ദുബായ് ∙ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ അപാർട്ട്മെന്റിൽ എത്തിച്ച് അഞ്ചു തവണ പീഡിപ്പിച്ച കേസിൽ 32 വയസ്സുള്ള നൈജീരിയൻ യുവാവിന് ശിക്ഷ വിധിച്ചു. ആറു മാസം തടവും ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്താനുമാണ് ദുബായ് പ്രാഥമിക കോടതി വിധിച്ചത്. കഴിഞ്ഞ മേയ് മാസത്തിൽ 53 വയസ്സുള്ള സെർബിയൻ സ്ത്രീയെ 20 തവണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ അപാർട്ട്മെന്റിൽ എത്തിച്ച് അഞ്ചു തവണ പീഡിപ്പിച്ച കേസിൽ 32 വയസ്സുള്ള നൈജീരിയൻ യുവാവിന് ശിക്ഷ വിധിച്ചു. ആറു മാസം തടവും ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്താനുമാണ് ദുബായ് പ്രാഥമിക കോടതി വിധിച്ചത്. കഴിഞ്ഞ മേയ് മാസത്തിൽ 53 വയസ്സുള്ള സെർബിയൻ സ്ത്രീയെ 20 തവണ പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ ഇയാളെ ഒരു വർഷം തടവിനും നാടുകടത്താനും ശിക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 33 വയസ്സുള്ള ഉക്രയിൻ സ്വദേശിയായ യുവതിയെ അഞ്ചു തവണ പീഡിപ്പിച്ചെന്ന കേസ്.

ജനുവരിയിൽ ഒരാഴ്ചയ്ക്കിടെയാണ് പ്രതി രണ്ടു കുറ്റകൃത്യങ്ങളും ചെയ്തത് എന്നാണ് കോടതി രേഖകൾ. ഒരേ ഡേറ്റിങ് ആപ്പ് ഉപയോഗിച്ചായിരുന്നു യുവതികളെ വശീകരിച്ച് അപാർട്ട്മെന്റിൽ കൊണ്ടുവന്നത്. ഒരു കഫേയിൽ വച്ച് കാണാമെന്നായിരുന്നു പ്രതി പറഞ്ഞത്, പിന്നീട് അത് അയാളുടെ അപാർട്ട്മെന്റിലേക്ക് ആക്കുകയായിരുന്നുവെന്ന് യുവതി മൊഴി നൽകി. രണ്ടു യുവതികളും തമ്മിൽ ബന്ധമൊന്നും ഇല്ല. പ്രതി കുറ്റം നിഷേധിച്ചു. ഇപ്പോൾ ജയിലിൽ കഴിയുന്ന ഇയാൾക്ക് 15 ദിവസത്തിനുള്ളിൽ അപ്പീൽ കോടതിയെ സമീപിക്കാം. 

ADVERTISEMENT

പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകൽ, പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അസുഖമുള്ള വ്യക്തിയാണെന്നും മരുന്ന് കഴിച്ചിരുന്നില്ലെന്നുമാണ് പ്രതി കോടതിയിൽ പറഞ്ഞത്.

സിറിഞ്ച് ഉപയോഗിച്ച് ഭീഷണി, പാട്ട് ഉറക്കെ വച്ചു

ADVERTISEMENT

‘ഞാൻ അയാളെ കണ്ടത് സമൂഹമാധ്യമം വഴിയാണ്. പരസ്പരം കാണാമെന്ന് പറഞ്ഞുതും അയാളാണ്. ഒരു ടാക്സില്‍ വന്ന് അയാൾ എന്നെ അൽ ബർഷയിലെ അപാർട്ട്മെന്റിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ വച്ച് ഒരു സിറിഞ്ച് ഉപയോഗിച്ച് എന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു’– ഇരയായ യുവതി പറഞ്ഞു. അവിടെ തന്നെ വേറെ ആരും ഉണ്ടായിരുന്നില്ല. സഹായത്തിനുവേണ്ടി അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. അയാൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.

ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ അയാൾ പാട്ട് ഉറക്കെ വച്ചു. എന്റെ കരച്ചിൽ പുറത്തേക്ക് കേട്ടില്ല. അവിടെ മുറിയിൽ വച്ചു പീഡിപ്പിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. അഞ്ചു തവണ അയാൾ പീഡിപ്പിച്ചു. അതിനു ശേഷമാണ് ഫ്ലാറ്റ് വിട്ട്പോകാൻ അനുവദിച്ചത്. തുടർന്ന് യുവതി നേരെ അൽ ബർഷ പൊലീസ് സ്റ്റേഷനിലേക്ക് പോവുകയും പരാതി നൽകുകയും ചെയ്തുവെന്നാണ് കോടതി രേഖകൾ.