ദോഹ ∙ കേരളത്തിന്റെ ഫുട്‌ബോൾ ഇതിഹാസങ്ങളെ ദൂരെ നിന്നെങ്കിലും കാണാൻ ആഗ്രഹിച്ച ബാല്യവും കൗമാരവും പിന്നിട്ട് ഇന്ന് പ്രമുഖ താരങ്ങളുടെ ചങ്ക് ആയി മാറി ഷഫീർ കൊറിയ എന്ന മലയാളി യുവാവ്. ഷഫീറിനെ ആരും അറിയില്ലായിരിക്കാം.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ കേരളത്തിന്റെ ഫുട്‌ബോൾ ഇതിഹാസങ്ങളെ ദൂരെ നിന്നെങ്കിലും കാണാൻ ആഗ്രഹിച്ച ബാല്യവും കൗമാരവും പിന്നിട്ട് ഇന്ന് പ്രമുഖ താരങ്ങളുടെ ചങ്ക്  ആയി മാറി ഷഫീർ കൊറിയ എന്ന മലയാളി യുവാവ്. ഷഫീറിനെ ആരും അറിയില്ലായിരിക്കാം. എന്നാൽ  കൊറിയയെ അറിയുമോ എന്ന് ചോദിച്ചാൽ കേരളത്തിന്റെ ഫുട്‌ബോൾ ഇതിഹാസം ഐ.എം വിജയൻ ഉൾപ്പെടെയുള്ളവർ പറയും 'അവൻ നമ്മുടെ ചങ്കല്ലേ’.  കഴിഞ്ഞ 13 വർഷമായി  ഖത്തർ ദേശീയ ഫുട്‌ബോൾ ടീമിന്റെ ജഴ്സി ഡിസൈൻ ചെയ്യുന്നത് തൃശൂർ പെരിങ്ങോട്ടുകര സ്വദേശി ഷഫീർ കൊറിയ എന്ന മലയാളി യുവാവാണ്. 5-ാം വയസ്സിൽ ഫുട്‌ബോൾ എന്തെന്നുപോലും അറിയാതിരുന്ന കാലത്ത് കൊറിയൻ ടീമിന്റെ ആരാധകനെന്ന് പ്രഖ്യാപിച്ചതോടെയാണ് ഷഫീറിന് കൊറിയ എന്ന് പേര് വീണത്. പിന്നീടങ്ങോട്ട് കൊറിയ വിളിപ്പേരായി. പേരിനൊപ്പം കൊറിയ ഉണ്ടെങ്കിലും അർജന്റീനയുടെ, മെസ്സിയുടെ കടുത്ത ആരാധകനാണ് ഷഫീർ.

2022 ലോകകപ്പിലും മലയാളി കയ്യൊപ്പ്

ഷഫീർ ഡിസൈൻ ചെയ്ത ടീ ഷർട്ട് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, ബ്രസീൽ പ്രസിഡന്റ് ജൈർ ബൊൽസൊനാരോയ്ക്ക് സമ്മാനിക്കുന്നു.

2006ൽ ഏഷ്യൻ ഗെയിംസ് ഡിസൈനിങ് ജോലിക്കാണ് ദോഹയിലെത്തിയത്. ഷഫീറിന്റെ ഡിസൈനിങ് കഴിവ് മനസ്സിലാക്കിയ അധികൃതർ ഖത്തർ ഫുട്‌ബോൾ അസോസിയേഷന്റെ ഡിസൈനർ ആയി നിയമിച്ചു. ആദ്യ കാലങ്ങളിൽ അൽസദ്ദ് ക്ലബ്ബിനു വേണ്ടിയും ജഴ്സി ഡിസൈൻ ചെയ്തിരുന്നു. പിന്നീടങ്ങോട്ട് എണ്ണമറ്റ ജഴ്സികൾ ഡിസൈൻ ചെയ്തു. 2022 ലെ ലോകകപ്പിന് എത്തുന്ന ലോക നേതാക്കൾക്കെല്ലാം സമ്മാനമായി നൽകുന്ന ജഴ്സി ഡിസൈൻ ചെയ്യുന്നതും  ഷഫീറാണ്. അടുത്തിടെ ബ്രസീൽ പ്രസിഡന്റ്  ജൈർ ബൊൽസൊനാരോയ്ക്ക് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി സമ്മാനിച്ച ജഴ്‌സിയും ഷഫീർ ഡിസൈൻ ചെയ്തതാണ്. 2022 ഫിഫ ലോകകപ്പിൽ ഉൾപ്പെടെ ഷഫീറിന്റെ കയ്യൊപ്പ് പതിയുന്നുണ്ടെന്ന് മലയാളികൾക്ക് അഭിമാനിക്കാം. 2022 ഫിഫ ലോകകപ്പ് കഴിയുന്നത് വരെ ഷഫീറിന് തിരക്കാണ്. ഇസ്മത്താണ് ഭാര്യ. അയാൻ, ഇഷാൻ, അയസ്, അയ്മൻ എന്നിവരാണ് മക്കൾ.

മെസി, നെയ്മർ ഉൾപ്പെടെയുള്ള ഇതിഹാസങ്ങളെ അടുത്ത് കാണാനും പരിചയപ്പെടാനും കഴിഞ്ഞത് ജീവിതത്തിലെ വലിയ നേട്ടം തന്നെയാണ്. അകലെ നിന്നെങ്കിലും കാണാൻ ആഗ്രഹിച്ച ഐ.എം വിജയനുമായി സൗഹൃദത്തിനപ്പുറം സഹോദര ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞതും വലിയ ഭാഗ്യമാണ്. ഈ ഭാഗ്യങ്ങൾക്ക് ദൈവത്തോടും ഖത്തർ ഫുട്‌ബോൾ അധികൃതരോടും കുടുംബത്തോടുമാണ് നന്ദി.   അർജന്റീനയുടെ ഹെർമൻ ക്രിസ്‌പോയെ നേരിട്ട് കാണാനായത് അസുലഭ നിമിഷങ്ങളിലൊന്ന്. ഏറ്റവുമധികം ആഗ്രഹിച്ച താരത്തെ നേരിൽ കണ്ടപ്പോൾ അത് വിഡിയോ വഴി സുഹൃത്തുക്കൾക്കു കൂടി കാണിച്ചുകൊടുത്തു. നാട്ടിലെ ഫുട്‌ബോൾ പ്രേമികളായ സുഹൃത്തുക്കളെ വിഡിയോയിൽ വിളിച്ച് ക്രിസ്‌പോയുമായി സംസാരിക്കാനും അവസരമൊരുക്കി-ഷഫീർ കൊറിയ

ADVERTISEMENT

english summary: qatar national football team jersey designed by keralite man