ദുബായ് ∙ ഇൗ മാസം 30ന് ഷാർജ എക്സ്പോ സെന്ററിൽ ആരംഭിക്കുന്ന 38–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്യുന്ന കവിതാ സമാഹാരത്തെക്കുറിച്ച് എഴുത്തുകാരി കെ.പി.റസീന പറയുന്നു: പെൺതുമ്പിക്ക് ശേഷം പുറത്തിറങ്ങുന്ന എൻ്റെ രണ്ടാമത്തെ കവിതാസമാഹാരമാണ് ‘പരാജിതരുടെ ആകാശം’. 40 കവിതകൾ അടങ്ങുന്ന പുസ്തകത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഇൗ മാസം 30ന് ഷാർജ എക്സ്പോ സെന്ററിൽ ആരംഭിക്കുന്ന 38–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്യുന്ന കവിതാ സമാഹാരത്തെക്കുറിച്ച് എഴുത്തുകാരി കെ.പി.റസീന പറയുന്നു:  പെൺതുമ്പിക്ക് ശേഷം പുറത്തിറങ്ങുന്ന എൻ്റെ രണ്ടാമത്തെ കവിതാസമാഹാരമാണ് ‘പരാജിതരുടെ ആകാശം’.  40  കവിതകൾ അടങ്ങുന്ന പുസ്തകത്തിന്റെ പ്രസാധകർ ലിപി പബ്ലിക്കേഷൻ ആണ്.  പവിത്രൻ തീക്കുനിയുടേതാണ്  അവതാരിക. മാധ്യമപ്രവർത്തകനും കാർട്ടൂണിസ്റ്റും ലളിതകലാ അക്കാദമി അവാർഡ് ജേതാവുമാവായ കെ. ടി .അബ്ദുൽ അനീസ് ആണ് കവർ ഡിസൈൻ ചെയ്തിരിക്കുന്നത്.

   ജീവിതത്തിന്റെ അലച്ചിലിനിടയിൽ പലപ്പോഴായി കണ്ണിലുടക്കിയ കാഴ്ചകൾ  കാതിൽ മാറ്റൊലി കൊള്ളിച്ച വരമൊഴികൾ , ഉണർത്തുകയും ചിലപ്പോഴൊക്കെ ഉറക്കം കെടുത്തുകയും ചെയ്ത വരമൊഴികൾ, ചിന്തകൾ, കിനാവുകൾ എല്ലാം പങ്കുവയ്ക്കാൻ അക്ഷരങ്ങൾ കൊണ്ടേ സാധിക്കൂ എന്ന തോന്നലിന്റെ ഫലപ്രാപ്തിയാണ് ഈ സമാഹാരം. ജീവസുറ്റ ആശയങ്ങളുടെ ഹൃദ്യമായ ഭാഷാവിഷ്കാരം. കാലികമായ ചിത്രങ്ങളോടൊപ്പം നഷ്ടഭാഗ്യങ്ങളുടെ നൊമ്പരവും ചാലിച്ച വരികൾ. സമകാലിക ലോകത്തിന്റെ മുറിവുകളും നോവുകളും പെൺപ്രവാസത്തിന്റെ വേനലും മഴയും ചേർത്ത് തുന്നിയ ജീവിതങ്ങൾ. പ്രത്യാശയും സ്വപ്നങ്ങളും കവിതകളിൽ നിറഞ്ഞിരിക്കുമ്പോൾ തന്നെ പെൺജീവിതങ്ങളിലെ വീർപ്പുമുട്ടുന്ന നോവുകളെയും നൊമ്പരങ്ങളെയും അതിഭാവുകത്വമില്ലാതെ അടയാളപ്പെടുത്തുന്ന അക്ഷരങ്ങൾ. സാമൂഹിക പ്രതിബദ്ധതയുടെ ഉദാഹരണങ്ങളാവാം. ആകാശവും ഭൂമിയും അതിരുകളാക്കുന്ന കവിതയുടെ വിശാലലോകത്ത് നിന്നും ചുറ്റുമുള്ള ജീവിതങ്ങളെ നോക്കിക്കാണുകയാണ്. കാലത്തിന്റെ വേഗതയിൽ നിരാശരാവുമ്പോൾ പരാജിതരുടെ ആകാശത്തു വിരിയുന്ന നക്ഷത്രങ്ങൾ പരത്തുന്ന പ്രതീക്ഷയുടെ വെളിച്ചത്തെ നോക്കിക്കാണാനുള്ള വ്യഗ്രതയാണ് ഇതിലെ വരികൾ. വൈവിധ്യമായ വിഷയങ്ങളെ ഭാവനയിലൂടെ കോർത്തെടുത്ത് വായനക്കാർക്ക് മുമ്പിൽ അവതരിപ്പിക്കുകയാണ് ‘പരാജിതരുടെ ആകാശം’ .

ഇൗ മാസം 30 ന് ഷാർജ ഇന്റർനാഷനൽ ബുക്ക് ഫെയറിൽ റൈറ്റേഴ്‌സ് ഫോറത്തിൽ പ്രകാശനം.

'പുസ്തകപ്രകാശം'; നിങ്ങൾക്കും അയക്കാം

ഇൗ മാസം 30 ന് ആരംഭിക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്യുന്ന മലയാള പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന പംക്തിയാണ്– പുസ്തകപ്രകാശം. ഇപ്രാവശ്യം പുസ്തക പ്രകാശനത്തിന് തയാറായവർ തങ്ങളുടെ പുസ്തകത്തിൻ്റെ മുഖചിത്രവും എഴുത്തുകാരൻ്റെ/കാരിയുടെ പടവും പുസ്തക പരിചയക്കുറിപ്പിനോടൊപ്പം  അയക്കുക.

ഇ–മെയിൽ:  myspecnewsstories@gmail.com