ദുബായ്∙ലുലുവിന്റെ ഉയർന്ന ശ്രേണിയിലുള്ള ഹൈപ്പർമാർക്കറ്റ് ജബൽ അലി ഫെസ്റ്റിവൽ പ്ലാസയിൽ 27ന് ഉദ്ഘാടനം ചെയ്യും....

ദുബായ്∙ലുലുവിന്റെ ഉയർന്ന ശ്രേണിയിലുള്ള ഹൈപ്പർമാർക്കറ്റ് ജബൽ അലി ഫെസ്റ്റിവൽ പ്ലാസയിൽ 27ന് ഉദ്ഘാടനം ചെയ്യും....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ലുലുവിന്റെ ഉയർന്ന ശ്രേണിയിലുള്ള ഹൈപ്പർമാർക്കറ്റ് ജബൽ അലി ഫെസ്റ്റിവൽ പ്ലാസയിൽ 27ന് ഉദ്ഘാടനം ചെയ്യും. മേഖലയിലെ രണ്ടു പ്രബലരുടെ സഹകരണത്തിന്റെ ആരംഭം കൂടിയാണ് ഹൈപ്പർമാർക്കറ്റ്. എക്സ്പോ 2020യുടെ ഭാഗമായി ലുലു ഗ്രൂപ്പ് ആദ്യമായി അൽ ഫുത്തൈം ഗ്രൂപ്പുമായി സഹകരിക്കുന്നതിന്റെ ഭാഗമായാണ് 186-ാമത്തെ ഹൈപ്പർമാർക്കറ്റ് ഇവിടെ ആരംഭിക്കുന്നത്. എക്സ്പോ വേദിക്ക് 19 കിലോമീറ്റർ അടുത്താണ് പുതിയ ഹൈപ്പർമാർക്കറ്റ്.

ലോകോത്തര നിലവാരത്തിലാണ് ഹൈപ്പർമാർക്കറ്റിൽ ഉൽപന്നങ്ങൾ വിന്യസിച്ചിരിക്കുന്നത്.  പ്രദേശത്ത് താമസിക്കുന്നവർക്ക് മാത്രമല്ല എക്സ്പോയ്ക്കു വരുന്ന വിവിധ രാജ്യക്കാർക്കു കൂടി രാജ്യാന്തര നിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും മികച്ച സേവനവും ഹൈപ്പർമാർക്കറ്റിലൂടെ ഉറപ്പാക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എം.എ. യൂസഫലി പറഞ്ഞു. ഫെസ്റ്റിവൽ സിറ്റിയിലെ തങ്ങളുടെ പുതിയ മാളിലേക്ക് ലുലു ഗ്രൂപ്പിനെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും മികച്ച ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ പ്രദേശത്ത് ഉള്ള വിവിധ സമൂഹങ്ങൾക്കും സുവർണാവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും അൽ ഫുത്തൈം മാൾസ് സിഇഒ തിമോത്തി ഏണസ്റ്റ് പറഞ്ഞു.

ADVERTISEMENT

56000 ചതുരശ്ര അടി വലുപ്പത്തിലുള്ള ഹൈപ്പർമാർക്കറ്റിൽ ചൂടൻ വിഭവങ്ങൾ രുചിക്കുന്നതിനുള്ള സൗകര്യമുണ്ട്. ലോകോത്തര നിലാവരത്തിലുള്ള കോഫി ഷോപ്പ് രീതി ആദ്യമായി ലുലു ഗ്രൂപ്പ് നടപ്പാക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇതിനു പുറമെ ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ സ്വയമായി സ്ക്രീനിൽ കാണിച്ച് ബില്ലടിക്കുന്ന സംവിധാനവും ഇതാദ്യമായി ഏർപ്പെടുത്തിയിട്ടുണ്ട്.