ദുബായ് ∙ യുവ സംരംഭകരുടെ 'കേരള കോൺക്ലേവ്' ദുബായിൽ ആരംഭിച്ചു. ഷാർജ രാജകുടുംബാംഗവും ഔഖാഫ് ചെയർമാനുമായ ഷെയ്ഖ് അബ്ദുല്ല അൽ ഖാസ്മി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയും യുഎഇയും തമ്മിലുള്ള വര്‍ഷങ്ങളായുള്ള സൗഹൃദബന്ധം മികച്ചതാണെന്നും അതില്‍ മലയാളികളുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രവാസി നാട്ടില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുവ സംരംഭകരുടെ 'കേരള കോൺക്ലേവ്' ദുബായിൽ ആരംഭിച്ചു. ഷാർജ രാജകുടുംബാംഗവും ഔഖാഫ് ചെയർമാനുമായ ഷെയ്ഖ് അബ്ദുല്ല അൽ ഖാസ്മി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയും യുഎഇയും തമ്മിലുള്ള വര്‍ഷങ്ങളായുള്ള സൗഹൃദബന്ധം മികച്ചതാണെന്നും അതില്‍ മലയാളികളുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രവാസി നാട്ടില്‍ വന്നു കഴിഞ്ഞാല്‍ എങ്ങിനെ ചൂഷണം ചെയ്യാമെന്നല്ല, മറിച്ച് എന്തെല്ലാം സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കാമെന്ന ചിന്തയാണ് ആദ്യം ഉണ്ടാകേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി എല്ലാ ജില്ലകളിലും പ്രവാസി ഇന്‍വെസ്റ്റ്‌മെന്റ് സെല്ലുകള്‍ ആരംഭിക്കണമെന്നും കോണ്‍ക്‌ളേവില്‍ നിര്‍ദേശങ്ങള്‍ ഉയര്‍ന്നു. യുഎഇയിലെ ഇന്ത്യക്കാരായ, ചെറുകിട ഇടത്തരം സംരംകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ ബിസിനസ് ഫോറമാണ്, കേരള കോൺക്ലേവ് സംഘടിപ്പിച്ചത്. പ്രവാസികളായ യുവ സംരംഭകര്‍, തങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ആശങ്കകളും കോണ്‍ക്‌ളേവില്‍ പങ്കുവച്ചു.

ADVERTISEMENT

ഇന്ത്യന്‍ ബിസിനസ് ഫോറം പ്രസിഡന്റ് സുനില്‍ അസീസ് അധ്യക്ഷത വഹിച്ചു. ഷംസുദ്ദീന്‍ ബിന്‍ മൊഹിയുദ്ധീന്‍, സജി ചെറിയാന്‍ എന്നിവരെ ആദരിച്ചു. ഫോറം ജനറല്‍ സെക്രട്ടറി റെജി ചെറിയാന്‍, അന്‍വര്‍ അമീന്‍, പോള്‍ ടി. ജോസഫ്, എസ് ശ്രീകുമാര്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി. ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. 

തുടര്‍ന്ന്, സംരംഭകരുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആശയവിനിമയം നടത്തി. മാധ്യമ പ്രവര്‍ത്തകന്‍ എല്‍വിസ് ചുമ്മാര്‍ ആയിരുന്നു, പരിപാടിയുടെ മോഡറേറ്റര്‍. കേരളത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി പ്രവാസി ഇന്‍വെസ്റ്റ്‌മെന്റ് സെല്‍, ഗവര്‍മെന്റുമായുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് മികച്ച ഓണ്‍ലൈന്‍ സേവനങ്ങള്‍, മികച്ച വേയ്‌സ്റ്റ് മാനേജ്‌മെന്റ് സംവിധാനം ഉള്‍പ്പടെ, നിരവധി സുപ്രധാന നിര്‍ദേശങ്ങളും ആശയങ്ങളും കേരള കോൺക്ലേവ് സജീവമായി ചര്‍ച്ച ചെയ്തു.