ദുബായ്∙ പ്രതിഷേധം അറിയിക്കാനാണ് ഇത്തവണ അവർ പറന്നെത്തിയത്. കണ്ണൂർ വിമാനത്താവളത്തിൽ വിദേശ വിമാനങ്ങൾക്ക് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു 110 പേരടങ്ങുന്ന സംഘം കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പറന്നത്.....

ദുബായ്∙ പ്രതിഷേധം അറിയിക്കാനാണ് ഇത്തവണ അവർ പറന്നെത്തിയത്. കണ്ണൂർ വിമാനത്താവളത്തിൽ വിദേശ വിമാനങ്ങൾക്ക് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു 110 പേരടങ്ങുന്ന സംഘം കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പറന്നത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ പ്രതിഷേധം അറിയിക്കാനാണ് ഇത്തവണ അവർ പറന്നെത്തിയത്. കണ്ണൂർ വിമാനത്താവളത്തിൽ വിദേശ വിമാനങ്ങൾക്ക് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു 110 പേരടങ്ങുന്ന സംഘം കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പറന്നത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ പ്രതിഷേധം അറിയിക്കാനാണ് ഇത്തവണ അവർ പറന്നെത്തിയത്. കണ്ണൂർ വിമാനത്താവളത്തിൽ വിദേശ വിമാനങ്ങൾക്ക് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു 110 പേരടങ്ങുന്ന സംഘം കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പറന്നത്. വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന്റെ ഒന്നാം വാർഷിക ദിനത്തിലായിരുന്നു അവരുടെ പ്രതിഷേധപ്പറക്കൽ.യാത്രക്കാർ ഏറെയുണ്ടെങ്കിലും ഗൾഫ് നാടുകളിൽ നിന്ന് വിമാന സർവീസുകൾ കുറവാണ്.

ഇതുകാരണം ടിക്കറ്റ് നിരക്ക് വളരെ കൂടുതലാണെന്നും പരിഹാരം കാണണമെന്നും അവർ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.മറ്റ്  ഇന്ത്യൻ നഗരങ്ങളിലേക്കു സർവീസ് നടത്തുന്ന മിക്ക വിദേശ വിമാനക്കമ്പനികളും കണ്ണൂരിലേക്ക് വരാൻ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും കേന്ദ്രം അനുമതി നൽകിയിട്ടില്ലെന്നും അവർ ആരോപിച്ചു. ഇതുമൂലം ടൂറിസം, ആരോഗ്യം, കൈത്തറി എന്നീ മേഖലകളിലും പ്രതീക്ഷിച്ചത്ര കുതിപ്പ് ഉണ്ടായിട്ടില്ല. ഇന്ത്യയിലെ 16 വിമാന ത്താവളങ്ങൾക്ക് മാത്രമേ വിദേശ വിമാനങ്ങൾക്ക് സർവീസ് നടത്താനുള്ള 'പോയിന്റ് ഓഫ് കോൾ' സ്ഥാനം നൽകിയിട്ടുള്ളൂ. രാജ്യാന്തര വിമാനത്താവളമായ കണ്ണൂർ ഈ പട്ടികയിലില്ല.

ADVERTISEMENT

വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താനുള്ള സൗകര്യങ്ങൾ കണ്ണൂരിലുണ്ടെങ്കിലും നടപടിയില്ല. ഇത് മൂലം ടിക്കറ്റ് നിരക്കും ഉയരുന്നു. കാർഗോ നീക്കത്തിലും പുരോഗതിയില്ല. കൈത്തറി, കാർഷികോൽപന്നങ്ങൾ തുടങ്ങിയവയുടെ കയറ്റുമതി വർധിക്കുമെന്നും വയനാട്, കുടക് പ്രദേശങ്ങളിലെ കാർഷിക ഉൽപന്നങ്ങൾക്കും ഇതിലൂടെ നേട്ടമുണ്ടാകുമെന്നും അവർ ചൂണ്ടിക്കാട്ടി. എയർ ഇന്ത്യ ഇതുവരെ കണ്ണൂരിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. മുംബൈയിൽ നിന്ന് ദുബായിലേക്ക് ആരംഭിച്ച ഡ്രീം ലൈനർ സർവീസ് സർവീസ് കണ്ണൂർ വഴിയാക്കിയാൽ നേട്ടമാവും. മൃതദേഹങ്ങൾ കണ്ണൂരിലേക്ക് കൊണ്ടുപോകാനുള്ള സൗകര്യം ലഭ്യമായിട്ടില്ല.

കൂടുതൽ വിമാന കമ്പനികൾക്ക് ആഭ്യന്തര സർവീസുകൾ നടത്താൻ അനുമതി നൽകണം. ഹജ് തീർഥാടകർക്കുള്ള എംബാർക്കേഷൻ പോയിന്റ് ആയും കണ്ണൂർ വിമാനത്താവളം പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.'എമേർജിങ് കണ്ണൂർ' ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ലത്തീഫ് കെഎസ് എ, 'വേക്ക്' പ്രസിഡന്റ് അബ്ദുൽ ഖാദർ പനക്കാട്ട്, ഓർഗനൈസിങ് കമ്മിറ്റി കൺവീനർമാരായ അഡ്വ. ടി. കെ. ഹാഷിക്, ടി. പി. സുധീഷ്, കെ. പി. അൻസാരി, ആസ്റ്റർ പ്രതിനിധി  വി.പി. ഷറഫുദ്ദീൻ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

പ്രതിഷേധച്ചിറകിൽ ഇവർ

ഒരു വർഷമായി അവർ കോപ്പുകൂട്ടുകയായിരുന്നു. ഒരുവർഷം മുമ്പ് കണ്ണൂരിൽ നിന്ന് വിമാനം പറന്നു പൊങ്ങിയപ്പോൾ ആഹ്ലാദം പങ്കുവച്ച് അവർ അതിൽ യാത്ര ചെയ്തു. എന്നാൽ വികസനത്തിനായി കാര്യമായ നടപടികളൊന്നും ഇല്ലാതായതോടെ ആഹ്ലാദം പതുക്കെ പ്രതിഷേധത്തിന് വഴിമാറുകയായിരുന്നു. ഹിസ്റ്റോറിക്കൽ ഫ്ലൈറ്റ് ജേണി കൂട്ടായ്മ എന്ന പേരിൽ ആരംഭിച്ച സമൂഹ മാധ്യമ കൂട്ടായ്മ പിന്നീട് പ്രതിഷേധക്കൂട്ടായ്മയായി പുതുവഴി തേടിയപ്പോഴാണ് പറക്കൽ ആശയം പിറന്നത്. ഒടുവിൽ ഇന്നലെ 110 പേർ പ്രതിഷേധ ബാഡ്ജും ധരിച്ച് അബുദാബിയിൽ വന്നിറങ്ങുകയായിരുന്നു. തുടർന്ന് വൈകിട്ട് വികസനം സംബന്ധിച്ച് സെമിനാറും സംഘം നടത്തി. എട്ടിന് കണ്ണൂരിൽ നടന്ന സെമിനാറിന്റെ തുടർച്ചയായിരുന്നു ഇന്നലത്തെ സെമിനാറും. കണ്ണൂർ പ്രസ്ക്ലബ്, ദിശ, കേരള ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ്, വെയ്ക്, വോക്ക്, പോസിറ്റീവ് കമ്മ്യൂൺ തുടങ്ങിയവ സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്.