2 ദിവസമായി കിങ്ഫിഷ് (അയക്കൂറ) ആണ് മീൻ വിപണിയിലെ താരം. കിലോയ്ക്ക് 30 റിയാലിനു മുകളിലായിരുന്നത് പകുതിയിലേറെ കുറഞ്ഞതോടെയാണിത്....

2 ദിവസമായി കിങ്ഫിഷ് (അയക്കൂറ) ആണ് മീൻ വിപണിയിലെ താരം. കിലോയ്ക്ക് 30 റിയാലിനു മുകളിലായിരുന്നത് പകുതിയിലേറെ കുറഞ്ഞതോടെയാണിത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2 ദിവസമായി കിങ്ഫിഷ് (അയക്കൂറ) ആണ് മീൻ വിപണിയിലെ താരം. കിലോയ്ക്ക് 30 റിയാലിനു മുകളിലായിരുന്നത് പകുതിയിലേറെ കുറഞ്ഞതോടെയാണിത്. വാണിജ്യ മന്ത്രാലയത്തിന്റെ വിലവിവരപ്പട്ടിക  അനുസരിച്ച് ഇന്നലത്തെ വിപണി വില വലുതിന് 15 റിയാലും ചെറുതിന് 12 റിയാലും ആയിരുന്നു. മീൻ സുലഭമായതിനാൽ വിപണി വിലയേക്കാൾ താഴ്ത്തിയാണ് സൂപ്പർമാർക്കറ്റുകളിലെ വിൽപന. ഓഫർ നിരക്ക് 6–10 റിയാൽ മാത്രം.

ഓൺലൈൻ മീൻ വിൽപന സ്റ്റോറുകളിലാകട്ടെ ചെറുതിന് 5–6 റിയാൽ. വിറ്റാമിൻ ബിയും ഒമേഗ –3യുമെല്ലാം അയക്കൂറയിൽ ഉണ്ടെങ്കിലും കൊളസ്ട്രോളിന് അൽപം അപകടകാരിയാണ്. അതേസമയം, മത്തി സുലഭമല്ല. വിപണിയിലെ വിരുന്നുകാരനായ ഇന്ത്യൻ മത്തിക്ക് പലപ്പോഴും വില 10 റിയാലിൽ അധികം. ഒമാൻ മത്തി ഇന്നലെ 15 റിയാലിനാണു വിറ്റത്. പ്രാദേശിക മീനുകളിൽപ്പെട്ട ഹമൂർ വലുതിന് 34, ചെറുതിന് 41 എന്നായിരുന്നു നിരക്ക്. ഷേരി വലുതിന് 14, ചെറുതിന് പന്ത്രണ്ടും.