കുവൈത്ത് സിറ്റി∙ യു‌എൻ ചാർട്ടറിലെ തത്വങ്ങൾ പാലിക്കാനും ലോകത്തുടനീളം സുരക്ഷയും സ്ഥിരതയും നിലനിർത്താനുമുള്ള പ്രവർത്തനങ്ങളുമായി സഹകരിക്കാനും പ്രതിജ്ഞാബദ്ധമാണെന്നു കുവൈത്ത്....

കുവൈത്ത് സിറ്റി∙ യു‌എൻ ചാർട്ടറിലെ തത്വങ്ങൾ പാലിക്കാനും ലോകത്തുടനീളം സുരക്ഷയും സ്ഥിരതയും നിലനിർത്താനുമുള്ള പ്രവർത്തനങ്ങളുമായി സഹകരിക്കാനും പ്രതിജ്ഞാബദ്ധമാണെന്നു കുവൈത്ത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ യു‌എൻ ചാർട്ടറിലെ തത്വങ്ങൾ പാലിക്കാനും ലോകത്തുടനീളം സുരക്ഷയും സ്ഥിരതയും നിലനിർത്താനുമുള്ള പ്രവർത്തനങ്ങളുമായി സഹകരിക്കാനും പ്രതിജ്ഞാബദ്ധമാണെന്നു കുവൈത്ത്. മനുഷ്യാവകാശ സം‌രംക്ഷണം സംബന്ധിച്ച് യു‌എൻ പൊതുസഭാ സമിതിയിൽ കുവൈത്തിന്റെ നയതന്ത്ര അറ്റാഷേ സാറാ അൽ സുമാൻ അറിയിച്ചതാണ് അക്കാര്യം. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് രാജ്യാന്തര തലത്തിലുള്ള എല്ലാ വേദികളിലും കുവൈത്ത് പങ്കെടുക്കുന്നുണ്ട്. ആ വിഷയത്തിൽ രാജ്യാന്തര സഹകരണവും രാജ്യം ഉറപ്പുവരുത്തുന്നു.

ഓരോ മനുഷ്യന്റെയും മൗലികാവകാശങ്ങൾ സം‌രക്ഷിക്കുന്നതിനു രാജ്യാന്തര സഹകരണത്തിനുള്ള പ്രവർത്തനങ്ങളുണ്ടാകണം. ഓരോ രാജ്യത്തിന്റെയും സാംസ്കാരികവും മതപരവുമായ സ്വത്വങ്ങൾ നിലനിർത്താൻ കഴിയണം. രാജ്യാന്തര മനുഷ്യാവകാശ നിയമവുമായി പൊരുത്തപ്പെടാത്ത തർക്കങ്ങളിലൂടെ മറ്റുള്ളവരുടെ അവകാശങ്ങളിൽ കടന്നുകയറ്റം ഇല്ലാതാക്കുകയും വേണമെന്ന് അവർ പറഞ്ഞു.

ADVERTISEMENT

യു‌എൻ വിഭാവനം ചെയ്യുന്ന സമാധാനം, സുരക്ഷ, വികസന, മനുഷ്യാവകാശം എന്നീ പ്രധാന വിഷയങ്ങൾ ഒന്ന് ഒന്നിനോട് ചേർന്നുകൊണ്ടല്ലാതെ പൂർണ വിജയത്തിൽ എത്തിക്കാൻ കഴിയില്ല. മനുഷ്യാവകാശം ഉറപ്പാക്കിയാൽ അനീതി കുറയ്ക്കാൻ കഴിയും. സമാധാനവും സുരക്ഷയും കൈവരും. വംശീയതയും സംഘർഷവും കുറയും- അവർ വ്യക്തമാക്കി. മനുഷ്യാവകാ‍ശ സംരക്ഷണം സംഘർഷത്തിനെതിരായ കവചമായി പരിണമിക്കുമെന്നും അവർ പറഞ്ഞു.