കുവൈത്ത് സിറ്റി ∙ കല (ആർട്) കുവൈത്ത് ശിശുദിനത്തോട് അനുബന്ധിച്ച് ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി നടത്തിയ നിറം ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാനവിതരണം ഇന്ത്യൻ സ്ഥാനപതി കെ.ജീവ സാഗർ ഉദ്ഘാടനം ചെയ്‌തു....

കുവൈത്ത് സിറ്റി ∙ കല (ആർട്) കുവൈത്ത് ശിശുദിനത്തോട് അനുബന്ധിച്ച് ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി നടത്തിയ നിറം ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാനവിതരണം ഇന്ത്യൻ സ്ഥാനപതി കെ.ജീവ സാഗർ ഉദ്ഘാടനം ചെയ്‌തു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ കല (ആർട്) കുവൈത്ത് ശിശുദിനത്തോട് അനുബന്ധിച്ച് ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി നടത്തിയ നിറം ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാനവിതരണം ഇന്ത്യൻ സ്ഥാനപതി കെ.ജീവ സാഗർ ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് വി.പി.മുകേഷ് അധ്യക്ഷത വഹിച്ചു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ ഓർഗൻ ട്രാൻസ്പ്ലാന്റ് സെന്റർ ചെയർമാൻ ഡോ.മുസ്തഫ അൽ മുസാവി മുഖ്യാതിഥി ആയിരുന്നു.

നെഹ്റുവിന്റെ ആശയങ്ങൾക്ക് ആഗോളതലത്തിൽ എന്നും പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്ത് ആരോഗ്യമേഖലയിൽ ഇന്ത്യൻ ഡോക്ടർമാരുടെ സേവനം ആദരവോട് കൂടി മാത്രമേ സ്മരിക്കാൻ കഴിയൂ. ഡോ.ജോർജ് ഉമ്മൻ, ഡോ.നാരായണൻ നമ്പൂരി തുടങ്ങിയ ഡോക്ടർമാർ മരിച്ചിട്ട് വർഷങ്ങളായെങ്കിലും കുവൈത്ത് അധികൃതർ ഇന്നും ഓർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജെയ്സൺ ജോസഫ്, മഹേഷ് അയ്യർ, ശിവകുമാർ, പി.ഡി.രാഗേഷ്, എം.വി.ജോൺ എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

ഭാരതീയ വിദ്യാഭവൻ ആണ് ഓവറോൾ കിരീടം നേടിയത്. സ്മാർട്ട് ഇന്ത്യൻ സ്കൂൾ രണ്ടാംസ്ഥാനവും ലേണേഴ്സ് ഓൺ അക്കാദമി മൂന്നാം സ്ഥാനവും നേടി. വിവിധ വിഭാഗങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്കുള്ള മെഡലുകളും ഒട്ടേറെ കുട്ടികൾക്കുള്ള മെറിറ്റ്, പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്‌തു.