ഷാർജ ∙ മലയാള മനോരമ വിദ്യാഭ്യാസ പ്രദർശനവും ഷാർജ എക്സ്പോ സെന്ററിൽ നടക്കും. മനോരമയുടെ എജ്യുക്കേഷനൽ പോർട്ടലായ മനോരമ ഹൊറൈസണിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രദർശനത്തിന്റെ മുഖ്യ പ്രായോജകർ മണപ്പുറം ഫൗണ്ടേഷന്റെ കീഴിലുള്ള മണപ്പുറം സ്കൂൾസാണ്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ മലയാള മനോരമ വിദ്യാഭ്യാസ പ്രദർശനവും ഷാർജ എക്സ്പോ സെന്ററിൽ നടക്കും.  മനോരമയുടെ എജ്യുക്കേഷനൽ പോർട്ടലായ മനോരമ ഹൊറൈസണിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രദർശനത്തിന്റെ മുഖ്യ പ്രായോജകർ മണപ്പുറം ഫൗണ്ടേഷന്റെ കീഴിലുള്ള മണപ്പുറം സ്കൂൾസാണ്. ഇന്ത്യയിലുള്ള  പ്രമുഖ യൂണിവേഴ്സിറ്റികൾ, മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂഷൻസ്, കോച്ചിങ് സെന്ററുകൾ തുടങ്ങി വിവിധ സ്കൂളുകളും പ്രദർശനത്തിൽ അണിനിരക്കും. വിവിധ സ്ഥാപനങ്ങളുമായി സംവദിക്കുന്നതിനും വിവരങ്ങൾ അറിയുന്നതിനും സ്പോട് അഡ്മിഷനും അവസരമുണ്ടാകും.  

വിദഗ്ധ പരിശീലകർ

വിദ്യാഭ്യാസ പ്രദർശനത്തിൽ ‘ബീയിംഗ് ആൻഡ് ബിക്കമിംഗ്’ എന്ന വിഷയത്തെ ആസ്പദമാക്കി കേരളത്തിലെ‍ പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണൻ ഡോ. ഷാജി മാത്യു 13ന് വൈകിട്ട് 5 മുതൽ 6 വരെ സംസാരിക്കും. എങ്ങനെ എൻജിനീയറിംഗ് പഠിക്കണം, പഠനത്തിന് ശേഷം എന്ത് തുടങ്ങിയ സംശയങ്ങൾക്ക് ഉത്തരവുമായി ‘എൻജിനീയറിങ് ആൻഡ് ഇറ്റ്സ് ഫ്യൂച്ചർ സ്കോപ് എന്ന വിഷയത്തിൽ എൻജിനീയറിങ് അധ്യാപന രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള ഡോ. എസ്. മധുകുമാർ സംവദിക്കാനെത്തും. 14ന് വൈകിട്ട് 5 മുതൽ 6 വരെയാണ് പരിപാടി.

പ്രമുഖ സ്ഥാപനങ്ങൾ

കേരളത്തിലെ പ്രമുഖ എന്‍ജിനീയറിങ് കോളജായ സെന്‍റ് ജോസഫ്സ് കോളജ് ഓഫ് എന്‍ജിനിയറിങ് പാലാ ചൂണ്ടച്ചേരി, ഫയര്‍ബേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ഇന്‍ മാനേജ്മെന്‍റ്, കോയമ്പത്തൂര്‍ തുടങ്ങിയ കോളജുകളും ഇന്ത്യയിലെ പ്രമുഖ യൂണിവേഴ്സിറ്റികളായ ജെയിൻ യൂണിവേഴ്സിറ്റി, ഡോ. എംജിആർ യൂണിവേഴ്സിറ്റി എന്നിവയും പങ്കെടുക്കും. ലേബര്‍ ഇന്ത്യ ഗുരുകുലം പബ്ലിക് സ്കൂൾ മരങ്ങാട്ടുപിള്ളി, മണപ്പുറം ഫൗണ്ടേഷന്‍ നേതൃത്വം നല്‍കുന്ന മണപ്പുറം ഇന്‍റര്‍നാഷനല്‍ സ്കൂളുകള്‍, പാഠ്യപദ്ധതിക്കൊപ്പം എന്‍ട്രന്‍സ് കോച്ചിങ്ങും നല്‍കുന്ന തൃശൂർ കൈലാസനാഥ വിദ്യാനികേതന്‍ സ്കൂള്‍ എന്നിവയും സിഎ, എസിസിഎ, സിഎംഎ, സിഎസ്, നീറ്റ്, ജെഇഇ പരിശീലനരംഗത്തെ പ്രമുഖ കോച്ചിങ് സ്ഥാപനമായ ലക്ഷ്യ അക്കാദമി തുടങ്ങിയവയും പ്രദര്‍ശനത്തില്‍ പങ്കെടുക്കും

കുട്ടികൾക്ക് മത്സരങ്ങൾ

പ്രദര്‍ശന സ്ഥലത്ത് കുട്ടികള്‍ക്കായി ചിത്രരചനാമത്സരം, ഫാമിലി ഫാഷൻ ‍ഷോ, ആക്ടിങ് കോണ്‍ടെസ്റ്റ് തുടങ്ങിയവയുണ്ടാകും. വിജയികൾക്ക് ആകര്‍ഷകമായ സമ്മാനങ്ങളുമുണ്ട്. പ്രവേശനം സൗജന്യം. ഫോൺ:  + 91 9048991111 , വെബ്സൈറ്റ്്: www.manoramaexpo.com

അറിയാം, ബാങ്കിങ് മേഖലയിലെ പുതുമകൾ

മനോരമ മെഗാ എക്സ്പോയുടെ  ബാങ്കിങ് പാട്ണർ സൗത്ത് ഇന്ത്യൻ ബാങ്കാണ്. നൂതന ബാങ്കിംഗ് മേഖലയെ കുറിച്ചും മറ്റു സേവനങ്ങളെ കുറിച്ചും അറിയാൻ മെഗാ എക്സ്പോയിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സ്റ്റാൾ സന്ദർശിക്കാം. എൻ‌ആർഐ ബാങ്കിങ്ങിന്റെ വിവിധ സാധ്യതകളെക്കുറിച്ചും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സ്റ്റാളിൽ അറിയാം.