ഷാ൪ജ ∙ ചിത്രകലയിലെ അതുല്യ പ്രതിഭയ്ക്ക് ഷാർജ പുസ്തകമേളയിലെ മലയാളിക്കൂട്ടം നൽകിയത് വർണത്തിൽ ചാലിച്ച ആദരം. ദേശീയ തലത്തിൽ പ്രശസ്തനായിരുന്ന മലയാളി ചിത്രകാരൻ പ്രഫ.സി.എൽ പൊറിഞ്ചുക്കുട്ടിയുടെ ജീവചരിത്രം അദ്ദേഹത്തിൻ്റെ മരുമകൻ കൂടിയായ മഹേഷ് പൗലോസ് രചിച്ച 'ചിത്രകലയിലെ ഏകാന്ത പഥികന്റെ' പ്രകാശനച്ചടങ്ങാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാ൪ജ ∙ ചിത്രകലയിലെ അതുല്യ പ്രതിഭയ്ക്ക് ഷാർജ പുസ്തകമേളയിലെ മലയാളിക്കൂട്ടം നൽകിയത് വർണത്തിൽ ചാലിച്ച ആദരം. ദേശീയ തലത്തിൽ പ്രശസ്തനായിരുന്ന മലയാളി ചിത്രകാരൻ പ്രഫ.സി.എൽ പൊറിഞ്ചുക്കുട്ടിയുടെ ജീവചരിത്രം അദ്ദേഹത്തിൻ്റെ മരുമകൻ കൂടിയായ മഹേഷ് പൗലോസ്  രചിച്ച 'ചിത്രകലയിലെ ഏകാന്ത പഥികന്റെ' പ്രകാശനച്ചടങ്ങാണ് ശ്രദ്ധേയമായത്. വേദിയിൽ പുസ്തകപ്രകാശനം നടക്കുമ്പോൾ പശ്ചാത്തലത്തിൽ ഷാ൪ജയിലെ ചിത്രകാരന്മാർ തത്സമയ ചിത്രം വരയ്ക്കുകയായിരുന്നു.

പൊറിഞ്ചുക്കുട്ടിയെ തിരസ്കരിച്ചവ൪ക്ക് മുമ്പിൽ കാലത്തിൻറെ കാവ്യനീതി പോലെ അദ്ദേഹം കൂടുതൽ ഉയരങ്ങളിലേക്ക് പോവുകയാണുണ്ടായതെന്നു എഴുത്തുകാരൻ  കെ.വി.മോഹൻ കുമാ൪ പറഞ്ഞു. കവി മുരളി മംഗലത്ത് പുസ്തകം ഏറ്റു വാങ്ങി. കഥാകൃത്ത് സലീം അയ്യനത്ത് പുസ്തക പരിചയം നടത്തി.പൊറിഞ്ചുക്കുട്ടിയുടെ പത്നി എലിസബത്ത്, സാദിഖ് കാവിൽ, റോയ് റാഫേൽ, രാഗേഷ് വെങ്കിലാട്, രേഖ ജെന്നി, ലിയോ ജയൻ, വെള്ളിയോടൻ എന്നിവ൪ പ്രസംഗിച്ചു. ചിത്രകാരന്മാരായ വിനീത്, ലിയോ ജയൻ, രേഷ്മ സൈനുല്ലാബിദീൻ, പ്രബിത രാജേഷ്, കാ൪ടൂണിസ്റ്റ് ദിലീഫ് എന്നിവർ ചിത്രരചന നടത്തി. മഹേഷ് പൗലോസ് മറുപടി പ്രസംഗം നടത്തി.