ദുബായ്∙ പ്രകൃതി ഉൽപന്നങ്ങളുടെ വൈവിധ്യവും ഉപയോഗസാധ്യതയും ബോധ്യമാക്കി ഓർഗാനിക് ആൻഡ് നാച്ചുറൽ പ്രോഡക്ട്സ് എക്സ്പോ വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ചു. യുഎഇ കലാവസ്ഥാ വ്യതിയാന,പരിസ്ഥിതി മന്ത്രി ഡോ.താനി ബിൻ അഹമ്മദ് അൽ സുവൈദി ഉദ്ഘാടനം ചെയ്തു.....

ദുബായ്∙ പ്രകൃതി ഉൽപന്നങ്ങളുടെ വൈവിധ്യവും ഉപയോഗസാധ്യതയും ബോധ്യമാക്കി ഓർഗാനിക് ആൻഡ് നാച്ചുറൽ പ്രോഡക്ട്സ് എക്സ്പോ വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ചു. യുഎഇ കലാവസ്ഥാ വ്യതിയാന,പരിസ്ഥിതി മന്ത്രി ഡോ.താനി ബിൻ അഹമ്മദ് അൽ സുവൈദി ഉദ്ഘാടനം ചെയ്തു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ പ്രകൃതി ഉൽപന്നങ്ങളുടെ വൈവിധ്യവും ഉപയോഗസാധ്യതയും ബോധ്യമാക്കി ഓർഗാനിക് ആൻഡ് നാച്ചുറൽ പ്രോഡക്ട്സ് എക്സ്പോ വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ചു. യുഎഇ കലാവസ്ഥാ വ്യതിയാന,പരിസ്ഥിതി മന്ത്രി ഡോ.താനി ബിൻ അഹമ്മദ് അൽ സുവൈദി ഉദ്ഘാടനം ചെയ്തു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ പ്രകൃതി ഉൽപന്നങ്ങളുടെ വൈവിധ്യവും  ഉപയോഗസാധ്യതയും ബോധ്യമാക്കി ഓർഗാനിക് ആൻഡ് നാച്ചുറൽ പ്രോഡക്ട്സ് എക്സ്പോ വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ചു. യുഎഇ കലാവസ്ഥാ വ്യതിയാന,പരിസ്ഥിതി മന്ത്രി ഡോ.താനി ബിൻ അഹമ്മദ് അൽ സുവൈദി ഉദ്ഘാടനം ചെയ്തു. 60 രാജ്യങ്ങളിൽ നിന്നുള്ള ഇരുന്നൂറോളം സ്റ്റോളുകൾ പ്രദർശനത്തിലുണ്ട്.

വൈവിധ്യമാർന്ന ഇരുപതിനായിരത്തോളം ഉൽപന്നങ്ങളും പ്രദർശനത്തിന്റെ മാറ്റ് കൂട്ടുന്നു. പഴുത്ത മാങ്ങ ഉണങ്ങിയതും മുരങ്ങയില ഉണക്കിപ്പൊടിച്ച് നിർമിച്ച സോപ്പും മേളയിലുണ്ട്. ഇന്നലെത്തന്നെ 50 രാജ്യങ്ങളിൽ നിന്നുള്ളവർ പ്രദർശനം കാണാൻ എത്തിയതായി സംഘാടകരായ ഗ്ലോബൽലിങ്ക് എക്സിബിഷൻസ് സെയിൽസ് ഡയറക്ടർ ജോബി മാത്യു പറഞ്ഞു.

