ഷാർജ∙ അഭിനയത്തിന്റെ എബിസിഡി മുതൽ വിദ്യാഭ്യാസത്തിലെ പിഎച്ച്ഡിവരെ അറിയേണ്ടതെല്ലാം ഒരു കുടക്കീഴിലാക്കി ക്വിക് ഡോക് ഡോട് കോം അവതരിപ്പിക്കുന്ന മലയാള മനോരമ മെഗാ എക്സ്പോയ്ക്ക് ഉജ്വല തുടക്കം.....

ഷാർജ∙ അഭിനയത്തിന്റെ എബിസിഡി മുതൽ വിദ്യാഭ്യാസത്തിലെ പിഎച്ച്ഡിവരെ അറിയേണ്ടതെല്ലാം ഒരു കുടക്കീഴിലാക്കി ക്വിക് ഡോക് ഡോട് കോം അവതരിപ്പിക്കുന്ന മലയാള മനോരമ മെഗാ എക്സ്പോയ്ക്ക് ഉജ്വല തുടക്കം.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙ അഭിനയത്തിന്റെ എബിസിഡി മുതൽ വിദ്യാഭ്യാസത്തിലെ പിഎച്ച്ഡിവരെ അറിയേണ്ടതെല്ലാം ഒരു കുടക്കീഴിലാക്കി ക്വിക് ഡോക് ഡോട് കോം അവതരിപ്പിക്കുന്ന മലയാള മനോരമ മെഗാ എക്സ്പോയ്ക്ക് ഉജ്വല തുടക്കം.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙ അഭിനയത്തിന്റെ എബിസിഡി മുതൽ വിദ്യാഭ്യാസത്തിലെ പിഎച്ച്ഡിവരെ അറിയേണ്ടതെല്ലാം ഒരു കുടക്കീഴിലാക്കി ക്വിക് ഡോക് ഡോട് കോം അവതരിപ്പിക്കുന്ന മലയാള മനോരമ മെഗാ എക്സ്പോയ്ക്ക് ഉജ്വല തുടക്കം. ഷാർജ അൽതാവൂനിലെ എക്സ്പോ സെന്ററിൽ ഗൾഫ് ഏഷ്യ കോൺട്രാക്ടിങ് വൈസ് ചെയർമാനും ആർപി ഗ്രൂപ്പ് ഓഫ് കമ്പനീസ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഗണേഷ് രവിപിള്ള, അൽഷംസി ഗ്രൂപ്പ് കമ്പനീസ് ഡയറക്ടർ മഹിർ അൽ നൂക്മാൻ അൽഷംസി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

മലയാള മനോരമ മാർക്കറ്റിങ് സർവീസസ് ആൻഡ് സൊല്യൂഷൻസ് വൈസ് പ്രസിഡന്റ് ജോയ് മാത്യു, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസൺ, എംപയർ മറൈൻ കമ്പനി എംഡി സി.കെ. ഹുസൈൻ, സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് റപ്രസന്റേറ്റീവ് ഓഫിസർ പ്രശാന്ത് ജോർജ് തരകൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. റിയൽ എസ്റ്റേറ്റ്, സമ്പാദ്യം തുടങ്ങി വിവിധ മേഖലകളിൽ അറിവ് പകരുന്ന ഒട്ടേറെ പവിലിയനുകളാണു പ്രദർശനത്തിൽ ഒരുക്കിയിട്ടുള്ളത്.

ADVERTISEMENT

ചലച്ചിത്രാഭിനയത്തിന്റെ വിവിധ വശങ്ങളും സാങ്കേതികതയും വ്യക്തമാക്കി ഐഎംടിഎസും (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൂവി ടെക്നോളജി ആൻഡ് സ്കിൽസ് ), യുകെജി മുതൽ പിഎച്ച്ഡി വരെയുള്ള വിവരങ്ങളുമായി മനോരമ ഹൊറൈസൺ ഉൾപ്പെടെയുള്ളവ അണിനിരക്കുന്ന വിദ്യാഭ്യാസ പവിലിയനുകളും ആളുകളെ ആകർഷിക്കുന്നു. സ്വന്തമായി ഒരു തുണ്ട് ഭൂമിയോ പാർപ്പിടമോ കേരളത്തിൽ വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് നാട്ടിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ ചെറുമാറ്റങ്ങൾ പോലും വ്യക്തമാക്കുന്ന പവിലിനുകളും സജ്ജമാക്കിയിട്ടുണ്ട്.

മെഗാ എക്സ് പോയുടെ ഭാഗമായി നടന്ന വെഡിങ് ഷോ.

