ദോഹ ∙ ദേശീയ ദിനാഘോഷങ്ങളുടെ പ്രധാന വേദിയായ ദർബ് അൽ സായിയിൽ സന്ദർശക തിരക്കേറുന്നു. രാജ്യത്തിന്റെ സമ്പന്നമായ പൈതൃകവും ചരിത്രവും ഒപ്പം നിയമങ്ങളും മന്ത്രാലയങ്ങളുടെ സേവനങ്ങളുമെല്ലാം ദർബ് അൽ സായിയിൽ നിന്നറിയാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ദേശീയ ദിനാഘോഷങ്ങളുടെ പ്രധാന വേദിയായ ദർബ് അൽ സായിയിൽ സന്ദർശക തിരക്കേറുന്നു. രാജ്യത്തിന്റെ സമ്പന്നമായ പൈതൃകവും ചരിത്രവും ഒപ്പം നിയമങ്ങളും മന്ത്രാലയങ്ങളുടെ സേവനങ്ങളുമെല്ലാം ദർബ് അൽ സായിയിൽ നിന്നറിയാം. ആഭ്യന്തര മന്ത്രാലയം ഉൾപ്പെടെ വിവിധ മന്ത്രാലയങ്ങളുടെ ബോധവൽക്കരണ പവിലിയനുകളുണ്ട്. ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യത്തെക്കുറിച്ച് ഓർമിപ്പിച്ച് ഹമദ് മെഡിക്കൽ കോർപറേഷനും പരിസ്ഥിതി സംരക്ഷണ സന്ദേശം പകർന്ന് നഗരസഭ പരിസ്ഥിതി മന്ത്രാലയവും ഗതാഗത നിയമങ്ങളെക്കുറിച്ച് ഓർമപ്പെടുത്തി ഗതാഗത വില്ലേജും ജനങ്ങളെ ആകർഷിക്കുന്നു. പൈതൃക, സാംസ്‌കാരിക, വിനോദ പരിപാടികളിലും മികച്ച ജനപങ്കാളിത്തമുണ്ട്. 20 വരെയാണ് ആഘോഷം.

ഗാർഹിക സംരംഭകരും സജീവം

40 ഗാർഹിക സംരംഭകരാണ് ഉൽപന്നങ്ങളുമായി ദർബ് അൽ സായിയിൽ എത്തിയിട്ടുള്ളത്. 1490 അപേക്ഷകളിൽ നിന്നാണ് ഇത്രയും പേരെ തിരഞ്ഞെടുത്തതെന്ന് ഭരണനിർവഹണ വികസന തൊഴിൽ സാമൂഹിക മന്ത്രാലയത്തിലെ കുടുംബകാര്യ വകുപ്പ് ഡയറക്ടർ നജാത് ദഹാം അൽ അബ്ദുല്ല പറഞ്ഞു. കുടുംബ സംരംഭകർക്ക് മികച്ച പിന്തുണയാണ് വകുപ്പ് നൽകുന്നത്. ചെറുകിട, മൈക്രോ-ഗാർഹിക പദ്ധതികൾ മുതൽ വലിയ പദ്ധതികൾ വരെ സംരംഭക കുടുംബങ്ങൾക്കായി വികസിപ്പിക്കാനുള്ള തയാറെടുപ്പിലാണ് വകുപ്പ്.

മെട്രോയിൽ പോകാം

ദർബ് അൽ സായിയിലേക്ക് മെട്രോയിൽ യാത്ര ചെയ്യാം. ഗോൾഡ് ലൈനിലെ ജോആൻ സ്‌റ്റേഷനിലാണ് ഇറങ്ങേണ്ടത്. സ്‌റ്റേഷനിൽ നിന്ന് ദർബ് അൽ സായി ഗ്രൗണ്ടിലേക്ക് താൽക്കാലിക മെട്രോ ലിങ്ക് ബസുകളിൽ സൗജന്യ യാത്ര ചെയ്യാം. റെഡ്, ഗ്രീൻ ലൈൻ യാത്രക്കാർക്ക് മിഷെറിബ്, അൽ ബിദ ഇന്റർചേഞ്ച് സ്റ്റേഷനുകളിൽ നിന്ന് ഗോൾഡ് ലൈനിലേക്ക് യാത്ര മാറാം. ഈ മാസം 20 വരെ രാവിലെ 9 മുതൽ 1 വരെയും ഉച്ചയ്ക്ക് 3.30 മുതൽ രാത്രി 10 വരെയുമാണ് മെട്രോ ലിങ്ക് ബസുകളുടെ സേവനം ലഭിക്കുക.