ദുബായ് ∙ മരുഭൂമിയിലെ പൊന്നോണ മുറ്റത്ത് മലയാളത്തനിമയോടെ ‘കോളജ് ഡേ’ ആഘോഷിച്ച് പൂർവ വിദ്യാർഥി സംഘടനകൾ. പൊന്നോലക്കുട ചൂടിയ മാവേലി നാടിന്‍റെ കഴിഞ്ഞകാല കാഴ്ചകൾകൊണ്ടു സമൃദ്ധമായിരുന്നു അൽ നാസർ ലിഷർലാൻഡിൽ മലയാള മനോരമ ഒരുക്കിയ പൊന്നോണക്കാഴ്ച. കോടിയുടുത്ത മലയാളി മങ്കമാരും കസവു മുണ്ടിൽ തിളങ്ങി കുമാരന്മാരും പൊന്നോണം പൊടിപൂരമാക്കി. മറുനാട്ടുകാരും ആഘോഷത്തിനെത്തി....

ദുബായ് ∙ മരുഭൂമിയിലെ പൊന്നോണ മുറ്റത്ത് മലയാളത്തനിമയോടെ ‘കോളജ് ഡേ’ ആഘോഷിച്ച് പൂർവ വിദ്യാർഥി സംഘടനകൾ. പൊന്നോലക്കുട ചൂടിയ മാവേലി നാടിന്‍റെ കഴിഞ്ഞകാല കാഴ്ചകൾകൊണ്ടു സമൃദ്ധമായിരുന്നു അൽ നാസർ ലിഷർലാൻഡിൽ മലയാള മനോരമ ഒരുക്കിയ പൊന്നോണക്കാഴ്ച. കോടിയുടുത്ത മലയാളി മങ്കമാരും കസവു മുണ്ടിൽ തിളങ്ങി കുമാരന്മാരും പൊന്നോണം പൊടിപൂരമാക്കി. മറുനാട്ടുകാരും ആഘോഷത്തിനെത്തി....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ മരുഭൂമിയിലെ പൊന്നോണ മുറ്റത്ത് മലയാളത്തനിമയോടെ ‘കോളജ് ഡേ’ ആഘോഷിച്ച് പൂർവ വിദ്യാർഥി സംഘടനകൾ. പൊന്നോലക്കുട ചൂടിയ മാവേലി നാടിന്‍റെ കഴിഞ്ഞകാല കാഴ്ചകൾകൊണ്ടു സമൃദ്ധമായിരുന്നു അൽ നാസർ ലിഷർലാൻഡിൽ മലയാള മനോരമ ഒരുക്കിയ പൊന്നോണക്കാഴ്ച. കോടിയുടുത്ത മലയാളി മങ്കമാരും കസവു മുണ്ടിൽ തിളങ്ങി കുമാരന്മാരും പൊന്നോണം പൊടിപൂരമാക്കി. മറുനാട്ടുകാരും ആഘോഷത്തിനെത്തി....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ മരുഭൂമിയിലെ പൊന്നോണ മുറ്റത്ത് മലയാളത്തനിമയോടെ ‘കോളജ് ഡേ’ ആഘോഷിച്ച് പൂർവ വിദ്യാർഥി സംഘടനകൾ. പൊന്നോലക്കുട ചൂടിയ മാവേലി നാടിന്‍റെ കഴിഞ്ഞകാല കാഴ്ചകൾകൊണ്ടു സമൃദ്ധമായിരുന്നു അൽ നാസർ ലിഷർലാൻഡിൽ മലയാള മനോരമ ഒരുക്കിയ പൊന്നോണക്കാഴ്ച. കോടിയുടുത്ത മലയാളി മങ്കമാരും കസവു മുണ്ടിൽ തിളങ്ങി കുമാരന്മാരും പൊന്നോണം പൊടിപൂരമാക്കി. മറുനാട്ടുകാരും ആഘോഷത്തിനെത്തി.

മലയാള മനോരമ പൊന്നോണക്കാഴ്ചയിൽ ചലചിത്ര താരം ഹണി റോസും സംഘവും അവതരിപ്പിച്ച നൃത്തം.

