സ്കൂൾ വിദ്യാർഥികൾ മുതൽ 60 വയസ്സു വരെയുള്ളവർ വ്യായാമം ചെയ്യാൻ എത്തുന്നതായി 20 വർഷമായി ദുബായ് കരാമയിലെ ജിംനേഷ്യം പരിശീലകനായ അരൂർ എരമല്ലൂർ സ്വദേശി ബിനു ദാസൻ പറഞ്ഞു....

സ്കൂൾ വിദ്യാർഥികൾ മുതൽ 60 വയസ്സു വരെയുള്ളവർ വ്യായാമം ചെയ്യാൻ എത്തുന്നതായി 20 വർഷമായി ദുബായ് കരാമയിലെ ജിംനേഷ്യം പരിശീലകനായ അരൂർ എരമല്ലൂർ സ്വദേശി ബിനു ദാസൻ പറഞ്ഞു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ സ്കൂൾ വിദ്യാർഥികൾ മുതൽ 60 വയസ്സു വരെയുള്ളവർ വ്യായാമം ചെയ്യാൻ എത്തുന്നതായി 20 വർഷമായി ദുബായ് കരാമയിലെ ജിംനേഷ്യം പരിശീലകനായ അരൂർ എരമല്ലൂർ  സ്വദേശി ബിനു ദാസൻ പറഞ്ഞു. പ്രായമായവരെയും കുട്ടികളെയും ഭാരം എടുപ്പിക്കാറില്ല. ബ്രീത്തിങ് എക്സർസൈസാണ് ഇവർക്ക് അനുയോജ്യം. നടത്തവും അത്യാവശ്യം ഒാട്ടവും  പ്രധാനം.

∙ ആഴ്ചയിൽ 4 ദിവസമെങ്കിലും വ്യായാമം ചെയ്യണം. തടികുറയ്ക്കാൻ രാവിലെയുള്ള വ്യായാമമാണ് ഉത്തമം.

∙ കുടവയർ ഇല്ലാതാക്കാൻ എന്തു ത്യാഗത്തിനും തയാണെന്നു ചിന്തിക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്നും പരിശീലകർ പറയുന്നു. എന്നാൽ ഭക്ഷണം ഉപേക്ഷിച്ച് തടി  കുറയ്ക്കുന്നത് ആരോഗ്യകരമല്ല.

∙ വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കണം. ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുകയും ധാരാളം വെള്ളം കുടിക്കുകയും വേണം.

∙ വ്യായാമമെന്നാൽ ജിമ്മിൽ പോയി ഭാരമുയർത്തുക മാത്രമല്ല. ഫുട്േബാൾ, ഷട്ടിൽ ബാഡ്മിന്റൻ തുടങ്ങിയ കായികവിനോദങ്ങളിൽ ഏർപ്പെടാം. അല്ലെങ്കിൽ നടക്കാൻ സമയം  കണ്ടെത്താം.

∙ വ്യായാമം ദിവസവും കൃത്യസമയത്തു ചെയ്യുന്നതാണ് ആരോഗ്യകരം.

∙ ഭക്ഷണത്തിൽ ഉപ്പും എണ്ണയും പഞ്ചസാരയും കുറച്ച് പച്ചക്കറിയും പഴവർഗങ്ങളും കൂടുതലായി ഉൾപ്പെടുത്തണം. ഫാസ്റ്റ് ഫുഡും ആരോഗ്യകരമല്ല. പുകവലിയും മദ്യപാനവും  പ്രധാനവില്ലന്മാരാണെന്നും തിരിച്ചറിയണം.

∙ മലയാളികളുടെ ആഹാര ശീലങ്ങൾ ഗൾഫ് ജീവിതത്തിനു യോജിച്ചതല്ല. ചോറിന്റെ അളവ് വളരെ കുറയ്ക്കണം. പ്രഭാത ഭക്ഷണം നിർബന്ധമായും കഴിച്ചിരിക്കണം. കോഴിയിറച്ചി,  മത്സ്യം, പച്ചക്കറി, പഴങ്ങൾ, സാലഡുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. വറുത്ത സാധനങ്ങൾ ഒഴിവാക്കുകയും വേണം.

∙ കുറഞ്ഞ കാലറിയിലുള്ള ഭക്ഷണം ശീലമാക്കണം. ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.