ദോഹ ∙ 2022 ഫിഫ ലോകകപ്പിന് ലോകത്തെ ഒന്നടങ്കം സ്വാഗതം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഖത്തറെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. ലോകകപ്പിന് 1,000 ദിനങ്ങളിലേക്കുള്ള കൗണ്ട് ഡൗൺ തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് ഖത്തറിന് ഫിഫയുടെ പ്രശംസ. ലോകകപ്പ് ചരിത്രത്തിൽ മുൻ ആതിഥേയ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ 2022 ഫിഫ ലോകകപ്പിന് ലോകത്തെ ഒന്നടങ്കം സ്വാഗതം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഖത്തറെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ.  

ലോകകപ്പിന് 1,000 ദിനങ്ങളിലേക്കുള്ള കൗണ്ട് ഡൗൺ തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് ഖത്തറിന് ഫിഫയുടെ പ്രശംസ. ലോകകപ്പ് ചരിത്രത്തിൽ മുൻ ആതിഥേയ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഖത്തറിന്റെ നിലപാട്. ലോകത്തെ വിസ്മയിപ്പിക്കുകയാണ് ലക്ഷ്യം. 

ADVERTISEMENT

ലക്ഷ്യം കൈവരിക്കുന്നതിന്റെ പാതയിൽ തന്നെയാണ് ഖത്തറിന്റെ സഞ്ചാരമെന്നും ഇൻഫാന്റിനോ വ്യക്തമാക്കി. സാമൂഹിക, സാംസ്‌കാരിക ദർശനങ്ങളിൽ നിന്നുള്ള മുന്നേറ്റമായിരിക്കും 2022 ലോകകപ്പ്. ഫുട്‌ബോൾ ലോകത്തിന് മുമ്പിൽ വാതിൽ തുറന്ന് എല്ലാവരെയും ഒരു കുടക്കീഴിലാക്കി പുത്തൻ കാഴ്ചപ്പാടുകൾ പ്രദാനം ചെയ്യുന്നതാകും ഖത്തർ ആതിഥേയത്വം വഹിക്കുന്ന 2022 ലോകകപ്പ് എന്നും ഇൻഫാന്റിനോ അഭിപ്രായപ്പെട്ടു.

ടൂർണമെന്റ് ഏറ്റവും മികച്ചതാകും: ഹസൻ അൽ തവാദി

ADVERTISEMENT

2022 ഖത്തർ ഫിഫ ലോകകപ്പ് ഏറ്റവും മികച്ചതായിരിക്കുമെന്ന് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി.. രാജ്യം കഴിഞ്ഞ 10 വർഷമായി  രാവും പകലും 2022നായി സമർപ്പിച്ചിരിക്കുകയാണ്. മധ്യപൂർവ ദേശത്തേയും അറബ് ലോകത്തേയും പ്രഥമ ഫിഫ ലോകകപ്പ്, വൻകിട കായിക ടൂർണമെന്റുകളുടെ ചരിത്രത്തിലെ അളവ് കോലായി മാറുമെന്നും അദ്ദേഹം പറഞ്ഞു. 

കാണികൾക്ക് മികച്ച അനുഭവം: നാസർ അൽ ഖാദർ

ADVERTISEMENT

ആരാധകരുടെ ഫുട്‌ബോൾ അനുഭവം തന്നെ മാറ്റിമറിക്കുന്ന തരത്തിൽ അവിസ്മരണീയമായിരിക്കും 2022 ലോകകപ്പ് എന്ന് ഖത്തർ 2022 ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ നാസർ അൽ ഖാദർ പറഞ്ഞു. ലോകകപ്പിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നിശ്ചിത ഷെഡ്യൂളിൽ പൂർത്തിയാകും. ലോകത്തിലെ മുഴുവൻ പേരെയും സ്വാഗതം ചെയ്യുന്ന, കുടുംബ സൗഹൃദപരമായ ടൂർണമെന്റാണ് കാഴ്ചവയ്ക്കുക. 2019 ക്ലബ് ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിലൂടെ ഒട്ടേറെ കാര്യങ്ങൾ പഠിക്കാനും നടപ്പാക്കാനും കഴിഞ്ഞെന്നും അൽ ഖാദർ പറഞ്ഞു.