ദുബായ് ∙ യുഎഇ എക്സ്ചേഞ്ച്-ചിരന്തന സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളം എഴുത്തുകാരന്‍ സക്കറിയയും സ്വദേശി കവിയും അറബ് സാംസ്‌കാരിക പ്രവർത്തകനുമായ ഹാമദ് അൽ ബലൂഷിയും വിശിഷ്ട വ്യക്തിത്വ പുരസ്‌കാരങ്ങൾ നേടി. 2018 ൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളിൽ സലിം അയ്യനേത്തിന്റെ 'ബ്രാഹ്മിൺ മൊഹല്ല'(നോവല്‍), സബീന എം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇ എക്സ്ചേഞ്ച്-ചിരന്തന സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളം എഴുത്തുകാരന്‍ സക്കറിയയും സ്വദേശി കവിയും അറബ് സാംസ്‌കാരിക പ്രവർത്തകനുമായ ഹാമദ് അൽ ബലൂഷിയും വിശിഷ്ട വ്യക്തിത്വ പുരസ്‌കാരങ്ങൾ നേടി. 2018 ൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളിൽ സലിം അയ്യനേത്തിന്റെ 'ബ്രാഹ്മിൺ മൊഹല്ല'(നോവല്‍), സബീന എം. സാലിയുടെ 'രാത്രിവേര്'(ചെറുകഥ), സഹർ അഹമ്മദിന്റെ 'പൂക്കാതെ പോയ വസന്തം'(കവിത), എം.സി.എ. നാസറിന്റെ 'പുറവാസം'(ലേഖനം), ‘ഭൂട്ടാൻ - ലോകത്തിന്റെ ഹാപ്പിലാൻഡ്( യാത്രാവിവരണം)‘ എന്നീ കൃതികൾ പുരസ്‌കാരം നേടി.

കുട്ടികളുടെ കൃതികളില്‍ തഹാനി ഹാഷിറിന്റെ ത്രൂ മൈ വിൻഡോ പാൻസ്, മാളവിക രാജേഷിന്റെ വാച്ച് ഔട്ട് എന്നിവർക്കും പ്രത്യേക സമ്മാനം നൽകും. കവി വീരാൻകുട്ടിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് പുരസ്കാരനിര്‍ണയം നടത്തിയത്. ഇൗ മാസം 22ന് വൈകിട്ട് ഏഴിന് ദുബായ് എയർപോർട്ട് റോഡിലെ ഫ്ലോറ ഇൻ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കുമെന്ന് യുഎഇ എക്സ്ചേഞ്ച് മീഡിയ റിലേഷൻസ് ഡയറക്ടർ കെ.കെ.മൊയ്തീൻ കോയ, ചിരന്തന സാംസ്‌കാരിക വേദി പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി എന്നിവര്‍ അറിയിച്ചു. 

ADVERTISEMENT

പ്രശസ്തിപത്രവും ഫലകവും പൊന്നാടയും കൂടാതെ സമഗ്രസംഭാവനാ പുരസ്‌കാരത്തിന് അര ലക്ഷം രൂപ വീതവും മികച്ച നോവൽ, കഥ, കവിത, ലേഖന പുരസ്‌കാരങ്ങൾക്ക് കാൽ ലക്ഷം രൂപ വീതവും പ്രത്യേക പുരസ്‌കാരങ്ങൾക്ക് 10,000 രൂപ വീതവും സമ്മാനം നല്‍കും. പുരസ്കാരദാന ചടങ്ങിൽ 'സാഹിത്യത്തിന് ഇന്നെന്തു ചെയ്യാനാവും' എന്ന വിഷയത്തെ അധികരിച്ച് സക്കറിയയുടെ പ്രഭാഷണവും ഇന്ത്യൻ - അറബ് കവികൾ പങ്കെടുക്കുന്ന കവിയരങ്ങും മോഹനവീണാ വിദ്വാനും നടനും എഴുത്തുകാരനുമായ പോളി വർഗീസിന്റെ സംഗീതക്കച്ചേരിയും അരങ്ങേറും.

സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിനെത്തുമെന്ന് സംഘാടകർ പറഞ്ഞു. കവി വീരാൻകുട്ടി, യുഎഇ എക്സ്ചേഞ്ച് കമ്യൂണിറ്റി ഔട്ട് റീച്ച് മാനേജർ വിനോദ് നമ്പ്യാർ, ചിരന്തന ജനറൽ സെക്രട്ടറി ഫിറോസ് തമന്ന, ട്രഷറർ ടി.പി.അഷ്‌റഫ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.