കുവൈത്ത് സിറ്റി∙ വൈദ്യ പരിശോധനകൾ പൂർത്തിയാക്കി അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് കുവൈത്തിൽ തിരിച്ചെത്തി.....

കുവൈത്ത് സിറ്റി∙ വൈദ്യ പരിശോധനകൾ പൂർത്തിയാക്കി അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് കുവൈത്തിൽ തിരിച്ചെത്തി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ വൈദ്യ പരിശോധനകൾ പൂർത്തിയാക്കി അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് കുവൈത്തിൽ തിരിച്ചെത്തി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ വൈദ്യ പരിശോധനകൾ പൂർത്തിയാക്കി അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് കുവൈത്തിൽ തിരിച്ചെത്തി. വിമാനത്താവളത്തിൽ കിരീടാവകാശി ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, നാഷനൽ അസംബ്ലി സ്പീക്കർ മർസൂഖ് അൽ ഗാനിം, നാഷനൽ ഗാർഡ് പ്രസിഡന്റ് ഷെയ്ഖ് സാലെം അൽ അലി അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യൂസഫ് അൽ മുതവ തുടങ്ങിയവർ അമീറിനെ സ്വീകരിച്ചു.

നാഷനൽ ഗാർഡ് ഡപ്യൂട്ടി പ്രസിഡന്റ് ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, ഷെയ്ഖ് മുബാറക് ജാബർ മുബാറക് അൽ അഹമ്മദ് അൽ സബാഹ്, പ്രോട്ടോക്കോൾ പ്രസിഡന്റ് ഷെയ്ഖ് ഖാലിദ് അബ്ദുല്ല അൽ സബാഹ് എന്നിവർ അമീറിനെ യാത്രയിൽ അനുഗമിച്ചിരുന്നു. വൈദ്യപരിശോധ കഴിഞ്ഞെത്തിയപ്പോൾ നൽകിയ സ്വീകരണത്തിനു സ്വദേശികൾക്കും വിദേശികൾക്കും അമീർ നന്ദി പറഞ്ഞു. തന്നെക്കുറിച്ചുള്ള ക്ഷേമാന്വേഷണങ്ങൾക്കും മറ്റും കുവൈത്ത് ജനതയെ ഹാർദ്ദമായി അഭിനന്ദിക്കുന്നു. അറബ്-സുഹൃദ് രാജ്യങ്ങളിലെ നേതാക്കൾക്കും അന്വേഷണങ്ങൾക്ക് നന്ദിയുണ്ടെന്ന് അമീർ പറഞ്ഞു.

രാജ്യമെങ്ങും ആഹ്ലാദ നിറവ്

കുവൈത്തിലെ കെട്ടിടങ്ങളിൽ അമീറിന്റെ പടവും വർണ്ണവിളക്കുകളും ഒരുക്കിയപ്പോൾ.
ADVERTISEMENT

കുവൈത്ത് സിറ്റി∙ ആഹ്ലാദ തികവിലായിരുന്നു രാജ്യം ഇന്നലെ. അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ രാജ്യത്ത് തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിൽ. ചൊവ്വാഴ്ച രാത്രി പ്രധാന കെട്ടിടങ്ങൾ പലതും അമീറിന്റെ പടം കൊണ്ട് അലങ്കരിച്ചു. വർണ്ണവിളക്കുകൾ തിളങ്ങി. റോഡിന്റെ ഓരങ്ങൾ നിറയെ അമീറിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബോർഡുകൾ നിറഞ്ഞു. കുവൈത്തിലെ മന്ത്രിമാരും എം‌പിമാരും രാജ്യത്ത് പ്രവർത്തിക്കുന്ന വിദേശ രാജ്യങ്ങളുടെ സ്ഥാനപതിമാരും അമീറിനെ സ്വാഗതം ചെയ്തുകൊണ്ട് പ്രസ്താവനകളിറക്കി.

മാനുഷിക പ്രവർത്തനങ്ങളുടെയും അനുരഞ്ജനത്തിന്റെയും തേരാളിയായ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് വൈദ്യപരിശോധനകൾ പൂർത്തിയാക്കി തിരിച്ചുവരുന്നത് ആഹ്ലാദപൂർവം സ്വാഗതം ചെയ്യുന്നുവെന്ന് ഇന്ത്യൻ സ്ഥാനപതി കെ.ജീവസാഗർ പറഞ്ഞു. കുവൈത്ത് ജനതയുടെ ആഹ്ലാദത്തിൽ ഇവിടെ വസിക്കുന്ന ഇന്ത്യൻ സമൂഹവും പങ്ക് ചേരുന്നുവെന്നും സ്ഥാനപതി പറഞ്ഞു. കുവൈത്ത് രാജ്യാന്തര വിമാനത്താവളം അമീറിനെ സ്വാഗതം ചെയ്തുകൊണ്ട് അലങ്കരിച്ചിരുന്നു. വിമാനത്താവളത്തിലെ ഇടനാഴികളിലും കെട്ടിടങ്ങളിലും സമീപ റോഡുകളിലും അമീറിന്റെ ചിത്രങ്ങൾ നിറഞ്ഞു.

കാരുണ്യ മാതൃകയായി തടവുകാർക്ക് മോചനം

കുവൈത്ത് സിറ്റി∙ വൈദ്യ പരിശോധന കഴിഞ്ഞ അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് രാജ്യത്ത് തിരിച്ചെത്തിയ ആഹ്ലാദം പങ്കുവച്ച് തടവിലുള്ള സൈനികർക്കും നാഷനൽ ഗാർഡ് അംഗങ്ങൾക്കും മോചനം. അച്ചടക്ക നടപടിയുടെ ഭാഗമായി തടവ് അനുഭവിക്കുന്നവരെയാണു വിടുന്നത്.