അൽ ഖോബാർ ∙ പ്രവാസി യുവതയുടെ സർഗപോഷണത്തിന്‌‌ അവസരവും അംഗീകാരവും നൽകി രിസാല സ്റ്റഡി സർക്കിൾ നടത്തിവരുന്ന സാഹിത്യോൽസവിന്റെ

അൽ ഖോബാർ ∙ പ്രവാസി യുവതയുടെ സർഗപോഷണത്തിന്‌‌ അവസരവും അംഗീകാരവും നൽകി രിസാല സ്റ്റഡി സർക്കിൾ നടത്തിവരുന്ന സാഹിത്യോൽസവിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അൽ ഖോബാർ ∙ പ്രവാസി യുവതയുടെ സർഗപോഷണത്തിന്‌‌ അവസരവും അംഗീകാരവും നൽകി രിസാല സ്റ്റഡി സർക്കിൾ നടത്തിവരുന്ന സാഹിത്യോൽസവിന്റെ പതിനൊന്നാമത്‌ നാഷനൽ പതിപ്പിന് അൽ ഖോബാറിൽ‌‌ പരിസമാപ്തി. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എട്ടു പ്രവിശ്യകളിലെ ടീമുകൾ പങ്കെടുത്ത മൽസരത്തിൽ ദമാം ഓവറോൾ കിരീടം നേടി. റിയാ സിറ്റി, റിയാദ്‌ നോർത്ത്‌ എന്നീ ടീമുകൾക്കാണു   രണ്ടും മൂന്നും സ്ഥാനങ്ങൾ.

സെക്കൻഡറി വിഭാഗത്തിൽ മത്സരിച്ച റിയാദ്‌ സിറ്റിയിലെ മെൽവിൻ സോജിയാണ്‌ സാഹിത്യോത്സവ്‌ കലാ പ്രതിഭ. ജുബൈലിലെ മിൻഹ സാജിദ് സർഗ പ്രതിഭയും‌. സൗദി ഈസ്റ്റ്‌ കലാലയം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ മൂന്നു ഘട്ടങ്ങളിലായി മൽസരിച്ച്‌ വിജയിച്ച 890 പ്രതിഭകളാണ്‌‌ ഖോബാറിലെ നാഷനൽ മത്‌സരത്തിൽ 10 വേദികളിൽ മാറ്റുരച്ചത്‌.

ADVERTISEMENT

എട്ടു വിഭാഗങ്ങളിലായി നടന്ന സാഹിത്യോത്സവിൽ‌ പ്രസംഗം, മാപ്പിളപ്പാട്ട്‌, മദ്ഹ് ഗാനം, പുസ്തക വായന, ഖവാലി, ദഫ്ഫ് തുടങ്ങി സ്റ്റേജ്‌ മൽസരങ്ങളും പ്രബന്ധം, പെൻസിൽ ഡ്രോയിങ്, ജലച്ചായം, കൊളാഷ്‌‌, പുസ്തക പരിചയം, കഥ, കവിത, മാഗസിൻ ഡിസൈൻ തുടങ്ങി രചനാമത്‌സരങ്ങളും ഉൾപ്പെടെ 78 ഇനങ്ങളിലായിരുന്നു മത്‌സരം.