ദോഹ ∙ അനോക് ലോക ബീച്ച് ഗെയിംസിന്റെ മെഡൽ ഡിസൈൻ ശ്രദ്ധേയമാകുന്നു. ശനിയാഴ്ച കത്താറ ബീച്ചിൽ ആരംഭിക്കുന്ന അനോക് പ്രഥമ ലോക ബീച്ച് ഗെയിംസിലെ വിജയികൾക്കായാണ് മെഡലുകൾ തയാറാക്കിയത്. സമുദ്രത്തിലെ തരിമണലിന്റെ ആകൃതിയിലുള്ള മെഡലിൽ ഡോൾഫിനുകൾ, പവിഴം, ഞണ്ട്, വിവിധയിനം മത്സ്യങ്ങൾ എന്നിവയുടെ രൂപമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ അനോക് ലോക ബീച്ച് ഗെയിംസിന്റെ മെഡൽ ഡിസൈൻ ശ്രദ്ധേയമാകുന്നു. ശനിയാഴ്ച കത്താറ ബീച്ചിൽ ആരംഭിക്കുന്ന അനോക് പ്രഥമ ലോക ബീച്ച് ഗെയിംസിലെ വിജയികൾക്കായാണ് മെഡലുകൾ തയാറാക്കിയത്.

സമുദ്രത്തിലെ തരിമണലിന്റെ ആകൃതിയിലുള്ള മെഡലിൽ ഡോൾഫിനുകൾ, പവിഴം, ഞണ്ട്, വിവിധയിനം മത്സ്യങ്ങൾ എന്നിവയുടെ രൂപമാണ് കൊത്തിവച്ചിരിക്കുന്നത്. ഡോൾഫിൻ ആണ് ഗെയിംസിന്റെ ഔദ്യോഗിക ചിഹ്നം. 

ADVERTISEMENT

പ്രാദേശിക പരിസ്ഥിതിക്കും സമൂഹത്തിനും ഗുണപരമായ ഫലങ്ങൾ നൽകാൻ കഴിയുന്ന തരത്തിലുള്ള ഗെയിമുകൾ നടത്തുകയാണ് ലക്ഷ്യമെന്ന് അനോക് സെക്രട്ടറി ജനറൽ ഗുനില്ല ലിൻഡ്ബർഗ് പറഞ്ഞു. കായിക താരങ്ങളുടെ വിജയവും പരിസ്ഥിതിയുമായുള്ള ബന്ധവും കോർത്തിണക്കിയുള്ളതാണ് ഡിസൈൻ. 

ശനിയാഴ്ച ആരംഭിക്കുന്ന ബീച്ച് ഗെയിംസിൽ 97 ദേശീയ ഒളിംപിക് കമ്മിറ്റികളിൽ നിന്നായി 1,200 കായിക താരങ്ങളാണ് പങ്കെടുക്കുന്നത്. ശനിയാഴ്ച വൈകിട്ട് കത്താറ കടൽതീരത്താണ് ഔദ്യോഗിക തുടക്കം. കത്താറ ബീച്ച്, ആസ്പയർ പാർക്ക്, റിറ്റ്‌സ് കാൾട്ടൻ കനാൽ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.