കേരളത്തിലെ കോളജുകളിലെ പൂർവ വിദ്യാർഥി കൂട്ടായ്മയായ അക്കാഫ് വൊളന്‍റിയർ ഗ്രൂപ്പിന്‍റെയും ഐഎഎസ് മീഡിയയുടെയും സഹകരണത്തോടെയായിരുന്നു പൊന്നോണക്കാഴ്ച. രാവിലെ 8.30ന് മലയാള മനോരമ മാർക്കറ്റിങ് വൈസ് പ്രസിഡന്‍റ് വർഗീസ് ചാണ്ടി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മനോരമ ചീഫ് റിപ്പോർട്ടർ രാജു മാത്യു, അക്കാഫ് വൊളന്‍റിയർ ഗ്രൂപ്പ് പ്രതിനിധി പോൾ ടി. ജോസഫ്, പ്രോഗ്രാം ജനറൽ കൺവീനർ ക്രിസ്റ്റഫർ, ഐഎഎസ് മീഡിയ എംഡി അലി അസ്ഗർ, ലക്ഷ്മി, ദിനേശ്, മുനീർ അൽ വഫ, മച്ചിങ്ങൽ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് തിരുവാതിരയോടെ കലാമേളയ്ക്ക് തുടക്കമായി.

ADVERTISEMENT

'വര'പ്രസാദമായി നാട്ടുകാഴ്ചകൾ

കുട്ടികളുടെ ചിത്രരചനാ മത്സരത്തിൽനിന്ന്.

കുഞ്ഞുമനസ്സുകളിൽ കൂടുകൂട്ടിയ പൂത്തുമ്പികളും പൂമ്പാറ്റകളും വരകളിലേക്കു പാറിപ്പറന്ന ചിത്ര രചനാ മത്സരം വസന്തോത്സവമായി. കെജി1 മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് 4 വിഭാഗങ്ങളിലായിരുന്നു മത്സരം. പാറിപ്പറക്കുന്ന പൂമ്പാറ്റ, തറവാട്ടുമുറ്റത്ത് പൂക്കളമൊരുക്കുന്ന കുടുംബം, കാർഷിക സമൃദ്ധിയുടെ പൊന്നോണം, സ്നേഹത്തിന്‍റെയും സഹിഷ്ണുതയുടെയും ഉത്സവം എന്നിവയായിരുന്നു വിഷയങ്ങൾ. വർഷത്തിലൊരിക്കൽ അവധിക്കുപോകുന്ന കൊച്ചുകൂട്ടുകാർ നാട്ടിൽനിന്ന് ഇത്രയേറെ കാഴ്ചകൾ ഒപ്പിയെടുക്കുമെന്ന് കരുതിയില്ലെന്നു വിധികർത്താക്കൾ പറഞ്ഞു. മണ്ണിന്‍റെയും പുന്നെല്ലിന്‍റെയും തെങ്ങോലകളുടെയും നിറങ്ങൾ അതേപടി പകർത്തിയതോടെ ക്യാൻവാസിൽ തെളിഞ്ഞത് ജീവൻതുടിക്കുന്ന ചിത്രങ്ങൾ.

ADVERTISEMENT

മടക്കിക്കുത്തി, ആ കാലത്തേക്ക്

നിറഞ്ഞു കവിഞ്ഞ സദസ്സ്.

മടക്കിക്കുത്തിയ മുണ്ടും കൈ തെറുത്ത് കയറ്റിയ ജൂബയുമായി ക്യാംപസുകളിലെ പഴയകാല താരങ്ങളായ സൂപ്പർസീനിയേഴ്സ് പൊന്നോണത്തെ കോളജ് ഡേ ആഘോഷമാക്കി. പ്രതാപകാലം വീണ്ടെടുത്തവർ ആർപ്പുവിളികളും പാട്ടും മിമിക്രിയുമൊക്കെയായി അരങ്ങ് കൊഴുപ്പിച്ചു. ജീൻസിൽനിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ച് പട്ടുസാരിയും ഹാഫ് സാരിയും ചുറ്റി കോളജ് കുമാരിമാരും എത്തിയതോടെ ക്യാംപസ് കാലം പൂത്തുലഞ്ഞു. മരുഭൂമിയിലെ വിദ്യാർഥി ഐക്യത്തിൽ നിറഞ്ഞുനിന്നത് ഓർമകളുടെ സൗന്ദര്യം.

ADVERTISEMENT

നിലാവഴകായി തിരുവാതിര

തിരുവാതിര മത്സരത്തിൽ നിന്ന്.

