അബുദാബി∙ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച സാമാന്യം ഭേദപ്പെട്ട മഴ പെയ്തു. രാത്രി എട്ടു മണിയോടെയായിരുന്നു മഴ. നഗരത്തിൽ ഏതാനും സമയം നീണ്ടുനിന്നു. ചിലയിടങ്ങളിൽ മഴ ശക്തമായെ

അബുദാബി∙ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച സാമാന്യം ഭേദപ്പെട്ട മഴ പെയ്തു. രാത്രി എട്ടു മണിയോടെയായിരുന്നു മഴ. നഗരത്തിൽ ഏതാനും സമയം നീണ്ടുനിന്നു. ചിലയിടങ്ങളിൽ മഴ ശക്തമായെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച സാമാന്യം ഭേദപ്പെട്ട മഴ പെയ്തു. രാത്രി എട്ടു മണിയോടെയായിരുന്നു മഴ. നഗരത്തിൽ ഏതാനും സമയം നീണ്ടുനിന്നു. ചിലയിടങ്ങളിൽ മഴ ശക്തമായെങ്കിലും മറ്റു ചിലയിടങ്ങളിൽ ചാറ്റൽ മഴയാണു ലഭിച്ചത്. മഴയുള്ള സമയങ്ങളിൽ വേഗം കുറച്ചും മതിയായ അകലം പാലിച്ചും വാഹനമോടിക്കണമെന്നും അശ്രദ്ധയോടെ വാഹനമോടിച്ചാൽ 2000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റും ശിക്ഷ ലഭിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. 60 ദിവസത്തേക്കു വാഹനം പിടിച്ചുവയ്ക്കുകയും ചെയ്യും.

ന്യൂനമർദം: മഴയ്ക്കു സാധ്യത

ദുബായ് ∙ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തെ തുടർന്ന് ഇന്നും നാളെയും യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്കു സാധ്യത. ഫുജൈറ, ഖോർഫക്കാൻ മേഖലകളിൽ ഇടവിട്ട മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കാം. വരുംദിവസങ്ങളിൽ പൊതുവെ അസ്ഥിര കാലാവസ്ഥയായിരിക്കും. കടൽ പ്രക്ഷുബ്ധമാകുമെന്നതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പു നൽകി. ഒമാന്റെ വിവിധ ഭാഗങ്ങളിൽ ഇടിയോടെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.യുഎഇയിൽ പൊതുവേ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ദുബായ് മീഡിയ സിറ്റി, അൽഐൻ, ഫുജൈറ എന്നിവിടങ്ങളിൽ നേരിയ തോതിൽ മഴയുണ്ടായി.ഗൾഫ് മേഖലയിൽ തണുത്ത കാലാവസ്ഥയാണ്. കുവൈത്തിൽ മഴയുണ്ടായി.

ഒമാനിൽ മഴ ശക്തമാകും

ഒമാനിലെ മുസണ്ടം, വടക്കൻ ബതീന, തെക്കൻ ബതീന, തലസ്ഥാന നഗരമായ മസ്കത്ത്, ബുറൈമി, അൽ ദാഹിറ, അൽ ദാഖ് ലിയ, വടക്കൻ ഷർഖിയ, തെക്കൻ ഷർഖിയ, അൽ വുസ്ത, ദോഫാർ എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകുന്ന സൂചന. കടൽ പ്രക്ഷുബ്ധമാകാനുള്ള സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. വാദികൾ, മറ്റു ജലാശയങ്ങൾ, മലയോരങ്ങൾ എന്നിവിടങ്ങളിൽ നിന്നു വിട്ടുനിൽക്കണമെന്നും അറിയിച്ചു.

english summary: rain hits parts of uae weather to get cooler