അബുദാബി ∙ ഇന്ത്യാ ഗവൺമെന്‍റിന്‍റെ റിക്രൂട്ടിങ് പോർട്ടലായ ഇ –മൈഗ്രേറ്റ് സംവിധാനവും യുഎഇയുടെ റിക്രൂട്ടിങ് സംവിധാനവും തമ്മിൽ ബന്ധിപ്പിക്കുമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.....

അബുദാബി ∙ ഇന്ത്യാ ഗവൺമെന്‍റിന്‍റെ റിക്രൂട്ടിങ് പോർട്ടലായ ഇ –മൈഗ്രേറ്റ് സംവിധാനവും യുഎഇയുടെ റിക്രൂട്ടിങ് സംവിധാനവും തമ്മിൽ ബന്ധിപ്പിക്കുമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ഇന്ത്യാ ഗവൺമെന്‍റിന്‍റെ റിക്രൂട്ടിങ് പോർട്ടലായ ഇ –മൈഗ്രേറ്റ് സംവിധാനവും യുഎഇയുടെ റിക്രൂട്ടിങ് സംവിധാനവും തമ്മിൽ ബന്ധിപ്പിക്കുമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ഇന്ത്യാ ഗവൺമെന്‍റിന്‍റെ റിക്രൂട്ടിങ് പോർട്ടലായ ഇ –മൈഗ്രേറ്റ് സംവിധാനവും യുഎഇയുടെ റിക്രൂട്ടിങ് സംവിധാനവും തമ്മിൽ ബന്ധിപ്പിക്കുമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. യുഎഇയിലെത്തുന്ന ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനാണിത്. ഇരു സംവിധാനങ്ങളും തമ്മിൽ ബന്ധിപ്പിക്കുമ്പോൾ തൊഴിലാളികളുടെ വിവരങ്ങൾ കേന്ദ്ര സർക്കാരിന് ലഭ്യമാകും. പ്രശ്നങ്ങൾ സർക്കാരിന്റെ  ശ്രദ്ധയിൽപെടുത്തി പരിഹാരം  കാണാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു. തൊഴിൽ വീസയും തൊഴിൽ കരാറുകളും ഇതിലൂടെ ഇരു രാജ്യങ്ങളിലെ ഉദ്യോഗസ്ഥർക്കും അറിയാനാകും.

വ്യാജ റിക്രൂട്ട്മെന്‍റും വീസ തട്ടിപ്പും മറ്റും തടയാനും സാധിക്കും. അഞ്ചാമത് ഇന്ത്യ-യുഎഇ മന്ത്രിതല സംയുക്ത സമിതിയുടെ ഭാഗമായി നടത്തിയ അബുദാബി ഡയലോഗിലാണ് ഇക്കാര്യത്തിൽ തീരുമാനമായതെന്നും മന്ത്രി പറഞ്ഞു
അബുദാബി ഇന്ത്യാ സോഷ്യൽ സെന്‍ററിൽ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യങ്ങൾ മന്ത്രി അറിയിച്ചത്. യുഎഇയ്ക്ക് ആവശ്യമുള്ള തൊഴിലുകൾക്ക് അനുസരിച്ച് ഇന്ത്യയിൽ ഉദ്യോഗാർഥികൾക്ക് പരിശീലനം നൽകുന്ന പദ്ധതി ശക്തമാക്കാനും തീരുമാനമായി. ഇസിആർ പാസ്പോർട്ടുള്ളവരെ പരിശീലനം നൽകി വിദഗ്ധരാക്കുകയാണ് പ്രധാന ലക്ഷ്യം. നിർമാണ മേഖലയിലെ ജോലി തേടുന്നവർക്കു പരിശീലനം നൽകി അയയ്ക്കുന്നതോടെ മെച്ചപ്പെട്ട പരിഗണനയും വേതനവും ലഭിക്കും. പരിശീലനം നേടി എത്തുന്നവർക്ക് യുഎഇയിൽ വർക്ക് പെർമിറ്റ് ഫീസിൽ ഇളവു നൽകാനും യുഎഇ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ADVERTISEMENT

ഇ-മൈഗ്രേറ്റ് സംവിധാനം വഴി റിക്രൂട്ട് ചെയ്യുന്നതിനാൽ യുഎഇയ്ക്കും കുറഞ്ഞ ചെലവിൽ വിദഗ്ധ തൊഴിലാളികളെ ലഭിക്കും. രണ്ടു രാജ്യങ്ങൾക്കും പ്രയോജനം ചെയ്യുന്ന പദ്ധതിക്ക് യുഎഇയ്ക്ക് പുറമേ സൗിയും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. കൊച്ചി, കൊൽക്കത്ത, റാഞ്ചി എന്നിവിടങ്ങളിലാണ് തുടക്കത്തിൽ പരിശീലന കേന്ദ്രങ്ങൾ സജ്ജമാക്കുന്നതെന്നും വിവിധ രാജ്യങ്ങളുടെ പ്രതികരണം അറിഞ്ഞ ശേഷം കൂടുതൽ കേന്ദ്രത്തെക്കുറിച്ച് ആലോചിക്കുമെന്നും പറഞ്ഞു. ഓട്ടോമോട്ടീവ്, കൺസ്ട്രക്ഷൻ എന്നീ മേഖലയ്ക്കു ആവശ്യമായ 13 തൊഴിൽ വിഭാഗങ്ങളിൽ പരിശീലനം നൽകാനാണ് തീരുമാനം. ഐഎസ് സി പ്രസിഡന്‍റ് ഡി നടരാജൻ അധ്യക്ഷ വഹിച്ചു. ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്സ് സ്മിതാ പന്ഥ്, വ്യവസായി എംഎ യൂസഫലി എന്നിവരും ചടങ്ങിൽ പങ്കെടുത്തു

ഗാന്ധിക്ക് ആദരം: നന്ദി പറഞ്ഞ് മുരളീധരൻ

ഷാർജ ∙ യുഎഇ അടക്കമുള്ള രാജ്യങ്ങൾ മഹാത്മാഗാന്ധിക്കു നൽകുന്ന പ്രാധാന്യം എടുത്തു പറയേണ്ടതാണെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ. ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ പ്രസക്തി ലോകമെങ്ങും വർധിച്ചു. ഗാന്ധിജിയുടെ പേരിൽ സ്റ്റാംപ് പുറത്തിറക്കിയും ബുർജ് ഖലീഫയിൽ ഗാന്ധി ചിത്രം തെളിച്ചും നൽകിയ ആദരവിന് അദ്ദേഹം അധികാരികളോട് നന്ദി അറിയിച്ചു. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് ഇ.പി ജോൺസൺ, ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി, ഐപിഎഫ് ഭാരവാഹികളായ ഭുപേന്ദ്രകുമാർ, വിജയൻ നായർ, ഗിരീഷ് പന്ത് എന്നിവർ പ്രസംഗിച്ചു.