അബുദാബി∙ സമാധാന ആവശ്യങ്ങൾക്കായി ആണവോർജം വികസിപ്പിക്കുന്നതിന് മുന്തിയ പരിഗണനയാണ് യുഎഇ നൽകുന്നതെന്നും ഈ ഉദ്ദേശത്തോടെ ആണവോർജം വികസിപ്പിക്കുന്ന രാജ്യങ്ങളെ പിന്തുണയ്ക്കുമെന്നും ഫെ‍ഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റഗുലേഷൻ വ്യക്തമാക്കി....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ സമാധാന ആവശ്യങ്ങൾക്കായി ആണവോർജം വികസിപ്പിക്കുന്നതിന് മുന്തിയ പരിഗണനയാണ് യുഎഇ നൽകുന്നതെന്നും ഈ ഉദ്ദേശത്തോടെ ആണവോർജം വികസിപ്പിക്കുന്ന രാജ്യങ്ങളെ പിന്തുണയ്ക്കുമെന്നും ഫെ‍ഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റഗുലേഷൻ വ്യക്തമാക്കി. ബറകയിലെ യുഎഇയുടെ ആദ്യ ആണവോർജ പ്ലാന്റ് ഉടൻ പ്രവർത്തന സജ്ജമാകാനിരിക്കെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വേൾഡ് അസോസിയേഷൻ ഓഫ് ന്യൂക്ലിയർ ഓപറേഷൻസിന്റെ (വാനോ) മാനദണ്ഡങ്ങൾ പാലിച്ച് ഉന്നത നിലവാരത്തോടെയാണ് ആണവോർജ പ്ലാന്റ് സജ്ജമാക്കിയത്.

ആണവോർജ പ്ലാന്റ് പ്രവർത്തനം തുടങ്ങുന്നതിന് മുൻപ് സ്വീകരിക്കേണ്ട തയാറെടുപ്പുകളെല്ലാം വാനോയുടെ മാനദണ്ഡമനുസരിച്ച് പൂർത്തീകരിച്ചതായും വ്യക്തമാക്കി. ഇക്കാര്യത്തിൽ ശക്തമായ രാജ്യാന്തര സഹകരണം ഉപ്പാക്കിയിട്ടുണ്ട്. ഏതൊരു രാജ്യത്തുമുള്ളതുപോലെ രാഷ്ട്രീയ പ്രതിയോഗികളായ ചില വ്യക്തികൾ ആണവോർജത്തെ എതിർത്തിരുന്നതായും സമാധാന ആവശ്യങ്ങൾക്കായി മാത്രമേ ആണവോർജം ഉപയോഗിക്കൂവെന്ന് അവരെ ബോധ്യപ്പെടുത്താൻ സാധിച്ചതായും ഫെഡറൽ ആണവോർജ ഏജൻസി വ്യക്തമാക്കി.

ADVERTISEMENT

രാജ്യാന്തര ആണവോർജ ഏജൻസിയിലെ സ്ഥിരാംഗമെന്ന നിലയിലും രാജ്യാന്ത ന്യൂക്ലിയർ കോ ഓപറേഷൻ പ്രതിനിധി എന്ന നിലയിലും സമാധാന ആവശ്യങ്ങൾക്കുള്ള ആണവോർജം ഉത്തരവാദിതത്തോടെ മാത്രമേ ഉപയോഗിക്കൂവെന്ന് ലോകത്തിന് ഉറപ്പുനൽകുന്നതായും പറഞ്ഞു. പദ്ധതി യാഥാർഥ്യമാകുന്നതോടെ സമാധാന ആവശ്യങ്ങൾക്ക് ആണവോർജം ഉപയോഗിക്കുന്ന 33ാമത് രാജ്യയിത്തീരും യുഎഇ. 4 പ്ലാന്റുകളും പ്രവർത്തന സജ്ജമാകുന്നതോടെ രാജ്യത്തെ ഊർജാവശ്യത്തിന്റെ 25 ശതമാനം ഇതിലൂടെ കണ്ടെത്താനാകും. ഇതിലൂടെ വർഷത്തിൽ 32 ലക്ഷം കാർബൺ മലിനീകരണം കുറയ്ക്കാനും സാധിക്കും. അതേസമയം, ബറക ആണവോർജ പ്ലാന്റ് സജ്ജമാക്കുന്ന ജോലികൾ 7.5 കോടി മണിക്കൂർ സുരക്ഷിതമായി പൂർത്തിയാക്കി.