ദോഹ∙ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കളർ റൺ ശനിയാഴ്ച നടക്കും. 25ന് ഖത്തർ നാഷനൽ കൺവൻഷൻ സെന്ററിൽ രാവിലെ ഏഴ് മുതൽ 12 വരെ 'സ്നേഹ സവാരി' എന്ന പേരിലാണ് കളർ റൺ......

ദോഹ∙ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കളർ റൺ ശനിയാഴ്ച നടക്കും. 25ന് ഖത്തർ നാഷനൽ കൺവൻഷൻ സെന്ററിൽ രാവിലെ ഏഴ് മുതൽ 12 വരെ 'സ്നേഹ സവാരി' എന്ന പേരിലാണ് കളർ റൺ......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙  ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കളർ റൺ ശനിയാഴ്ച നടക്കും. 25ന് ഖത്തർ നാഷനൽ കൺവൻഷൻ സെന്ററിൽ രാവിലെ ഏഴ് മുതൽ 12 വരെ 'സ്നേഹ സവാരി' എന്ന പേരിലാണ് കളർ റൺ. ഓട്ടം. ആരോഗ്യം, സന്തോഷം, വ്യക്തിത്വം എന്നീ സന്ദേശങ്ങളുടെ പ്രതീകങ്ങളായ വർണങ്ങൾ വാരിവിതറിയുള്ള കൂട്ടയോട്ടമാണ് കളർ റൺ.

വെയ്ൽ കോർണൽ മെഡിസിൻ ഖത്തറിന്റെ വിദ്യാഭ്യാസ ആരോഗ്യ ബോധവൽകരണ ക്യാംപെയ്‌നായ സഹ്തക് അവ്വലൻ (നിങ്ങളുടെ ആരോഗ്യമാണ് ആദ്യം) ആണ് പരിപാടി സംഘടിപ്പിക്കുന്നത്. അഞ്ച് കിലോമീറ്റർ നീളുന്ന കളർ റണ്ണിൽ ഓരോ കിലോമീറ്റർ പൂർത്തിയാകുമ്പോഴും ഓട്ടക്കാരുടെ മേൽ നിറങ്ങൾ വാരിയെറിയും.വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഓട്ടക്കാർ പങ്കെടുക്കുക.

ADVERTISEMENT

അഞ്ച് കിലോമീറ്റർ ഓട്ടം പൂർത്തിയായാൽ  ഫോട്ടൊ എടുക്കാനുള്ള അവസരം, ആക്ടിവിറ്റി ബൂത്തുകൾ എന്നിവയെല്ലാമായി വർണാഭമായാണ് സമാപനം. മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്ക് പങ്കെടുക്കാം. നാല് വയസ്സ് മുതലുള്ളവർ‌ക്ക് പങ്കെടുക്കാം. 55 മുതൽ 280 റിയാൽ വരെയാണ് പ്രവേശന നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് www.thecolorrun.qa.