ദോഹ ∙ ശൈത്യകാല ക്യാംപിനെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണ പ്രവർത്തനങ്ങളുമായി നഗരസഭ പരിസ്ഥിതി മന്ത്രാലയം. ഈ മാസം 30ന് ആരംഭിക്കുന്ന 2019-20 സീസൺ ക്യാംപിനെക്കുറിച്ചാണ് മാൾ ഓഫ് ഖത്തർ, ഗൾഫ് മാൾ എന്നിവിടങ്ങളിലെ സന്ദർശകർക്കിടയിൽ ബോധവൽക്കരണം നടത്തുന്നത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ശൈത്യകാല ക്യാംപിനെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണ പ്രവർത്തനങ്ങളുമായി നഗരസഭ പരിസ്ഥിതി മന്ത്രാലയം.  ഈ മാസം 30ന് ആരംഭിക്കുന്ന 2019-20 സീസൺ ക്യാംപിനെക്കുറിച്ചാണ് മാൾ ഓഫ് ഖത്തർ, ഗൾഫ് മാൾ എന്നിവിടങ്ങളിലെ സന്ദർശകർക്കിടയിൽ ബോധവൽക്കരണം നടത്തുന്നത്.

സന്ദർശകർക്ക് ശൈത്യകാല ക്യാംപ്  പരിചയപ്പെടുത്തുകയാണു ലക്ഷ്യം. ശൈത്യകാല ക്യാംപുമായി  ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ചാണ് അവബോധം നൽകുന്നത്. ശൈത്യകാലവും തീരാവ്യാധികളും എന്ന വിഷയത്തിൽ പ്രാഥമികാരോഗ്യ പരിചരണ കോർപറേഷൻ, കൗമാരക്കാരെ എങ്ങനെ കൈകാര്യം ചെയ്യാം എന്ന വിഷയത്തിൽ ഭരണനിർവഹണ വികസന തൊഴിൽ സാമൂഹിക കാര്യമന്ത്രാലയം, ശൈത്യകാല ക്യാംപിൽ നടത്തുന്ന ബൗദ്ധിക, സാംസ്‌കാരിക മത്സരങ്ങളെക്കുറിച്ചു നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ വകുപ്പുമാണു ബോധവൽക്കരണം നൽകുന്നത്.

ADVERTISEMENT

അൽ ഫസ പൊലീസിന്റെ പങ്കിനെക്കുറിച്ചുള്ള വീഡിയോ അവതരണവും മാൾ ഓഫ് ഖത്തറിൽ നടക്കുന്നുണ്ട്. വൈകിട്ട് 4 മുതൽ 8 വരെ അൽ ഫസ പൊലീസ് വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഡ്രോയിങ് ശിൽപശാലയും നടക്കുന്നുണ്ട്. ഈ മാസം 30ന് ആരംഭിക്കുന്ന ശൈത്യകാല ക്യാംപിൽ  പങ്കെടുക്കാൻ 1,556 പെർമിറ്റുകൾ അധികൃതർ വിതരണം ചെയ്തു കഴിഞ്ഞു. 15ന് ആരംഭിച്ച റജിസ്‌ട്രേഷനിൽ ആദ്യ ദിനത്തിൽ തന്നെ 73 ശതമാനം പേരാണ് റജിസ്റ്റർ ചെയ്തത്.