ദോഹ∙ യാത്രക്കാരുടെ എണ്ണം ഒരു കോടി പിന്നിട്ട് ഖത്തർ റെയിലിന്റെ ജനകീയ മെട്രോ കുതിക്കുന്നു. 2019 മേയ് എട്ടിന് തുടക്കമിട്ട മെട്രോ റെഡ്, ഗ്രീൻ, ഗോൾഡ് ലൈനുകളിലൂടെ പൂർണ തോതിൽ പ്രവർത്തനം ആരംഭിച്ചത് ഇക്കഴിഞ്ഞ ഡിസംബറിലാണ്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ യാത്രക്കാരുടെ എണ്ണം ഒരു കോടി പിന്നിട്ട് ഖത്തർ റെയിലിന്റെ ജനകീയ മെട്രോ കുതിക്കുന്നു. 2019 മേയ് എട്ടിന് തുടക്കമിട്ട മെട്രോ റെഡ്, ഗ്രീൻ, ഗോൾഡ് ലൈനുകളിലൂടെ പൂർണ തോതിൽ പ്രവർത്തനം ആരംഭിച്ചത് ഇക്കഴിഞ്ഞ ഡിസംബറിലാണ്. തുടക്കം മുതൽ നിറയെ യാത്രക്കാരുമായാണ്  ഓട്ടം. ദോഹയിൽ നടന്ന 24-ാമത് അറേബ്യൻ ഗൾഫ് കപ്പ്, ഫിഫ ക്ലബ്ബ് ഫുട്‌ബോൾ എന്നീ മത്സരങ്ങളിലേക്ക് യാത്രക്കാർക്ക് സൗജന്യ ടിക്കറ്റ് നൽകിയായിരുന്നു മെട്രോയുടെ പ്രവർത്തനം.

മൂന്ന് ലൈനുകളിലായി 36 സ്റ്റേഷനുകളുണ്ട്. നഗരത്തിന്റെ തെക്ക്-വടക്ക്, കിഴക്ക്-പടിഞ്ഞാറ് മേഖലകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള മെട്രോയുടെ വരവോടെ രാജ്യത്തിന്റെ സാംസ്‌കാരിക, വിനോദ ആഘോഷങ്ങളിലും ജനപങ്കാളിത്തം വർധിച്ചു. റോഡ് ഗതാഗത കുരുക്ക് 20-25 % കുറയ്ക്കാനും കഴിഞ്ഞു. ഇന്നലെ മുതൽ  വാരാന്ത്യ സർവീസ് സമയവും നീട്ടിയിട്ടുണ്ട്. വ്യാഴാഴ്ചകളിൽ രാവിലെ 6 മുതൽ രാത്രി 12 വരെയും വെളളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 12 വരെയുമാണ്  വാരാന്ത്യ സർവീസ്. ശനി മുതൽ ബുധൻ വരെ രാവിലെ 6 മുതൽ രാത്രി 11 വരെയായിരിക്കും പ്രവർത്തനം.