അബുദാബി∙ 10 മിനിറ്റിനകം ഡ്രൈവിങ് ലൈസൻസ് പുതുക്കാനുള്ള സംവിധാനമൊരുക്കി യുഎഇ കൂടുതൽ സ്മാർട്ടായി. അതതു എമിറേറ്റിലെ സ്മാർട് ആപ്ലിക്കേഷനിലൂടെ ഓൺലൈനിൽ തന്നെ ലൈസൻസ് പുതുക്കാം.....

അബുദാബി∙ 10 മിനിറ്റിനകം ഡ്രൈവിങ് ലൈസൻസ് പുതുക്കാനുള്ള സംവിധാനമൊരുക്കി യുഎഇ കൂടുതൽ സ്മാർട്ടായി. അതതു എമിറേറ്റിലെ സ്മാർട് ആപ്ലിക്കേഷനിലൂടെ ഓൺലൈനിൽ തന്നെ ലൈസൻസ് പുതുക്കാം.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ 10 മിനിറ്റിനകം ഡ്രൈവിങ് ലൈസൻസ് പുതുക്കാനുള്ള സംവിധാനമൊരുക്കി യുഎഇ കൂടുതൽ സ്മാർട്ടായി. അതതു എമിറേറ്റിലെ സ്മാർട് ആപ്ലിക്കേഷനിലൂടെ ഓൺലൈനിൽ തന്നെ ലൈസൻസ് പുതുക്കാം.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ 10 മിനിറ്റിനകം  ഡ്രൈവിങ് ലൈസൻസ് പുതുക്കാനുള്ള സംവിധാനമൊരുക്കി യുഎഇ കൂടുതൽ സ്മാർട്ടായി.  അതതു എമിറേറ്റിലെ സ്മാർട് ആപ്ലിക്കേഷനിലൂടെ ഓൺലൈനിൽ തന്നെ ലൈസൻസ് പുതുക്കാം.  

ഐ ടെസ്റ്റ്

പുതുക്കുന്നതിന് മുൻപ് ഡ്രൈവറുടെ കാഴ്ച പരിശോധിക്കുന്ന ഐ ടെസ്റ്റ് എടുത്തിരിക്കണം. ഏറ്റവും അടുത്തുള്ള അംഗീകൃത ഒപ്ടിക്കൽസിൽ പോയി 150 ദിർഹം അടച്ച് ലൈസൻസ് പുതുക്കാനുള്ള ഐ ടെസ്റ്റ് എടുത്താൽ ട്രാഫിക് ഫയലിൽ അപ്പോൾ തന്നെ അപ്ഡേറ്റാവും. ഇതോടെ ലൈസൻസ് ഓൺലൈൻ വഴി പുതുക്കാം.

ലൈസൻസ് കാലാവധി

സ്വദേശികൾക്കും ജിസിസി പൗരന്മാർക്കും 5 വർഷത്തേക്കും മറ്റു രാജ്യക്കാർക്കു 2 വർഷ കാലയളവിലേക്കുമാണു ലൈസൻസ് പുതുക്കി നൽകുക. ഐ ടെസ്റ്റിന് 3 വർഷ കാലാവധിയുള്ളതിനാൽ വിദേശികൾക്ക് ഇതുപയോഗിച്ച് 2 തവണ പുതുക്കാം.

ദുബായ് ലൈസൻസ്

ദുബായ് എമിറേറ്റിൽ നിന്ന് ലൈസൻസ് എടുത്തവരാണെങ്കിൽ ആർടിഎയുടെ വെബ്സൈറ്റിലൂടെയോ ദുബായ് ഡ്രൈവ് ആപ്പ് വഴിയോ 800 9090 ടോൾഫ്രീ നമ്പറിൽ വിളിച്ചോ പുതുക്കാം. അതുമല്ലെങ്കിൽ ആർടിഎയുടെ സ്മാർട് ടെല്ലർ, സർവീസ് സെന്റർ എന്നിവിടങ്ങളിലൂടെ നേരിട്ടെത്തിയും പുതുക്കാം. 320 ദിർഹമാണു നിരക്ക്. കാലാവധി കഴിഞ്ഞ ലൈസൻസാണെങ്കിൽ മാസത്തിനു 10 ദിർഹം വീതം പിഴയും നൽകണം. വെബ് സൈറ്റ് /  ആപ്ലിക്കേഷൻ www.rta.ae / Dubai Drive App ടോൾ ഫ്രീ നമ്പർ 800 9090

സ്മാർട് പേ

ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വഴിയോ അക്കൗണ്ട് മുഖേനയോ പുതുക്കാനുള്ള തുകയും പിഴയുണ്ടെങ്കിൽ അതും അടയ്ക്കാം.

ലൈസൻസ് എങ്ങനെ കിട്ടും

ഓൺലൈൻ വഴി പുതുക്കൽ നടപടി പൂർത്തിയാക്കിയാൽ ലൈസൻസ് ലഭിക്കുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാം.  കൊറിയർ വഴി വീട്ടിലെത്തിക്കണമെങ്കിൽ 25 ദിർഹം അധികം നൽകിയാൽ മതി. അതല്ലെങ്കിൽ ആർടിഎയുടെ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളിൽനിന്ന് നേരിട്ടോ ടെല്ലർ മുഖേനയോ ലൈസൻസ് കൈപ്പറ്റാം.

അബുദാബി ലൈസൻസ്

പൊലീസിന്റെ വെബ്സൈറ്റിലൂടെയോ (www.adpolice.gov.ae) അബുദാബി പൊലീസ് ആപ്ലിക്കേഷനിലൂടെയോ ഓൺലൈൻ വഴി പുതുക്കാം. ടാം കസ്റ്റമർ ഹാപ്പിനസ് കേന്ദ്രത്തിലെത്തിയാലും പുതുക്കാം. അബുദാബിയിൽ ഒരു വർഷത്തേക്കുള്ള ലൈസൻസ് പുതുക്കാൻ 100 ദിർഹമും ഒന്നിൽ കൂടുതൽ വർഷത്തേക്കു പുതുക്കാൻ 300 ദിർഹമുമാണു നിരക്ക്. കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കിൽ മാസം കണക്കാക്കി 10 ദിർഹം വീതം അധികം നൽകണം.

വെബ്സൈറ്റ്

∙ www.adpolice.gov.ae, www.tamm.abudhabi.ae, Smart app = Abu Dhabi police, അബുദാബി ടോൾഫ്രീ 800 3333

∙ ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലുള്ളവർക്ക്  ഐ ടെസ്റ്റ് എടുത്ത ശേഷം www.moi.gov.ae വെബ്സൈറ്റിലെ ഇ–സർവീസ് മുഖേന ലൈസൻസ് പുതുക്കാവുന്നതാണ്. വെബ്സൈറ്റ് www.moi.gov.ae