ന്യൂയോർക്ക്/കുവൈത്ത് സിറ്റി ∙ പ്രശസ്തമായ കാർനഗി ഹാളിൽ ഞായറാഴ്ചത്തെ സംഗീതപരിപാടിയിൽ മലയാളികളും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഗായകർ അണിനിരന്ന പരിപാടിയിൽ കുവൈത്ത് ചേംബർ കൊറാൽ സംഘാംഗങ്ങളായ 50 മലയാളികളാണ് പങ്കാളികളായത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്/കുവൈത്ത് സിറ്റി ∙ പ്രശസ്തമായ കാർനഗി ഹാളിൽ ഞായറാഴ്ചത്തെ സംഗീതപരിപാടിയിൽ മലയാളികളും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഗായകർ അണിനിരന്ന പരിപാടിയിൽ കുവൈത്ത് ചേംബർ കൊറാൽ സംഘാംഗങ്ങളായ  50 മലയാളികളാണ് പങ്കാളികളായത്. കോയമ്പത്തൂർ സ്വദേശി ഫ്രെഡറിക് നിർമലിന്റെ ശിക്ഷണത്തിലുള്ള 53 പേരാണ് കുവൈത്തിൽ നിന്നെത്തിയത്.

സംഘത്തിലെ മറ്റുള്ളവർ തമിഴ്നാട്ടുകാരാണ്. ജർമൻ സംഗീതജ്ഞൻ ജോർജ് ഫ്രെഡറിക് ഹെൻഡലിന്റെ `മിശിഹ` എന്ന സംഗീത മിശ്രണമാണ് ചേംബർ കൊറാൽ ആലപിച്ചത്. മൂന്ന് ഭാഗങ്ങളായി ഒരുക്കിയ പരിപാടിയിൽ രണ്ടും മൂന്നും ഭാഗങ്ങളിൽ 250 അംഗ സംഘത്തിനൊപ്പമായിരുന്നു  ഗാനാലാപനം.  ഒന്നേകാൽ മണിക്കൂറായിരുന്നു മലയാളികൾ ഉൾപ്പെട്ട സംഘത്തിന്റെ പരിപാടി.

ADVERTISEMENT

ഇലക്ട്രോണിക്സ് ബൂസ്റ്റിങ് ഇല്ലാതെ വയലിൻ, ചെലോ, ഫ്ലൂട്ട്, ബസ്സൂൺ, ട്രം‌പറ്റ്, ടിം‌പനി, ഡബിൾ ബാസ്സ്, ബെയ്സ് ഡ്രം എന്നീ ഉപകരണങ്ങളുടെ മാത്രം  അകമ്പടിയോടെയായിരുന്നു ഗാനാലാപനം. മൈക്കും സ്പീക്കറും ഉണ്ടായിരുന്നില്ല. പകരം ശബ്ദവിന്യാസം പ്രത്യേക രീതിയിൽ ക്രമീകരിച്ചുള്ളതാണ് ആലാപന രീതി. ലോകത്തിലെ പ്രശസ്തമായ വേദിയിൽ പാടാനായി എന്നത് അനുഗ്രഹമായി കരുതുന്നെന്ന് മലയാളികൾ പറഞ്ഞു.