കുളിച്ചില്ലെങ്കിലും  കുട്ടപ്പനാകാം

ADVERTISEMENT

കുളിക്കാൻ മടിയാണെങ്കിലും  പ്രശ്നമില്ല. ബെയറിന്റെ ( ബെംഗളുരുവിൽ നിന്നുള്ള കമ്പനി) പൊടി വാങ്ങി തലയിൽ വിതറി ചീകിയാൽ മതി. കുളിച്ചപോലെ കുട്ടപ്പനായി നടക്കാം. കൊക്കോ പൊടിയും ചോളപ്പൊടിയും ചേർത്തുണ്ടാക്കിയ സംഭവമാണ്. അടുത്തദിവസം തല ഒന്നു നനച്ചാൽ മതി. ആഹാരവും മറ്റും പൊതിഞ്ഞു കൊണ്ടു പോകാനുള്ള തുണിയാണ് മറ്റൊരു ഉൽപന്നം. തേനീച്ചയുടെ മെഴുകും പരുത്തിതുണിയും ചേർത്തുണ്ടാക്കിയ ഇതുപയോഗിച്ച് എന്ത് പൊതിഞ്ഞാലും ആ ആകൃതിയിലാകും. തണുത്തവെള്ളത്തിൽ കഴുകി വീണ്ടും ഉപയോഗിക്കാം. പുനരുപയോഗിക്കാവുന്ന സ്ട്രോകളാണ് മറ്റൊരു കൗതുകം. സ്റ്റീൽ,മുള, മുളയില എന്നിവകൊണ്ടെല്ലാം സ്ട്രോ നിർമിച്ചിട്ടുണ്ട്. സ്ട്രോ വൃത്തിയാക്കാനുള്ള കുഞ്ഞൻ ബ്രഷും ഉണ്ട്. മുളയില കൊണ്ടുള്ള സ്ട്രോ ഒറ്റത്തവണയേ ഉപയോഗിക്കാനാകൂ. ഒരു സ്ട്രോയ്ക്ക് ഏകദേശം രണ്ടുരൂപ വിലവരും. മുളകൊണ്ടു നിർമിച്ച ടൂത്ത് ബ്രഷും ഉണ്ട്.

എരിച്ചുകളയും ഭൂതം മുളക്

മണിപ്പൂരി മുളകും ഇഞ്ചിയും മഞ്ഞളും പ്രദർശിപ്പിച്ചിരിക്കുന്നു.

മണിപ്പൂർ സർക്കാരിന്റെ മണിപ്പൂർ ഓർഗാനിക് മിഷൻ സൊസൈറ്റിയുടെ സ്റ്റാളിലാണ് നല്ല ചുവന്ന മുളകുള്ളത്. ലോകത്ത് തന്നെ ഏറ്റവും എരിവുള്ള മുളകാണിത്. പേര് ഗോസ്റ്റ് ചില്ലി. ഉമോറോ എന്ന് മണിപ്പൂരിയിലും ഭൂത് ജലോകിയ എന്ന് അസമീസിലും പറയും. ജലാംശം കൂടുതലുള്ള നാദിയ ഇഞ്ചിയും മഞ്ഞനിറം കൂടുതലുള്ള ലക്കാഡെ മഞ്ഞളും ഇവിടുത്തെ പ്രത്യേകതയാണ്. ആന്റി ഓക്സിഡന്റ് ഏറെയുള്ള നല്ല കറുത്ത അരിയും നാവിൽ മധുരം കിനിയുന്ന കടച്ചക്ക ഉണങ്ങിയതും ആകർഷിക്കും.

എണ്ണപ്പന സ്ട്രോ, തേയില

പ്ലാസ്റ്റിക് സ്ട്രോകൾക്ക് പകരമായി നിർമിച്ചിട്ടുള്ള മുള, സ്റ്റീൽ, ഇല സ്ട്രോ.
ADVERTISEMENT

എണ്ണപ്പന കൊണ്ട് എന്തെല്ലാം എന്നതിന് ഉദാഹരണമാണ് മലേഷ്യൻ പവിലിയൻ. എണ്ണപ്പന തടിയുടെ ഉള്ളിലെ നാര് ഉണക്കിപ്പൊടിച്ച് തേയിലയ്ക്കു പകരമായി ഉപയോഗിക്കുന്നതിന് പേറ്റന്റ് വരെ ഇവർക്കുണ്ട്.

എണ്ണപ്പനനാരുകൊണ്ടുള്ള ചായപ്പൊടിയും സ്ട്രോകളും പ്ലേറ്റുകളും പ്രദർശിപ്പിച്ചിരിക്കുന്ന മലേഷ്യൻ പവ് ലിയൻ.