ഐഎംടിസിന്റെ നേതൃത്വത്തിൽ അഭിനയ ശിൽപശാല, വിദ്യാഭ്യാസ സെമിനാർ, ഫാഷൻ ഷോ തുടങ്ങിയവയും പ്രദർശനത്തിനു മാറ്റു കൂട്ടി. കുഞ്ഞൻ മുയലും പക്ഷികളും മെഗാ എക്സ്പോയ്ക്കു ഓമനത്തം സമ്മാനിച്ചു. രുചി വൈവിധ്യങ്ങളൊരുക്കി ഭക്ഷണ മേളയും ഉണ്ടായിരുന്നു. നീറ്റ് പ്രവേശനപരീക്ഷ, മെഡിക്കൽ വിദ്യാഭ്യാസം എന്നിവയെക്കുറിച്ചു നടന്ന വിദ്യാഭ്യാസ സെമിനാറും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വിജ്ഞാനപ്രദമായി.

ADVERTISEMENT

ഡോ.എംജിആർ എജ്യുക്കേഷനൽ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ പി.ദിനേശ്കുമാറാണു സെമിനാർ നയിച്ചത്. മേളയോട് അനുബന്ധിച്ചു നടത്തിയ ഉപന്യാസ മൽസരത്തിൽ നൂറുകണക്കിനു വിദ്യാർഥികൾ പങ്കെടുത്തു. അദ്വിത്യ ഗുപ്ത(ഡിപിഎസ് ഷാർജ) ഒന്നാം സ്ഥാനം നേടി. രാജലക്ഷ്മി (ഇൻഡ്യൻ അക്കാദമി ഷാർജ), അമേയ വങ്കാദേ(ദ് എലൈറ്റ് ഇംഗ്ലിഷ് സ്കൂൾ ദുബായ്) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.

വിദ്യാർഥികൾക്കായി ചിത്രരചനാ മൽസരവും പെയിന്റിങ് മൽസരവും നടത്തി. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സജാസ് രൂപകൽപന ചെയ്ത വസ്ത്രങ്ങളുടെ ഡിസൈൻ ഫാഷൻ ഷോയും കാണികൾക്ക് ആവേശമായി. വെഡിങ് ഷോ പ്രായോജകർ ഐഎംടിഎസും, വിദ്യാഭ്യാസ പ്രദർശനത്തിന്റെ മുഖ്യ പ്രായോജകർ മണപ്പൂറം സ്കൂൾസുമാണ് .

ഇന്നത്തെ വിദ്യാഭ്യാസ സെമിനാർ

∙ എൻജിനീയറിങ് ആൻഡ് ഫ്യൂച്ചർ സ്കോപ്പ് - ഡോ. എസ്. മധുകുമാർ (വൈസ് പ്രിൻസിപ്പിൽ സെന്റ് ജോസഫ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, പാലാ)-

∙ വൈകിട്ട് 4.00 ബീയിങ് ആൻഡ് ബിക്കമിങ്- ഡോ.ഷാജി മാത്യു-ഡയറക്ടർ മണപ്പുറം ഗ്രൂപ്പ് ഓഫ് സ്കൂൾസ്- 5.00

എംഫോർ മാരി  സൗജന്യ റജിസ്ട്രേഷൻ

ദക്ഷിണേന്ത്യയിലെ എറ്റവും മികച്ച വൈവാഹിക പോർട്ടലായ മലയാള മനോരമ എംഫോർ മാരിയുടെ സൗജന്യ റജിസ്ട്രേഷൻ അവസരവും മേളയിലുണ്ട്. ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ നേടാനുള്ള അവസരവുമുണ്ട്.

മനോരമ വരിക്കാരാകാം, സമ്മാനങ്ങൾ നേടാം

പുതിയ തലമുറയിലേക്കുകൂടി മലയാള മധുരും പകരാനും ചുറ്റുവട്ടത്തെ അറിഞ്ഞു വളരാനും മികച്ച ആനുകൂല്യങ്ങളോടെ മലയാള മനോരമയുടെ വരിക്കാരാകാൻ മേളയിൽ അവസരമുണ്ട്. ഭാഗ്യശാലികൾക്ക് സമ്മാനവും നേടാം. വാർഷിക വരിസംഖ്യയായി 400 ദിർഹം മുടക്കുമ്പോൾ 450 ദിർഹത്തിന്റെ സൗജന്യവൗച്ചറുകളാണ് ലഭിക്കുക. ഇതിനൊപ്പം 225 ദിർഹം വിലയുള്ള ഓൺലൈൻ എൻസൈക്ലോപീഡിയ ബ്രിട്ടാണിക്കയും സൗജന്യമായി ലഭിക്കും.

പ്രദർശനം ഇന്നും

∙ആര്യാ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ  നൃത്തം ആറിന്

എംഫോർ മാരി ഫാഷൻ ഷോ - പാദസരം  നാദസ്വരം വൈകിട്ട് ആറരയ്ക്ക്.