ദുബായ് ∙ ദുബായ് ഫിറ്റ്നസ് ചാല‌ഞ്ചിന്റെ ഭാഗമായുള്ള ദുബായ് റൺ 30x30 ഷെയ്ഖ് സായിദ് റോഡിൽ ഇന്ന്. രാവും പകലും വാഹനങ്ങൾ ഇടതടവില്ലാതെ ചീറിപ്പായുന്ന ഈ പാത ചരിത്രത്തിൽ ആദ്യമായി ഭാഗികമായി അടയ്ക്കും. വേൾഡ് ട്രേഡ് സെന്ററിൽ നിന്നാരംഭിക്കുന്ന കൂട്ടയോട്ടം ദൂബായിയുടെ പ്രധാന മേഖലകൾ പിന്നിട്ട് അവിടെത്തന്നെ സമാപിക്കും.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദുബായ് ഫിറ്റ്നസ് ചാല‌ഞ്ചിന്റെ ഭാഗമായുള്ള ദുബായ് റൺ 30x30 ഷെയ്ഖ് സായിദ് റോഡിൽ ഇന്ന്. രാവും പകലും വാഹനങ്ങൾ ഇടതടവില്ലാതെ ചീറിപ്പായുന്ന ഈ പാത ചരിത്രത്തിൽ ആദ്യമായി ഭാഗികമായി അടയ്ക്കും. വേൾഡ് ട്രേഡ് സെന്ററിൽ നിന്നാരംഭിക്കുന്ന കൂട്ടയോട്ടം ദൂബായിയുടെ പ്രധാന മേഖലകൾ പിന്നിട്ട് അവിടെത്തന്നെ സമാപിക്കും.

സന്ദ‍ർശകർക്കും താമസക്കാർക്കും ഒാടാൻ അവസരമുണ്ട്. ഷെയ്ഖ് സായിദ് റോഡിന്റെ 14 ലെയ്നുകളിൽ ദുബായ് റണ്ണിനായി ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കഴി‌ഞ്ഞമാസം 18ന് ആരംഭിച്ച ഫിറ്റ്നസ് ചാല‌ഞ്ച് ഈമാസം 16ന് അവസാനിക്കും. 5,000ൽ ഏറെ ക്ലാസുകളും 40ൽ ഏറെ പരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. 2017ൽ തുടക്കമിട്ട ചാലഞ്ചിന് ഒാരോ വർഷവും ആളുകൾ കൂടിവരികയാണ്.

ഫൺ റൺ, മാരത്തൺ

5 കിലോമീറ്റർ ഫൺ റൺ, 10 കിലോമീറ്റർ മാരത്തൺ എന്നിങ്ങനെ 2 വിഭാഗമായാണു കൂട്ടയോട്ടം. ഫൺ റണ്ണിൽ എല്ലാ പ്രായക്കാർക്കും പങ്കെടുക്കാം. പതിവായി ഒാടുന്നവർക്കായാണ് 10 കിലോമീറ്റർ ഒാട്ടം.18 വയസ്സ് തികഞ്ഞവർക്കു പങ്കെടുക്കാം. 80 മിനിറ്റിനകം ഒാട്ടം പൂർത്തിയാക്കണം.

മെട്രോ 4.30 മുതൽ

പങ്കെടുക്കുന്നവരുടെ സൗകര്യാർഥം മെട്രോ സർവീസ് പുലർച്ചെ 4.30 മുതലുണ്ടാകും. വെള്ളിയാഴ്ചകളിൽ സാധാരണ രാവിലെ 10.00നാണ് സർവീസ് ആരംഭിക്കുക.

റോഡുകൾ അടയ്ക്കും

ഷെയ്ഖ് സായിദ് റോഡ് (വടക്കുദിശ) ഫിനാഷ്യൽ സെന്റർ സ്ട്രീറ്റ് (ഇരുദിശകളിലും, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊലേവാഡ്, ഹാപ്പിനസ് സ്ട്രീറ്റ് എന്നിവിടങ്ങളിലൂടെയാണ് ഓട്ടം. ഷെയ്ഖ് സായിദ് റോഡും ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റും രാവിലെ 6 മുതൽ 8 വരെ അടച്ചിടും. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊലേവാഡ് 6 മുതൽ 7.45 വരെയും ഹാപ്പിനസ് സ്ട്രീറ്റ് 6 മുതൽ 8.30 വരെയുമാണ് അടച്ചിടുക. വാഹനങ്ങൾക്കു പകരം സംവിധാനമൊരുക്കും. വാഹനമോടിക്കുന്നവർ ആർടിഎ അറിയിപ്പുകളും റോഡുകളിലെ സ്മാർട് ബോർഡ് നിർദേശങ്ങളും ശ്രദ്ധിക്കണം. സമാന്തര പാതകളുള്ളതിനാൽ വാഹനയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാവില്ല.

ശ്രദ്ധിക്കൂ...

∙ ദുബായ് മാൾ സബീൽ പാർക്കിൽ നിന്നും തിരിച്ചും ഷട്ടിൽ ബസ് സർവീസ് ഉണ്ടാകും.

∙ റാഷിദിയ, ഇത്തിസലാത്ത് മെട്രോ സ്റ്റേഷനുകളുടെ ബഹുനില പാർക്കിങ് കേന്ദ്രങ്ങളിൽ വാഹനമിട്ട് മെട്രോയിൽ 30 മിനിറ്റ് കൊണ്ട് വേൾഡ് ട്രേഡ് സെന്റർ സ്റ്റേഷനിൽ എത്താം.

∙ വേൾഡ് ട്രേഡ് സെന്ററിനു സമീപമുള്ള പാർക്കിങ്ങുകളിൽ 7,400 വാഹനങ്ങൾ പാർക്ക് ചെയ്യാനാകും. ദുബായ് ഇന്റർനാഷനൽ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ 1600, ട്രേഡ് സെന്റർ രണ്ടിൽ 1500 , ഷെയ്ഖ് റാഷിദ് ടവറിൽ 1,000 എന്നിങ്ങനെയും പാർക്കിങ് സൗകര്യമുണ്ട്. സബീൽ 2 പാർക്കിങ് മേഖലകളിൽ ഒന്നിൽ 2,700 വാഹനങ്ങളും രണ്ടെണ്ണത്തിൽ 300 വീതം വാഹനങ്ങളും പാർക്ക് ചെയ്യാം.

∙ തിരക്കൊഴിവാക്കാൻ കാർപൂളിങ്, ടാക്സി, കരീം-ഊബർ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് ആർടിഎ നിർദേശിച്ചു.