രക്തസമ്മർദ്ദം, കൊളസ്ട്രോൾ ഇവയ്ക്കെല്ലാം ശമനമുണ്ടാക്കാൻ ഈ ചായയ്ക്കാകുമെന്ന് ഇവർ അവകാശപ്പെടുന്നു. ഇജിടി ഫൈബർ എന്ന കമ്പനിയാണ് ഇത് ഉൽപാദിപ്പിക്കുന്നത്. ഇതിനു പുറമേ ഇതേ നാരുകൾ കൊണ്ട് നിർമിച്ച സ്ട്രോകളും പാത്രങ്ങളുമാണ് മറ്റൊരു ആകർഷണം.  ഇവ പ്ലാസ്റ്റിക്കിന് ബദലായി ഉപയോഗിക്കാം. അറേബ്യൻ ഗം എന്ന ഉൽപന്നം കൊണ്ടുള്ള കാപ്പിയും സ്വാദിഷ്ടം.

സിദ്ധ പൊടിയും സുഗന്ധ തൈലവും

സുഗന്ധ തൈല,ചൂർണ ഉൽപ്പന്നങ്ങളുമായി പ്രതീകയും അമ്മ ശശിലേഖയും.
ADVERTISEMENT

അമ്മ സിദ്ധചൂർണ വിദഗ്ധ. മകളാകട്ടെ അമേരിക്കയിൽ നിന്ന് അരോമതെറപ്പിയിൽ പഠനം കഴിഞ്ഞെത്തിയ മിടുക്കിയും. ഇരുവരും ചേർന്ന് ബെംഗളുരുവിൽ ഉൽപാദിപ്പിക്കുന്ന വിവിധ തരം എണ്ണകളും സുഗന്ധതൈലങ്ങളുമായാണ് എത്തിയത്. എല്ലാം പ്രകൃതിജന്യം. അമ്മ ശശിലേഖയും മകൾ പ്രതീകയും ചേർന്ന് രൂപംനൽകിയ എവിഎ(ആയൂർവേദിക് അരോമ) എന്ന കമ്പനിയുടെ ബ്രാൻഡിലാണ് ഉൽപന്നങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. ആമസോണിൽ ഇപ്പോൾത്തന്നെ ഇവ ലഭ്യം.

മുരിങ്ങയിലപ്പൊടി സോപ്പ്

മുരിങ്ങയില പ്പൊടി കൊണ്ടു നിർമിച്ച സോപ്പുമായി ഗുഡ്ഡി.

ആട്ടിൻപാലും മഞ്ഞളും ചന്ദനപ്പൊടിയും മുരിങ്ങയിലപ്പൊടിയും ചേർത്ത് നല്ല സുഗന്ധ സോപ്പും നിർമിച്ചാണ് ഇന്നാറാ എന്ന യുഎഇ ബ്രാൻഡുമായി ഇന്ത്യക്കാരി ഗുഡി ബജാജ് എത്തിയത്. വിവിധ ഉൽപ്പന്നങ്ങൾ ചേർത്ത് വിവിധ സോപ്പുകൾ നിർമിച്ചിട്ടുണ്ട്. ഇതിനു പുറമെ കെട്ടിട നിർമാണസ്ഥലങ്ങളിലെ പാഴാകുന്ന സിമന്റുകൊണ്ട് നിർമിക്കുന്ന കുഞ്ഞൻ മെഴുകുതിരി പാത്രങ്ങളും ചെടിച്ചട്ടികളുമാണ് മറ്റൊരു പ്രത്യേകത. ഇവയെല്ലാം ഓൺലൈനായി ലഭിക്കും.

മാങ്ങയുണ്ട്, നാവിൽ കപ്പലോടിക്കാൻ

നല്ല പഴുത്ത മാങ്ങാ ഉണക്കിയതും കൊണ്ടാണ് അഡ്രിയാൻ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ നിന്നെത്തിയത്. മൂന്നു തരം മാങ്ങായാണ് ഉണക്കിക്കൊണ്ടു വന്നത്. മാങ്ങാ മാത്രമല്ല നല്ല കശുവണ്ടി, വെളുത്ത എള്ള്, ഇഞ്ചി തുടങ്ങിയവയെല്ലാം കൊണ്ടുവന്നിട്ടുണ്ട്.