ദുബായ്∙ ദുബായിൽ വൻ ലഹരിമരുന്നു വേട്ട. ഒാപറേഷൻ ലിസ്താ എന്നു പേരിട്ട അന്വേഷണത്തില്‍ 12 പേരെ അറസ്റ്റ് ചെയ്യുകയും 194 കിലോ ഗ്രാം

ദുബായ്∙ ദുബായിൽ വൻ ലഹരിമരുന്നു വേട്ട. ഒാപറേഷൻ ലിസ്താ എന്നു പേരിട്ട അന്വേഷണത്തില്‍ 12 പേരെ അറസ്റ്റ് ചെയ്യുകയും 194 കിലോ ഗ്രാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ദുബായിൽ വൻ ലഹരിമരുന്നു വേട്ട. ഒാപറേഷൻ ലിസ്താ എന്നു പേരിട്ട അന്വേഷണത്തില്‍ 12 പേരെ അറസ്റ്റ് ചെയ്യുകയും 194 കിലോ ഗ്രാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ദുബായിൽ വൻ ലഹരിമരുന്നു വേട്ട. ഒാപറേഷൻ ലിസ്താ എന്നു പേരിട്ട അന്വേഷണത്തില്‍ 12 പേരെ അറസ്റ്റ് ചെയ്യുകയും 194 കിലോ ഗ്രാം ലഹരിമരുന്ന് പിടിച്ചെടുക്കുകയും ചെയ്തു.  രണ്ടു സംഘങ്ങളായി പ്രവർത്തിച്ചിരുന്ന ഏഷ്യക്കാരാണു പ്രതികളെന്നു ദുബായ് പൊലീസിലെ ആന്റി നാർകോടിക്സ് ജനറൽ ഡിപാർട്മെന്റ് ഡെപ്യുട്ടി ഡയറക്ടർ കേണൽ ഖാലിദ് അലി ബിൻ മൊയേസ പറഞ്ഞു.  

 

ADVERTISEMENT

ദുബായ് പൊലീസിന്റെ ലഹരിവിരുദ്ധ വിഭാഗമാണ് ഒാപറേഷൻ ലിസ്തയിലെ അംഗങ്ങൾ. സംഘം അൽ റാസ്, ദുബായ് ക്രീക്ക് ഹാർബർ എന്നിവിടങ്ങളിൽ നടത്തിയ തിരച്ചിലിലാണ് ഉരുക്കളിൽ നിന്ന് വൻ തോതിൽ  കഞ്ചാവ്, കറുപ്പ്, ഹെറോയിൻ, പൊടി രൂപത്തിലുള്ള മറ്റു ലഹരിമരുന്നുകൾ എന്നിവ  പിടികൂടിയതെന്ന് അധികൃതർ പറഞ്ഞു. 

 

ADVERTISEMENT

ലിസ്ത എന്നാൽ കപ്പലിന്റെ മേൽതട്ട്

 

ADVERTISEMENT

കപ്പലിന്റെയും ഉരുവിന്റെയും മേൽതട്ടിനെ അറബിക്കിൽ പറയുന്നതാണ് ലിസ്ത. പൊലീസ് പിടികൂടിയ ഉരുക്കളുടെ മേൽത്തട്ടിൽ നിന്നായിരുന്നു ലഹരി മരുന്നുകൾ പിടികൂടിയത്. മേൽതട്ട് ഭംഗിയായി ക്രമീകരിച്ചായിരുന്നു ലഹരിവസ്തുക്കൾ ഒളിപ്പിച്ചിരുന്നതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്സ് അസി.കമാൻഡന്റ്  മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു. 

മരപ്പലകകൾക്കിടയിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലങ്ങളിലായിരുന്നു ലഹരിമരുന്നുകൾ ഒളിപ്പിച്ചിരുന്നത്. പ്രതികളിൽ പ്രധാനി സന്ദർശക വീസയിൽ യുഎഇയിലെത്തിയതാണ്. ഇയാളെ ആദ്യം അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതിനായിരുന്നു ഇയാൾ നേതൃത്വം നൽകിയിരുന്നത്. തന്‍റെ താമസ സ്ഥലത്ത് സിലിണ്ടർ രൂപത്തിലുള്ള 9 പ്ലാസ്റ്റിക് കണ്ടെയിനറുകളിലായിരുന്നു ഇയാൾ ലഹരിമരുന്നുകൾ സൂക്ഷിച്ചുവച്ചിരുന്നത്. ഇതുപിടികൂടിയതോടെ ഇയാൾ വലിയ തോതിൽ ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാളിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് ആദ്യ ഉരുവിൽ നടത്തിയ തിരച്ചിലിൽ വൻതോതിൽ ലഹരിമരുന്ന് കണ്ടെത്തി. തുടർന്ന് ദുബായ് ക്രീക്ക് മറീനയിൽ നിർത്തിയിട്ടിരിക്കുന്ന മറ്റൊരു ഉരുവിലും ലഹരിമരുന്ന് ഒളിപ്പിച്ചുവച്ചിരിക്കുന്നതായി മനസിലായി. 

 

ലഹരിമരുന്ന് കടത്ത് സംഘത്തിനേറ്റ അടി

 

യുഎഇയിലേയ്ക്ക് ലഹരിമരുന്ന് കടത്തുന്നവർക്ക് ഏറ്റ കനത്ത പ്രഹരമാണ് ഒാപറേഷൻ ലിസ്ത എന്നു ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു.  ദുബായ് പൊലീസ് കൺട്രോൾ ആൻഡ് ഇൻവെസ്റ്റിഗേഷൻ ടീം, ജനറൽ ഡിപാർട്മെൻ്റ് ഒാഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, പ്രൊട്ടക്ടീവ് സെക്യുരിറ്റി ആൻഡ് എമർജൻസി, ദുബായ് കസ്റ്റംസ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഒാപറേഷൻ ലിസ്ത നടപ്പിലാക്കിയത്. സംഘത്തെ  അൽ മർറി അഭിനന്ദിച്ചു.