ദുബായ്∙ ദുബായിൽ കഴിഞ്ഞ വർഷം 1272 നിക്ഷേപകർക്ക് 10 വർഷത്തേയ്ക്കുള്ള ഗോൾഡ്‌ കാർഡ് വീസ അനുവദിച്ചതായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ്

ദുബായ്∙ ദുബായിൽ കഴിഞ്ഞ വർഷം 1272 നിക്ഷേപകർക്ക് 10 വർഷത്തേയ്ക്കുള്ള ഗോൾഡ്‌ കാർഡ് വീസ അനുവദിച്ചതായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ദുബായിൽ കഴിഞ്ഞ വർഷം 1272 നിക്ഷേപകർക്ക് 10 വർഷത്തേയ്ക്കുള്ള ഗോൾഡ്‌ കാർഡ് വീസ അനുവദിച്ചതായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ദുബായിൽ കഴിഞ്ഞ വർഷം 1272 നിക്ഷേപകർക്ക് 10 വർഷത്തേയ്ക്കുള്ള ഗോൾഡ്‌ കാർഡ് വീസ അനുവദിച്ചതായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറി അറിയിച്ചു. യോഗ്യതയുള്ള ചിലരുടെ കുടുംബങ്ങൾക്കും വീസ ലഭിച്ചു. ആകെ 2169 വീസയാണ് അനുവദിച്ചത്. ഇതോടൊപ്പം  മൂന്ന് പ്രമുഖ കായിക താരങ്ങൾക്കും വീസ അനുവദിച്ചു എന്നു അദ്ദേഹം പറഞ്ഞു.  യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും  കഴിഞ്ഞ വർഷം മേയിലാണ് ഗോൾഡ്‌ കാർഡ് വീസ പദ്ധതി പ്രഖ്യാപിച്ചത്.

 

ADVERTISEMENT

 

സഞ്ചാരികളുടെ എണ്ണത്തിൽ വർധന

 

അതിനിടെ 2019-ൽ ദുബായിലെ കര-നാവിക-വ്യോമ  അതിർത്തികളിലൂടെ   കടന്നുപോയവരുടെ എണ്ണത്തിൽ 2018 നെ അപേക്ഷിച്ച് 3.63%വർധനവാണ് രേഖപ്പെടുത്തിയെന്ന് മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറി പറഞ്ഞു. കഴിഞ്ഞ വർഷം യാത്ര ചെയ്തത് 55 ദശലക്ഷം ആളുകളാണ്‌.ഇതിൽ 50.5 ദശലക്ഷം പേർ  ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെയാണ് യാത്രചെയ്തത്. ഇവിടെത്തെ സ്മാർട്ട് ഗേറ്റ് ഉപയോഗിച്ച് എമിഗ്രേഷൻ നടപടി പൂർത്തിയാക്കിയത് 12.2 ദശലക്ഷം പേർ. സ്മാർട്ട് ഗേറ്റ് ഉപയോഗിച്ചവരുടെയും എണ്ണത്തിലും വർധനവ് ഉണ്ടായി . 2018 നേക്കാൾ 7.4% സഞ്ചാരികൾ അതികം യാത്രക്കാർ സ്മാർട്ട് ഗേറ്റ് ഉപയോഗപ്പെടുത്തി ഇതിനൊപ്പം തന്നെ കരമാർഗം 3.6 മില്യൺ ജനങ്ങളും,തുറമുഖം വഴി 856,214 യാത്രക്കാരും 2019- ദുബായിലേക്ക് വരുകയും പോകുകയും ചെയ്തുയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

 

 

എക്സ്പോ 2020; ദുബായ് എമിഗ്രേഷൻ ഒരുങ്ങി

 

ADVERTISEMENT

 

ഈ വർഷം ദുബായിൽ നടക്കുന്ന ലോക എക്‌സ്‌പോ 2020 ക്ക്  എത്തുന്നവരെ സ്വീകരിക്കാൻ ദുബായ് എമിഗ്രേഷൻ  ഒരുങ്ങിയതായി അൽ മർറി അറിയിച്ചു. വർധിച്ച യാത്രക്കാർ പ്രതീക്ഷിക്കുന്ന എക്‌സ്‌പോ 2020 യുടെ സന്ദർശകർക്ക് മികച്ച സേവനങ്ങളാണ് വകുപ്പ് നൽകുക .ഏറ്റവും വേഗത്തിൽ സന്തോഷകരമായ സേവന നടപടികളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഈ വർഷത്തെ ആദ്യത്തെ 5 ദിവസത്തിനുള്ളിൽ തന്നെ 200,000 സന്ദർശകരെ ദുബായ് സ്വാഗതം ചെയ്തു. സ്മാർട്ട് ഗേറ്റുകളുടെ എണ്ണം 126 ആയി ഉയർത്തിയതിനാൽ  പ്രതിദിനം 50,000 യാത്രക്കാരെയാണ് ഇതിലൂടെ പ്രതിക്ഷിക്കുന്നത്.

 

2019 -ദുബായ് 4.6 ദശലക്ഷം ടൂറിസ്റ്റ് വീസകൾ ഇഷ്യു ചെയ്തു. ടൂറിസ്റ്റ് വീസകളുടെ എണ്ണത്തിൽ വലിയ വർധനവാണ്2020 പ്രതിക്ഷിക്കുന്നത്.