ദോഹ ∙ രാജ്യത്ത് ശക്തമായ കാറ്റും തണുപ്പും തുടരുന്നു. ഇന്നും ചിലയിടങ്ങളിൽ ശക്തമായ കാറ്റിനും ഇടിയോടു കൂടിയ മഴയ്ക്കും സാധ്യത. പകൽ തണുത്ത കാലാവസ്ഥ തുടരും.....

ദോഹ ∙ രാജ്യത്ത് ശക്തമായ കാറ്റും തണുപ്പും തുടരുന്നു. ഇന്നും ചിലയിടങ്ങളിൽ ശക്തമായ കാറ്റിനും ഇടിയോടു കൂടിയ മഴയ്ക്കും സാധ്യത. പകൽ തണുത്ത കാലാവസ്ഥ തുടരും.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ രാജ്യത്ത് ശക്തമായ കാറ്റും തണുപ്പും തുടരുന്നു. ഇന്നും ചിലയിടങ്ങളിൽ ശക്തമായ കാറ്റിനും ഇടിയോടു കൂടിയ മഴയ്ക്കും സാധ്യത. പകൽ തണുത്ത കാലാവസ്ഥ തുടരും. ചിലയിടങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ട്. രാത്രിയിൽ തണുപ്പ് കനക്കും. വടക്ക് പടിഞ്ഞാറൻ കാറ്റിന്റെ വേഗം മണിക്കൂറിൽ 30 നോട്ടിക് മൈലാണ്.  തിരമാല ചില സമയങ്ങളിൽ പത്ത് അടി വരെ ഉയർന്നേക്കും.

ഇന്നലെ പകൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില തുരായ്‌നയിലാണ്. 14 ഡിഗ്രി സെൽഷ്യസ്. രണ്ട് ദിവസമായി തുടരുന്ന ശക്തമായ കാറ്റിനൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിയോടു കൂടിയ കനത്ത മഴയും പെയ്തിരുന്നു. കനത്ത കാറ്റും മഴയും തുടരുന്നതിനാൽ രാജ്യത്തുടനീളം റോഡുകൾ വൃത്തിയാക്കുന്നതിന്റെ തിരക്കിലാണ് നഗരസഭകളിലെ ശുചീകരണ വിഭാഗം. കെട്ടിനിൽക്കുന്ന മഴവെള്ളം വലിയ പമ്പ് ഉപയോഗിച്ച് വറ്റിക്കുന്നതും പുരോഗമിക്കുകയാണ്.

ഇന്നലെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില

∙ തുരായ്‌ന- 14 ഡിഗ്രി സെൽഷ്യസ്

∙ മുകേയിൻസ്, അബു സമ്ര, ജുമൈലിയ, കരാന-15

∙ അൽഖോർ, മിസൈദ്, ഗുവെയ്‌രിന, ദുഖാൻ, ഉംബാബ്-16