എന്നെ കണ്ടിട്ടുണ്ടോ അബുദാബിയിൽ? ക്ലബിങ്ങൊക്കെ ചെയ്യുന്ന ഒരുപാടു പേരില്ലേ, കണ്ടിട്ടുണ്ടോ? ഞാൻ പോയിട്ടില്ല. മോളെ ട്യൂഷന് വിടാനും മറ്റുമാണ് ഞാൻ വെളിയിലിറങ്ങിക്കൊണ്ടിരുന്നേ. 2012 അല്ലെങ്കിൽ 2013 ലാണ് ഞാനാദ്യമായിട്ട് ഒരു ഡാൻസ് പാർട്ടി കാണുന്നത്. അന്ന് കൂട്ടുകാരോടൊപ്പം അവിടെ പോവുകയും അവിടുത്തെ ബഹളവും മറ്റും കണ്ടിട്ട് 10 മിനിറ്റിനുള്ള ഞങ്ങൾ ചാടിയിറങ്ങുകയാണ് ചെയ്തത്. അല്ലാതെ ജീവിതത്തിൽ ഇന്നേവരെ ഞാൻ ക്ലബിങ്ങിനും ഡാൻസ് പാർട്ടിക്കോ മദ്യം കഴിക്കാനോ പോയിട്ടില്ല. 

ബിസിനസ് തകർച്ചയ്ക്ക് കാരണം ഞാനല്ല

അടുത്ത ആരോപണം, ബിസിനസ്. ഫിറോസിന്റെ ബിസിനസെല്ലാം ഞാൻ കാരണമാണ് തകർന്നത് എന്നു പറഞ്ഞു. ജോർജ് എന്നൊരു വ്യക്തിയുമായിട്ടാണ് ഫിറോസ് ബിസിനസ് തുടങ്ങിയത്. ജോർജ് വളരെ സ്മാർട്ടായ ഒരാളാണ്. ഞാൻ കണ്ടിട്ടുള്ളതിൽ ഭയങ്കര സ്മാർട്ടായ ഒരാൾ. ഫിറോസ് ബഹ്റൈനിൽ ബിസിനസ് തുടങ്ങിയപ്പോൾ ഷിയാ–സുന്നി പ്രശ്നം നടക്കുകയായിരുന്നു. ഫിറോസിന് ഒരു ബിസിനസും കിട്ടാതെയായി. അവസാനം ജോർജ് കൈവിട്ടു. രണ്ടു വർഷം മാത്രമേ ഞങ്ങൾക്ക് ബഹ്റൈനിൽ നിൽക്കാൻ പറ്റിയുള്ളൂ. ആ ഒരു ബിസിനസിന്റെ ഉത്തരവാദിത്തം എന്റെ തലയിൽ  എന്തുകൊണ്ട് ഫിറോസ് കൊണ്ടിട്ടതെന്ന് എനിക്കിപ്പോഴും അറിയില്ല. സാധാരണ ആണുങ്ങളുടെ കൈയിലാണ് ബിസിനസെല്ലാം ഇരിക്കുക. ഇങ്ങനെയൊരു പെണ്ണായ ഞാൻ അതിന്റെ തകർച്ചയ്ക്ക് എങ്ങനെ കാരണമായി എന്ന് ഫിറോസ് തന്നെയാണ് പറയേണ്ടത്, എനിക്കറിയില്ല. 

ശ്രീറാം വെറുമൊരു സുഹൃത്ത് മാത്രം

ADVERTISEMENT

അടുത്ത ആരോപണം എന്താണെന്ന് പറയാൻ എനിക്ക് നാണക്കേടുണ്ട്. അന്യപുരുഷന്മാരുമായി സമ്പർക്കം എന്നാണ് പറഞ്ഞിരിക്കുന്നത്. ശ്രീറാം എന്റെ വെറുമൊരു ഫ്രണ്ടാണെന്ന് ഞാൻ അദ്ദേഹത്തിനോട് പറഞ്ഞു. അതിൽ ഒരു രീതിയിലുള്ള വൃത്തികേടുമില്ല. അത് ഞാൻ അദ്ദേഹത്തിന്റെയടുത്ത് മാത്രമല്ല, സാധാരണ ജനങ്ങളോടും പറയുകയാണ്. രാത്രി ഒരു മണിക്ക് ഇറങ്ങിപ്പോയ പെണ്ണ് തന്നെയാണ് ഞാൻ. പക്ഷേ, ഞാനത് വൃത്തികേട് ആലോചിച്ചോണ്ടല്ല പോയത്. എനിക്ക് ഡ്രൈവിങ് വളരെയിഷ്ടമാണ്. ഭയങ്കര ആത്മവിശ്വാസവുമാണ്. ഞാനങ്ങനെ ഇറങ്ങിപ്പോയതാണ്. അതിൽ എന്റെ മനസിൽ എന്തെങ്കിലും വൃത്തികേടുണ്ടെങ്കിൽ ഞാനെന്റെ മകളുടെയടുത്ത് യാത്ര പറഞ്ഞിട്ട് പോകില്ല. കുറച്ചു ആള്‍ക്കാർക്കെങ്കിലും വിശ്വാസമുണ്ടെങ്കിൽ വിശ്വസിക്കൂ. പ്ലീസ്.. ആ അപകടം പറ്റിപ്പോയി. കൈയിന്ന് വിട്ടുപോയി. 

കാർ വാങ്ങിയത് ഫിറോസ് എന്റെ പേരിൽ ബാങ്ക് വായ്പയെടുത്ത്

ഫിറോസിനെ താൻ നിർബന്ധിച്ച് കാർ വാങ്ങിപ്പിച്ചു എന്ന ആരോപണവും വഫ നിഷേധിക്കുന്നു. ഫിറോസ് ബഹ്റൈനിലായിരുന്നപ്പോൾ തന്റെ പേരിൽ ബാങ്ക് വായ്പയെടുത്ത് വാങ്ങിച്ചതാണെന്ന് വഫാ രേഖകൾസഹിതം ഏറ്റവും ഒടുവിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ വ്യക്തമാക്കുന്നു. എന്തിനാണ് എന്റെ പേരിൽ വായ്പയെടുത്ത് കാർ വാങ്ങിക്കുന്നത് എന്ന് ചോദിച്ചപ്പോൾ, എങ്ങാനും എനിക്ക് വായ്പ തിരിച്ചടക്കാൻ സാധിച്ചില്ലെങ്കിൽ വഫയുടെ പപ്പ അടയ്ക്കുമല്ലോ എന്നായിരുന്നു മറുപടി. 8,25,000 രൂപ വിലയുള്ള കാറാണ് വാങ്ങിച്ചത്. അങ്ങനെ ഒരു അപകടം ഉണ്ടായപ്പോൾ പുള്ളിക്കാരൻ ഇൗ കാര്യത്തിലും എന്നെ കൈവിട്ടുവെന്നും വഫ ഖേദപൂർവം വ്യക്തമാക്കുന്നു.

വഫയ്ക്ക് ടിക് ട‌ോക്കിൽ അമ്പതിനായിരത്തോളം ഫോളോവേഴ്സുണ്ട്.