പൂർവ വിദ്യാർഥി ടീമുകൾ പങ്കെടുത്ത തിരുവാതിര മത്സരം ധനുമാസ രാവുകളിലെ തനിനാടൻ കാഴ്ചകളുടെ ആവർത്തനമായി. ആടിത്തിമിർത്ത മലയാളി മങ്കമാർ തിരുവാതിര ശീലുകളുടെ ആരോഹണങ്ങളിലേക്ക് മത്സരിച്ചു ചുടവുവയ്ക്കുകയായിരുന്നു. അതേസമയം പരിശീലനത്തിന്‍റെ കുറവ് പല ടീമുകൾക്കും ഉണ്ടായിരുന്നതായി വിധികർത്താക്കൾ പറഞ്ഞു. നൃത്തത്തിന്‍റെ ഭാവങ്ങളും ചലനങ്ങളും തിരുവാതിരകളിൽ കടന്നുവന്നു. ഏതു കലാരൂപവും തനിമയോടെ അവതരിപ്പിക്കുമ്പോഴാണ് പൂർണമാകുന്നതെന്നും വ്യക്തമാക്കി.

മത്സര ഫലം

പായസ മത്സരം

പായസ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കൊല്ലം സ്വദേശി നബീസത്ത്.

1. നബീസത്ത് കൊല്ലം

2. ബിന്ദു ശ്രീകുമാർ, സെന്‍റ് തോമസ് കോളജ് തൃശൂർ

3. രശ്മി നായർ, എൻഎസ്എസ് കോളജ് പന്തളം

സിനിമാറ്റിക് ഡാൻസ്

1. വാണി അരുൺ കൊച്ചിൻ യൂനിവേഴ്സിറ്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി കളമശ്ശേരി

2. ലക്ഷ്മി എംഎ/ലിനോ ലാലച്ചൻ മാർ ബസേലിയസ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി തിരുവനന്തപുരം

3. ജയശ്രീ/ട്രിനി ഫാത്തിമ മാതാ നാഷണൽ കോളജ്, കൊല്ലം

തിരുവാതിര

1. മറിയാമ്മ സീറ്റ (കോളജ് ഓഫ് എൻജിനീയറിങ്, തിരുവന്തപുരം)

2. ബിന്ദു മോഹൻകുമാർ എൻഎസ്എസ് സിഇ (കോളജ് ഓഫ് എൻജിനീയറിങ്)

3. ട്രിനീഷ ഫാത്തിമ മാതാ നാഷണൽ കോളജ് കൊല്ലം

ചിത്രരചന

കെജി1-കെജി2

1. അലൻ ഹാപ്പി,  ലീഡേഴ്സ് പ്രൈവറ്റ് സ്കൂൾ ഷാർജ

2. ഇസ്സ അലൈന, ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ

3. ജാനിയ മർയം, ഔർ ഓൺ ഇംഗ്ലീഷ് സ്കൂൾ ഷാർജ

സബ്ജൂനീയർ

1. ഐഷ ഷെസ, ഡൽഹി പ്രൈവറ്റ് സ്കൂൾ ദുബായ്

2. സാൻവി അജേഷ്, ലീഡേഴ്സ് പ്രൈവറ്റ് സ്കൂൾ ഷാർജ

3. അമർത്യ അജിത്, മിലെനിയം സ്കൂൾ ദുബായ്

 ജൂനിയർ

1. ദേവനന്ദൻ കടയക്കര, ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഷാർജ

2. മർയ നൌറീൻ, ഇന്‍റർനാഷണൽ ഇന്ത്യൻ സ്കൂൾ അജ്മാൻ

3. ശ്രേയ പുരുഷോത്തമൻ, ഔർ ഓൺ ഇന്ത്യൻ സ്കൂൾ, അൽഖൂസ്

സീനിയർ

1. പ്രാർഥന ഉണ്ണികൃഷ്ണൻ, സെന്‍റ് ജോസഫ് സ്കൂൾ അബുദാബി

2. ഷിഖ അരുൺ, ജെംസ് ഔർ ഓൺ ഇംഗ്ലീഷ് സ്കൂ

3. ജ്യോതിസ് ജോഷ്, ഗൾഫ് ഇന്ത്യൻ ഹൈസ്കൂൾ ദുബായ്

ഘോഷയാത്ര

1. എൻഎസ്എസ് ഹിന്ദു കോളജ്

2. കെകെഎംടി ഗവ. കോളജ്

3. പയ്യന്നൂർ കോളജ്